Face fat reduction -Malayalam

Facial fat is one of the most common problems faced by adults and children today. How to reduce facial fat? How to get slim face? What is all face fat exercises? What is face yoga? how to reduce face for women quickly? How to reduce face fat of man quickly? Read the blog.

ശരീര ഭാരം കൂടുതന്നത്, അമിത വണ്ണം എന്നിവ പോലെ തന്നെ ആളുകൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് മുഖത്തെ കൊഴുപ്പ്.

മുഖത്ത് കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ  നമുക്ക് മുഖത്തെ കുരുക്കൾ പോലെ പല വിധത്തിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു.

ഭാഗ്യവശാൽ മുഖത്തെ ഫാറ്റ് കുറയ്ക്കുവാൻ ഇന്ന് പല വിധത്തിലുള്ള സ്ട്രാടജികൾ ലഭ്യമാണ്.

Reason for facial fat(മുഖത്തെ കൊഴുപ്പിന്റെ കാരണം)

ശരീര ഭാരം കൂടുമ്പോഴാണ് മുഖത്തു കൊഴുപ്പ് ഉണ്ടാകുന്നത്. നമ്മുടെ ജീവിത ശൈലിയാണ് ഇതിന്റെ പ്രധാന കാരണം,തെറ്റായ ഭക്ഷണക്രമം, വ്യായാമക്കുറവ്, പ്രായം , അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ജനിതക സാഹചര്യങ്ങൾ എന്നിവയാണ് പൊതുവെ മുഖത്തെ അധിക കൊഴുപ്പിന് പിന്നിലെ കാരണം.സാധാരണയായി കൊഴുപ്പു കൂടുതൽ കാണപ്പെടുന്നത് കവിളുകൾ, ഞരമ്പുകൾ, താടിക്ക് താഴെ, കഴുത്ത് എന്നിവിടങ്ങളിൽ ആണ് . വൃത്താകൃതിയിലുള്ളതും വ്യക്തമല്ലാത്തതുമായ മുഖ സവിശേഷതകളുള്ള ആളുകളിൽ മുഖത്തെ കൊഴുപ്പ് കൂടുതൽ കാണുവാനാകും.

Is face fat is hard to loose (മുഖത്തെ കൊഴുപ്പ് കുറയ്ക്കുന്നത് പ്രയാസമുള്ളതാണോ )

ഒരിക്കലുമല്ല, നിങ്ങൾ ഉറച്ച തീരുമാനം എടുത്ത് കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ ചെയ്യുവാൻ സാധിക്കുന്ന ഒന്നാണ് മുഖത്തെ കൊഴുപ്പ് കുറക്കൽ. നിങ്ങൾക്ക് മുഖത്തെ കൊഴുപ്പ് പ്രത്യേകമായി തിരഞ്ഞെടുപ്പ് നടത്തി കുറയ്ക്കാൻ കഴിയില്ലെങ്കിലും, പൊതുവെ ചില അധിക കൊഴുപ്പ് നഷ്ടപ്പെടാൻ ഇടയാക്കുന്ന നടപടികൾ നിങ്ങൾക്ക് സ്വീകരിക്കാം. നിങ്ങളുടെ മുഖത്തെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. ശരീര ഭാരം കുറയുന്നത് അതിന്റെ പ്രതിഫലനം മുഖത്തു കാണുവാൻ സാധിക്കും, അതിനാൽ തന്നെ കൃത്യമായ ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവ മുഖത്തെ കൊഴുപ്പു കുറയ്ക്കുവാനായി നിങ്ങളെ സഹായിക്കുന്നു.

