Sesame seed benefits and recipe-Malayalam

Sesame seeds are a seed that has many health benefits. Sesame oil and sesame seeds are also very popular in food items like tahini. This blog is about the benefits of sesame and the recipe made with sesame.

സെസാമം ജനുസ്സിലെ ഒരു പൂച്ചെടിയാണ് എള്ള് , ഇതിനെ ബെന്നെ എന്നും വിളിക്കുന്നു. ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇത് വ്യാപകമായി കാണപ്പെടുന്നു.

പ്രധാനമായും ആഫ്രിക്കയിലും ഇന്ത്യയിലുമാണ് ഇവ കൂടുതലായി കണ്ടു വരുന്നത്.

ഏകദേശം 3000 വർഷങ്ങൾക്ക് മുൻപേ തന്നെ എള്ള് ഉപയോഗിച്ച് പോന്നിരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഇവ എണ്ണക്കുരു വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ തന്നെ ഇവയിൽ നിന്നും ഓയിൽ നിർമ്മിച്ചെടുക്കുന്നു.

വളരെ ഏറെ ഔഷധ ഗുണമുള്ളൊരു വിത്താണ് എള്ള്.

What is sesame used for?(എള്ളിന്റെ ഉപയോഗം)

അനേകം വർഷങ്ങൾക്ക് മുൻപ് തന്നെ എള്ള് ഒരു സുഗന്ധവ്യഞ്ജനമായും ഭക്ഷ്യ എണ്ണയുടെ ഉറവിടമായും ഉപയോഗിച്ചിരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു .

 വിവിധതരം ഭക്ഷ്യ വിഭവങ്ങൾ തയ്യാറാക്കുവാൻ എള്ള് ഉപയോഗിച്ച് പോന്നിരുന്നു. പ്രധാനമായും ഏഷ്യൻ വിഭവങ്ങളിലും ദക്ഷിണേഷ്യൻ, മിഡിൽ ഈസ്റ്റേൺ, മെഡിറ്ററേനിയൻ, കരീബിയൻ വിഭവങ്ങൾ എന്നിവയിലും മധുര പലഹാരങ്ങളിലും എള്ള് ഉപയോഗിച്ച് വരുന്നുണ്ട്.

Sesame health benefits(എള്ളിന്റെ ആരോഗ്യ ഗുണങ്ങൾ)

എള്ള് വിത്തുകൾ നിരവധി ആരോഗ്യ ഗുണമുള്ള വിത്തുകളാണ്. വർഷങ്ങളായി നാടോടി വൈദ്യത്തിൽ ഉപയോഗിച്ചു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

എള്ള് വിത്തുകളുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്നു മനസിലാക്കാം.

