Wheat grass has so many benefits, wheat grass juice is very healthy and help us for immune system boosting, here we are looking what are the benefits of wheat grass.
വീറ്റ് ഗ്രാസ് അഥവാ ഗോതമ്പ് പുല്ല് മുളപ്പിച്ചത് നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്’അതായത് ഗോതമ്പ് മണികൾ മണ്ണിൽ വിതറി മുളപ്പിച്ചെടുക്കാൻ പറ്റുന്ന ഒന്നാണ് വീറ്റ് ഗ്രാസ് .നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഉപയോഗപ്രദമാക്കുന്ന പോഷകങ്ങളുടെ ശക്തമായ സംയോജനമാണ് വീറ്റ്ഗ്രാസ്, ഇതിന് ധാരാളം ചികിത്സാ ഗുണങ്ങൾ ഉണ്ട് ഒരു സമ്പൂർണ പോഷകഘടകമാണ് ഇത് .വീറ്റ്ഗ്രാസിൽ ആന്റിഓക്‌സിഡന്റ്, ആൻറി ബാക്ടീരിയൽ, വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങൾ ഉണ്ട്.കൂടാതെ ഒരു കപ്പ് വീറ്റ് ഗ്രാസിൽ 2 g കാർബ് മാത്രമേ അടങ്ങിയിട്ടുള്ളു ആയതിനാൽ തന്നെ ലോ കാർബ് ഡയറ്റ് ചെയ്യുന്നവർക്കും കീറ്റോ ഡയറ്റ് ചെയ്യുന്നവർക്കും അനുയോജ്യമായാണ് ഒരു സൂപ്പർ ഫുഡ് ആണ് വീറ്റ് ഗ്രാസ് .അത് കൂടാതെ വിറ്റാമിനുകളുടെയും മിനറലുകളുടെയും സംയുക്ത ശേഖരമാണ് വീറ്റ് ഗ്രാസ് .
കാൽസ്യം,ഇരുമ്പ്,മഗ്നീഷ്യം,എൻസൈമുകൾ,പ്രോട്ടീൻ,ക്ലോറോഫിൽ,ന്യൂട്രിയന്റുകൾ,വിറ്റാമിനുകൾ എ, സി, ഇ, കെ, ബി കോംപ്ലക്സ്,അമിനോ ആസിഡുകൾ, എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു .നമ്മുടെ ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യാൻ വീറ്റ് ഗ്രാസ് സഹായിക്കുന്നു .കൂടാതെ മെറ്റാബോളിസത്തെ വർധിപ്പിക്കാനും ,ദഹന പ്രക്രിയ സുഗമമാക്കാനും ഇത് സഹായിക്കുന്നു . നമ്മുടെ രോഗ പ്രതിരോധ ശേഷി ഇത് കഴിക്കുന്നത് മൂലം വർധിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു .കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലായ്മ ചെയ്യാനും ഇത് സഹായിക്കുന്നു .ഗോതമ്പ് പുല്ല് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും സഹായകരമാണ് , അതായത് ക്ലോറോഫിൽ തന്മാത്ര ഹീമോഗ്ലോബിന് സമാനമാണ്, മാത്രമല്ല രക്തകോശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു ,ഇത് രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു. രക്തം ശുദ്ധീകരിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു .പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാനും ഇത് സഹായിക്കുന്നു .വീറ്റ് ഗ്രാസ് വാങ്ങിക്കുമ്പോൾ കൃത്യമായി അതിന്റെ നിർമാണ രീതി നോക്കി വാങ്ങിക്കാൻ ശ്രമിക്കണം കാരണം അതിന്റെ നിർമാണ രീതിയാണ് അതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളുടെയും ,മിനറലുകളുടെയും തോത് നിശ്ചയിക്കുന്നത് .ഇതിൽ പൊട്ടാഷ്യം അടങ്ങിരിക്കുന്നതിനാൽ വൃക്ക രോഗമുള്ളവർ ഇത് ഒഴിവാക്കുന്നതാണു നല്ലത് .
കൂടുതൽ അറിയാൻ കാണുക