How to lose face fat(മുഖത്തെ കൊഴുപ്പ് എങ്ങനെ കുറയ്ക്കാം)

മുഖത്തെ കൊഴുപ്പ് കുറയ്ക്കുവാനായി പല തന്ത്രങ്ങളും ഇന്ന് ലഭ്യമാണ്

ആദ്യമായി തന്നെ ഫേസ് ഫാറ്റ് അഥവാ മുഖത്തെ കൊഴുപ്പ് കുറയ്ക്കുവാനായി നമുക്ക് പിന്തുടരാനാവുന്നത് വ്യായമമാണ്. മുഖത്തെ പേശികളെ ടോൺ ചെയ്യുന്നതിലൂടെ, മുഖത്തെ വ്യായാമങ്ങൾ നമ്മുടെ മുഖത്തെ ആകൃതി ഉള്ളതും മെലിഞ്ഞതും ആക്കുന്നു .  ചില പഠനങ്ങൾ പ്രകാരം , ഫേഷ്യൽ മസിൽ വ്യായാമങ്ങൾ ചെയ്യുന്നത് പേശികൾക്ക് ശക്തിയും മുഖത്തെ പുനരുജ്ജീവനവും മെച്ചപ്പെടുത്തുവാൻ സഹായകരമായേക്കാമെന്നു കണ്ടെത്തി.

കാർബോ ഹൈഡ്രറ്റ് നമ്മുടെ ശരീരഭാരം കൂടുവാൻ കാരണമാകുന്നു. റീഫിൻഡ് കാർബ് അഥവാ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിനും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഇടയാക്കുകയും ചെയ്യുന്നു . നമ്മുടെ ഡയറ്റിൽ നിന്നും കാർബോ ഹൈഡ്രറ്റ് വെട്ടി കുറക്കുന്നത് മുഖത്തെ കൊഴുപ്പ് കുറയുവാൻ സഹായകരമായേക്കാമെന്നു ഗവേഷണങ്ങൾ പറയുന്നു.

ഉറക്കകുറവ് ശരീര ഭാരം കൂടുവാൻ എത്രത്തോളം പങ്ക് വഹിക്കുന്നുവെന്നു നമ്മൾ മനസിലാക്കിയതാണ്.ഉറക്കക്കുറവ് മെറ്റബോളിസത്തെ മാറ്റിമറിക്കുകയും അങ്ങനെ നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ശരീരഭാരം കൂടുവാൻ കാരണമാകുകയും അത് മൂലം കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. റിസേർച്ചുകൾ പ്രകാരം ആവശ്യത്തിന് ഉറങ്ങുന്നത് മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ സഹായകരമാകുമെന്ന് പറയുന്നു.

നമ്മുടെ ഭക്ഷണത്തിൽ ഫൈബർ അടങ്ങിയ ഫുഡ്‌ ഉൾപെടുത്തുന്നത് ശരീര ഭാരം കുറയുവാനായി സഹായകരമാകുമെന്ന് ചില പഠനങ്ങൾ പറയുന്നു.നാം ഫൈബർ കഴിക്കുന്നത് വർദ്ധിപ്പിക്കുന്നത് നമ്മുടെ വിശപ്പ് കുറയാനും ഇത് മൂലം ശരീരഭാരം കുറയാനും കൊഴുപ്പ് കുറയാനും സഹായകരമാകുന്നു. ഇത്മൂലം നമ്മുടെ മുഖം മെലിയുന്നു.

ശരീരത്തിലെ ഫ്ലൂയിഡ് രീടെൻഷൻ കുറയുന്നത് മുഖത്തെ കൊഴുപ്പ് കുറയ്ക്കുവാൻ സഹായകരമാകുന്നു.സോഡിയം അല്ലെങ്കിൽ ഉപ്പ് കഴിക്കുന്നത് കുറയ്ക്കുന്നത് ദ്രാവകം നിലനിർത്തുന്നത് കുറയ്ക്കാനും നമ്മുടെ മുഖത്തെ വീക്കം കുറയ്ക്കാനും സഹായകരമാകുന്നു.