  • ഹൃദയരോഗ്യ സംരക്ഷണത്തിൽ എള്ള് വിത്തുകൾക്ക് സഹായിക്കുവാൻ സാധിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.ഉയർന്ന ട്രൈഗ്ലിസറൈഡ്, “മോശം” എൽഡിഎൽ കൊളസ്ട്രോൾ എന്നിവ ഉൾപ്പെടെയുള്ള ഹൃദ്രോഗ സാധ്യത ഘടകങ്ങൾ കുറയ്ക്കാൻ എള്ള് സഹായകരമായേക്കാമെന്ന പഠന റിപ്പോർട്ടുകൾ ലഭ്യമാണ്.
  • റിസേർച്ചുകൾ പ്രകാരം എള്ളിൽ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, അവയുടെ ആന്റിഓക്‌സിഡന്റുകൾ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാൻ സഹായകരമായർക്കാമെന്നും പഠനങ്ങൾ പറയുന്നു.
  • എള്ള് ഫൈബറിന്റെ മികച്ച ഉറവിടമായി കണ്ടു വരുന്നു. ഫൈബർ  നിങ്ങളുടെ ദഹന ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് ആയതിനാൽ തന്നെ എള്ള് ഡയറ്റിന്റെ ഭാഗമാക്കുന്നത് മികച്ച ഫലങ്ങൾ നൽകുമെന്ന് പഠനങ്ങൾ പറയുന്നു.
  • പ്രോട്ടീനുകൾ നിങ്ങളുടെ ശരീരത്തി ആവശ്യമായ നിർമ്മാണ ബ്ലോക്കാണ് എന്നറിയാമല്ലോ .എള്ള് – പ്രത്യേകിച്ച് തൊലികളഞ്ഞത് – പ്രോട്ടീന്റെ നല്ല ഉറവിടമാണ്. കൂടാതെ മറ്റ് പല പോഷക മൂല്യങ്ങളും എള്ളിൽ അടങ്ങിയിരിക്കുന്നു.
  • പുറംതോട് കളയാത്ത എള്ള് പ് കാൽസ്യം ഉൾപ്പെടെ അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളാൽ സമ്പുഷ്ടമാണ് എന്ന് ഗവേഷങ്ങൾ പറയുന്നു .കൂടാതെ എള്ള് കുതിർക്കുകയോ വറുക്കുകയോ മുളപ്പിക്കുകയോ ചെയ്യുന്നത് ഈ ധാതുക്കളുടെ ആഗിരണം മെച്ചപ്പെടുത്തുമെന്നും ഗവേഷങ്ങൾ സൂചിപ്പിക്കുന്നു.
  • വിറ്റാമിൻ ബി യുടെ മികച്ച ഉറവിടമാണ് എള്ള്.ശരിയായ സെല്ലുലാർ പ്രവർത്തനത്തിനും മെറ്റബോളിസത്തിനും ആവശ്യമായ തയാമിൻ, നിയാസിൻ, വിറ്റാമിൻ ബി 6 എന്നിവ എള്ളിൽ അടങ്ങിയിരിക്കുന്നു.
  • എള്ള് ഇൻഫ്ളമേഷൻ തടയുവാൻ സഹായകരമായേക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.കൂടാതെ എള്ളിനും അവയുടെ എണ്ണയ്ക്കും ആന്റി ഇൻഫ്ളമാറ്ററി ഗുണങ്ങൾ ഉണ്ടെന്ന് ചില പ്രാഥമിക ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
  • ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ എള്ള് സഹായകരമാകുമെന്ന് പഠനങ്ങൾ പറയുന്നു.കാർബോഹൈഡ്രേറ്റുകൾ കുറവായതിനാലും ഉയർന്ന നിലവാരമുള്ള പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഉള്ളതിനാലും എള്ള് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായകരമാകും എന്തെന്നാൽ ഇവയ്ക്കു സഹായകമാകുന്ന സസ്യ സംയുക്തം അവയിൽ അടങ്ങിയിരിക്കുന്നു.
  • നമ്മുടെ ശരീരത്തിലെ രക്തകോശങ്ങളുടെ രൂപീകരണത്തിനും പ്രവർത്തനത്തിനും ആവശ്യമായ ഇരുമ്പ്, ചെമ്പ്, വിറ്റാമിൻ ബി 6 എന്നിവ എള്ള് നൽകുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
  • റിസേർച്ചുകൾ പ്രകാരം എള്ള് മികച്ച ആന്റിഓക്സിഡന്റ് ആണ്, എള്ളിലെ സസ്യ സംയുക്തങ്ങളും വിറ്റാമിൻ ഇയും ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു, ഇത് നിങ്ങളുടെ ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നു. അങ്ങനെ ആരോഗ്യകരമായ ശരീരം നിങ്ങൾക്ക് ലഭ്യമാകുന്നു.
  • ഇന്ന് മിക്കവാറും എല്ലാവർക്കും കണ്ടുവരുന്ന പ്രശ്ങ്ങളാണ് തൈറോയ്ഡ്.തൈറോയ്ഡ് ആരോഗ്യത്തെ പിന്തുണയ്ക്കുന്ന സെലിനിയം, ഇരുമ്പ്, ചെമ്പ്, സിങ്ക്, വിറ്റാമിൻ ബി6 തുടങ്ങിയ പോഷകങ്ങളുടെ നല്ല ഉറവിടങ്ങളാണ് എള്ള്. അതിനാൽ ഇവയ്ക്ക് നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ധിയെ ആരോഗ്യത്തോടെ സംരക്കിഷിക്കുവാൻ സാധിച്ചേക്കുമെന്ന് പഠനങ്ങൾ പറയുന്നു.
  • സിങ്ക്, സെലിനിയം, ചെമ്പ്, ഇരുമ്പ്, വിറ്റാമിൻ ബി6, വിറ്റാമിൻ ഇ എന്നിവ രോഗപ്രതിരോധവ്യവസ്ഥയുടെയും പ്രവർത്തനത്തിന് പ്രധാനമായ  പോഷകങ്ങളാണ് ഇവയുടെ മികച്ച ഉറവിടമാണ് എള്ള്.
  • എള്ളിൽ അടങ്ങിയിരിക്കുന്ന സെസാമിൻ എന്ന സംയുക്തം സന്ധി വേദന കുറയ്ക്കാനും കാൽമുട്ടിലെ ചലനശേഷി ശരിയായ തോതിൽ നടക്കാനും സഹായകരമാകുമെന്ന് പഠനങ്ങൾ പറയുന്നു.
  • പല ഭക്ഷ്യ വസ്തുക്കൾ തയ്യാറാക്കുവാനും എള്ള് ഉപയോഗിച്ച് വരുന്നു. ഗൾഫ് നാടുകളിൽ നിന്നും വന്നു ഇന്ന് കേരളത്തിൽ പ്രസിദ്ധമായ തഹിനി ഒക്കെ നിർമിച്ചെടുക്കുന്നത് എള്ളിൽ നിന്നാണ്.

