OUTSIDE FOOD IN KETO DIET-MALAYALAM

Is that possible have outside food while doing keto diet? what all are the food we can have while doing ketogenic diet

പൊതുവായി കീറ്റോ ഡയറ്റ് ചെയ്ത് വരുന്നവർക്കിടയിൽ കണ്ടുവരുന്ന ഒരു സംശയമാണ് കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ അവർക്ക് പുറത്തുനിന്നും ഭക്ഷണം കഴിക്കാൻ സാധിക്കുമോ എന്ന് , ഇതൊരു മികച്ച സംശയമാണ് .കീറ്റോ ഡയറ്റ് എന്ന് പറയുന്നത് ഒരു അനുപാതം ആണ് .ദിവസം നമുക്ക് 20 g കാർബ്‌ മാത്രമേ നമുക്ക് കീറ്റോ ചെയ്യുമ്പോൾ ഉൾപെടുത്താൻ സാധിക്കുകയുള്ളു .പ്രാതൽ കഴിക്കുന്നതും ഡിന്നർ കഴിക്കുന്നതും അഡ്ജസ്റ്റ് ചെയ്യുകയും ഉച്ചക്ക് ഏകദേശം 10 g കാർബ്‌ കഴിക്കുന്നതുമൂലം ഇതിന്റെ ശരിയായ തരത്തിലുള്ള അനുപാതം നമുക്ക് പരിപാലിക്കാൻ സാധിക്കുന്നതും ആണ് .നമ്മൾ പുറത്തു നിന്നും ഭക്ഷണം കഴിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട വസ്തുത നമ്മൾ കാർബ്‌ കൂടിയ ഭക്ഷണം ഇതിൽ ഉൾപെടുത്തുന്നുടണോ എന്നാണ് ,അതായത് എവിടെ നിന്ന് ഭക്ഷണം കഴിച്ചാലും നമ്മുടെ ഭക്ഷണത്തിൽ ഉൾപെടുത്താവുന്ന കാർബ്‌ മാത്രമേ കഴിക്കാൻ പാടുള്ളു .പുറത്തു നിന്ന് ഭക്ഷണം കഴിക്കുമ്പോൾ നമുക്ക് മിക്കവാറും മാംസ്യാഹാരം ഉൾപെടുത്താൻ സാധിക്കുന്നതാണ് ഉദാഹരണത്തിന് ചിക്കൻ ഫ്രൈ ,ചിക്കൻ റോസ്സ്റ് ,കാട ഫ്രൈ അങ്ങനത്തെ ഭക്ഷണം .കാർബ്‌ കൂടുതൽ ഉള്ള ഭക്ഷണം ഉദാഹരണത്തിന് കപ്പ ,ബിരിയാണി ,പോലുള്ള കാർബ്‌ കൂടിയ ഭക്ഷണം കഴിക്കുന്നത് നമ്മൾ കീറ്റോസിസിൽ നിന്നും പുറത്താകാൻ കാരണമാകുന്നു .വെജിറ്റേറിയൻ ഭക്ഷണ സാധങ്ങൾ കഴിക്കുന്നവർക്ക് മഷ്‌റൂം,പനീർ എന്നിവ  കൊണ്ടുള്ള വിഭവങ്ങൾ ഇതിൽ ഉള്പെടുത്താവുന്നതാണ് . ഹോട്ടലിൽ നിന്ന് കഴിക്കുന്നത് കൊണ്ട് കീറ്റോസിസിൽ നിന്ന് ഔട്ട് ആവുകയില്ല ,എന്നാൽ എന്ത് കഴിക്കുന്നു എന്നത് നമ്മൾ ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ അത് നമ്മൾ കീറ്റോസിസിൽ നിന്നും പുറത്താകാൻ കാരണമായേക്കാം .

കൂടുതൽ അറിയാൻ കാണുക

For More Vlog notification, please subscribe to our channel

.

For More blog notification, please subscribe