ഇന്ന് കോമൺ ആയി വരുന്ന ഒരു ദുഷ്ശീലമാണ് മദ്യപാനം.അമിതമായ മദ്യപാനം മുഖത്തെ ഉൾപ്പെടെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കാമെന്ന് പഠനങ്ങൾ പറയുന്നു.ഇത് നിർജ്ജലീകരണം, ഫ്ലൂയിഡ് രീടെൻഷൻ , വയർ ഫുൾ ആയ പോലെ ഉള്ള തോന്നൽ എന്നിവയ്ക്കും കാരണമാകും.ഇത് മൂലം ശരീര ഭാരം വർധിക്കുകയും മുഖത്തെ കൊഴുപ്പിന്റെ അംശം കൂടുകയും ചെയ്യുന്നുവെന്നു പഠനങ്ങൾ പറയുന്നു.

മുഖത്തെ കൊഴുപ്പ് കുറയ്ക്കുന്നതിനു വേണ്ടി നടത്തിയ ചില പഠനങ്ങൾ പ്രകാരം കാർഡിയോ, അല്ലെങ്കിൽ എയ്റോബിക് വ്യായാമം ചെയ്യുന്നത് നിങ്ങളുടെ മുഖം മെലിയുവാനും  കൊഴുപ്പ് കത്തുന്നതിനും കൊഴുപ്പ് നഷ്ടപ്പെടുന്നതും സഹായകരമാണെന്ന് റിസേർച്ചുകൾ പറയുന്നു.

ശരീരഭാരവും മുഖത്തെ കൊഴുപ്പും കുറയ്ക്കുവാനായി ഏറ്റവും സഹായകരമാകുന്നതാണ് വെള്ളം കുടിക്കുന്നത്.വെള്ളം കുടിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കുകയും മെറ്റബോളിസം താൽക്കാലികമായി വർദ്ധിപ്പിക്കുകയും ചെയ്യും. ഇത്‌ മുഖത്ത് വീക്കവും ഫ്ലൂയിഡ് രീടെൻഷനും കുറയ്ക്കുവാൻ സഹായകരമാകുന്നു.

What is face yoga (എന്താണ് ഫേസ് യോഗ )

മുഖത്തെ കൊഴുപ്പ് കുറയ്ക്കുവാനായി നാം ആവർത്തിച്ച് ചെയ്യുന്ന മുഖ വ്യായാമങ്ങളെയാണ് ഫേസ് യോഗ എന്ന് വിളിക്കുന്നത് . ദിവസേന ഫേസ് യോഗ ചെയ്യുന്നത് നമ്മുടെ മുഖത്തെ പേശികളെ ഉത്തേജിപ്പിക്കുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുവാൻ സഹായകരമാകുമെന്നും പഠനങ്ങൾ പറയുന്നു . നിങ്ങൾ പതിവായി ഫേസ് യോഗ ചെയ്യുമ്പോൾ, ആ ഭാഗത്തേക്കുള്ള രക്തപ്രവാഹം വർദ്ധിക്കുകയും അത് ചർമ്മത്തെ മുറുക്കുകയും മുഖത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.

ഫേസ് യോഗ, ഫേസ് ഫാറ്റ് റിഡക്ഷൻ ചെയ്യുവാനുള്ള മികച്ചൊരു പരിശീലനമാണ്.

Reduce face fat in 7 days (7 ദിവസം കൊണ്ട് മുഖത്തെ കൊഴുപ്പ് കുറയ്ക്കൽ )

ഒരാഴ്ച കൊണ്ട് എങ്ങനെ മുഖത്തെ കൊഴുപ്പ് കുറയ്ക്കുവാൻ എങ്ങനെ സാധ്യമാകും.