Sesame oil and its benefits (എള്ളെണ്ണയും അവയുടെ ഗുണങ്ങളും )

വിളകളെ അടിസ്ഥാനമാക്കിയുള്ള ആദ്യകാല എണ്ണകളിൽ ഒന്നാണ് എള്ളെണ്ണ എള്ളിൽ നിന്ന് ഉരുത്തിരിഞ്ഞ ഭക്ഷ്യയോഗ്യമായ സസ്യ എണ്ണയാണ് ഇത്‌.

എള്ള് സാംസ്‌കാരിച്ചെടുക്കുന്ന ഈ എണ്ണയ്ക്ക് പല വിധ ആരോഗ്യ ഗുണങ്ങളും ഉണ്ട്.ആന്റി ഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ് എള്ളെണ്ണ. വിറ്റാമിൻ ഇ, ഫൈറ്റോസ്റ്റെറോളുകൾ എന്നിവയ്‌ക്കൊപ്പം ലിഗ്നാൻസ്, സെസാമോൾ, സെസാമിനോൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ ഇവ സഹായികരാമാകുമെന്ന് പഠനങ്ങൾ പറയുന്നു , കൂടാതെ വിട്ടുമാറാത്ത രോഗങ്ങൾ വികസിപ്പിക്കാനുള്ള നിങ്ങളുടെ സാധ്യത കുറയ്ക്കുവാനും സഹായകരമാണ്.എള്ളെണ്ണയിൽ ഒമേഗ-3, ഒമേഗ-6, ഒമേഗ-9 ഫാറ്റി ആസിഡുകളുടെ സമതുലിതമായ അനുപാതമുണ്ട്. ആയതിനാൽ ആരോഗ്യ സംശരിക്ഷണത്തിന് അനുയോജ്യമാണ് ഇവ.

Is sesame helps for weight loss( എള്ള് ശരീര ഭാരം കുറയ്ക്കുവാൻ സഹായിക്കുമോ )

എള്ള് പ്രോട്ടീനിന്റെയും ഫൈബറിന്റെയും മികച്ച ഉറവിടമാണ് , ഇത് നിങ്ങളുടെ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായയകരമായേക്കാമെന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ തന്നെ  അമിതമായ കലോറി ഉപഭോഗം ഒഴിവാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

എന്നാൽ ആവശ്യത്തിൽ അധികം എള്ള് കഴിക്കുന്നത് ശരീര ഭാരം വർധിപ്പിക്കാൻ കാരണമായേക്കാമെന്ന് ചില പഠനനങ്ങൾ പറയുന്നു.

Is Sesame good for keto? (എള്ള് കീറ്റോ ഡയറ്റിന് അനുയോജ്യമാണോ? )

പഠനങ്ങൾ അനുസരിച്ചു എള്ളിൽ കാർബോഹൈഡ്രേറ്റ് കുറവാണ്, എന്നാൽ കൊഴുപ്പ് കൂടുതലും. ആയതിനാൽ തന്നെ ഇത് കീറ്റോ ഡയറ്റിനുള്ള ഡയറ്റിനുള്ള മികച്ചൊരു തിരഞ്ഞെടുപ്പാണ്. കൂടാതെ ലിഗ്നൻസ് എന്നറിയപ്പെടുന്ന ആൻറി-ഇൻഫ്ലമേറ്ററി ആന്റിഓക്‌സിഡന്റുകളും അവയിൽ നിറഞ്ഞിരിക്കുന്നു.

Cauliflower sesame salad recipe(കോളിഫ്ള്ളവർ എള്ള് സാലഡ് റെസിപ്പി)

ചേരുവകൾ

കോളിഫ്‌ളവർ – 1 എണ്ണം

ഒലിവ് ഓയിൽ-1 ടേബിൽ സ്പൂൺ

ഉപ്പ്-ആവശ്യത്തിന് 

ഓറഗാനോ-1 ടീസ്പൂൺ

കുരുമുളക് പൊടി -1/4 സ്പൂൺ

 താഹിനി-1 ടേബിൾ സ്പൂൺ

വെള്ളം-ആവശ്യത്തിന്

വറുത്ത വെളുത്ത എള്ള്

തയ്യാറാക്കുന്ന വിധം

ആദ്യമായി തന്നെ ഓവൻ പ്രീ ഹീറ്റ് ചെയ്യുക (450°c)

അടുത്തതായി ഒരു ബൗളിൽ കോളി ഫ്‌ളവർ, ഉപ്പ്,കുരുമുളക് പൊടി, ഒരിഗാണോ, എന്നിവ മിക്സ്‌ ചെയ്യുക ശേഷം ഓവനിൽ ഒരു 20 മിനിറ്റോളം വയ്ക്കുക.

20 മിനിറ്റിനിനു ശേഷം പുറത്തെടുത്തു, അതിലേക്ക് കുറച്ച് വെള്ളം,താഹിനി, വറുത്ത എള്ള് എന്നിവ ചേർത്ത് മിക്സ്‌ ചെയ്യുക.

കോളിഫ്ലവർ സെസമേ സാലഡ് തയ്യാറായിരിക്കുന്നു.

For More blog notification, please subscribe