  • ആദ്യമായി ഫേസ് വ്യായാമങ്ങൾ ചെയ്യുക.
  • മുഖത്തെ കൊഴുപ്പ് കുറയുന്നത് മെച്ചപ്പെടുത്താനും പ്രായമാകലിനെ ചെറുക്കാനും പേശികളുടെ ശക്തി മെച്ചപ്പെടുത്താനും മുഖത്തെ വ്യായമങ്ങൾ സഹായകരമാകുമെന്നു പഠനങ്ങൾ പറയുന്നു
  • കൂടുതൽ വെള്ളം കുടിക്കുവാൻ ശ്രമിക്കുക.
  • നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപെടുത്തുക.
  • മദ്യപാനം ഉപേക്ഷിക്കുക.
  • നിങ്ങളുടെ ദിനചര്യയിലേക്ക് കാർഡിയോ വ്യായാമങ്ങൾ  ഉൾപെടുത്തുക .
  • കൃത്യമായ ഉറക്കം.
  • ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ കുറയ്ക്കുക.
  • സോഡിയം കഴിക്കുന്നത് പരിമിധപ്പെടുത്തുക.

Face fat exercises (മുഖത്തെ കൊഴുപ്പ് കുറക്കാനുള്ള വ്യായമങ്ങൾ )

  • കവിളുകളിലും ചുണ്ടുകളിലും അകത്തോട്ടു  വലിക്കുക, കുട്ടികളായിരിക്കുമ്പോൾ മത്സ്യത്തിന്റെ മുഖം രൂപപ്പെടുത്തുന്നത് പോലെ, അതോടൊപ്പം പുഞ്ചിരിക്കാനും  ശ്രമിക്കുക, 5 സെക്കൻഡ് ആ ഭാവത്തിൽ പിടിക്കുക, കവിളുകളിലും താടിയെല്ലുകളിലും ചെറിയ വേദന  അനുഭവപ്പെട്ടേക്കാം. 5 മുതൽ 10 തവണ അവർത്തിക്കാവുന്ന വ്യായാമം ആണിത് .
  • മുഖത്തെ പേശികൾക്കുള്ള നല്ലൊരു വ്യായാമമാണ് വായ്ക്കുള്ളിൽ  വായു നിറച്ചു  കവിൾത്തടം ഇരു വശങ്ങളിലായി  വീർപ്പിക്കുന്നതു  . ഒരു ദീർഘനിശ്വാസം എടുത്ത് നിങ്ങളുടെ വായിൽ നിറയെ ഊതുക, പൂർണ്ണമായി പുറത്തേക്ക് വിടുന്നതിന് മുമ്പ് ഏകദേശം അഞ്ച് സെക്കൻഡ് നേരം ശ്വാസം പിടിച്ചു , ഇരു കവിളും ബലൂൺ വീർപ്പിക്കുന്നതു പോലെ വായു ഒരു  വേഷത്തിൽ നിന്നും  മറു വശത്തേക്ക്  മാറ്റി 2 സെക്കന്റ് കൂടുമ്പോൾ മാറ്റി കൊണ്ടേ ഇരിക്കുക . വായയ്ക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്തുന്നതിന് നിങ്ങൾക്ക് ബലൂണുകൾ ഊതി വീർപ്പിക്കുന്നതും ഫലപ്രദമായേക്കാം..
  • സിംഹ മുഖാസന : കഴിയുന്നിടത്തോളം വായ തുറന്ന് നാവ് താടിയിലേക്ക് നീട്ടി , സിംഹം പോലെ വായ് പറ്റുന്നിടത്തോളം തുറന്നു മുകളിലേക്ക് നോക്കുക, അഞ്ച് സെക്കൻഡ് നേരം ഇത്തവർത്തിക്കുക .
  • കഴിയുന്നിടത്തോളം വായ തുറന്ന് നാവ് താടിയിലേക്ക് നീട്ടി , സിംഹം പോലെ വായ് പറ്റുന്നിടത്തോളം തുറന്നു മുകളിലേക്ക് നോക്കുക, അഞ്ച് സെക്കൻഡ് നേരം ഇത്തവർത്തിക്കുക .  
  • XO അക്ഷരമാലകൾ 10 സെക്കൻഡ് ആവർത്തിച്ച് ഉച്ചരിക്കുന്നത് പോലെ ചെയ്യുക.
  • നീര്ക്കുതിര വാ  തുറക്കുന്നത്  പോലെ .

For More blog notification, please subscribe