Lemon,Lemon peel and Lemon pickle benefits-Malayalam

Lemon pickle is an important ingredient in Kerala cuisine, as well as small lemons we use in folk medicine and in the preparation of various food items. Lemon has many health benefits. Lemon is also a fruit suitable for the keto diet. We can look forward what all are the benefits of lemon peel and lemon pickle in this blog.

വടക്കുകിഴക്കൻ ഇന്ത്യ (ആസാം), വടക്കൻ മ്യാൻമർ അല്ലെങ്കിൽ ചൈന എന്നിവിടങ്ങളിൽ നിന്നുള്ള, പൂവിടുന്ന സസ്യകുടുംബമായ Rutaceae യിലെ ഒരു ചെറിയ നിത്യഹരിത വൃക്ഷമാണ് ചെറുനാരങ്ങ.

നാരങ്ങ വർഗ്ഗത്തിൽ പെട്ട ഇവയ്ക്ക് ഏകദേശം 2.5-5 സെ.മീ. വലുപ്പം കാണാറുണ്ട് , പഴുക്കാത്ത സമയം പച്ചനിരത്തിലും പഴുത്തു കഴിഞ്ഞാൽ ഇവയ്ക്ക് മഞ്ഞ നിറവുമാണ് സാധാരണയായ് കണ്ടു വരുന്നത് .

ഇവയ്ക്ക് അസിഡിറ്റിക്ക് ഗുണമാണുള്ളത്, നല്ല പുളിയുള്ള ഒരു ഫലമാണിത്.

Lemon uses (ചെറുനാരങ്ങയുടെ ഉപയോഗം )

ലോകമെമ്പാടുമുള്ളവർ പാചകത്തിനും അല്ലാത്തതുമായ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ചെറുനാരങ്ങാ കേരളീയ ഭക്ഷണ രീതികളിൽ ഒരു പ്രധാനപെട്ട ചെറുവയാണ്…

ചെറുനാരങ്ങയുടെ ജ്യൂസ്‌, ചെറുനാരങ്ങാ അച്ചാർ, അങ്ങനെ പല വിധ വിഭവങ്ങളും ചെറുനാരങ്ങാ കൊണ്ട് കേരളീയർ തയ്യാറാക്കാറുണ്ട്. പാചകത്തിനു പുറമെ ശുചീകരണത്തിനും ഇവ ഉപയോഗിച്ച് പോരാറുണ്ട് ഉണ്ട്.

ചെറുനാരങ്ങയുടെ പൾപ്പും തൊലിയും ബേക്കിംഗിൽ രുചി ലഭിക്കുവാനായി ഉപയോഗിക്കുന്നു.

ഇവയുടെ നീര് ഏകദേശം 5% മുതൽ 6% വരെ സിട്രിക് ആസിഡാണ്, ഏകദേശം 2.2 pH ഉള്ളതിനാൽ പുളിച്ച രുചി നൽകുന്നു. അതിനാൽ തന്നെ  അച്ചാർ നിർമ്മിക്കുവാൻ ഇവ മികച്ചതാണ്. നാരങ്ങാനീരിന്റെ വ്യതിരിക്തമായ പുളിച്ച രുചി അതിനെ പാനീയങ്ങളിലും നാരങ്ങാവെള്ളം, നാരങ്ങാ മെറിംഗു പൈ തുടങ്ങിയ ഭക്ഷണങ്ങളിലും പ്രധാന ഘടകമാക്കുന്നു.

Lemon and lemon peel benefits (ചെറുനാരങ്ങാ , ചെറുനാരങ്ങ തൊലി ഗുണങ്ങൾ)

ചെറുനാരങ്ങയുടെ ഗുണങ്ങളെ കുറിച്ചു നിരവധി പഠനങ്ങൾ നടക്കുന്നുണ്ട്.നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങൾ നിറഞ്ഞതാണ് നാരങ്ങയുടെ തൊലി എന്ന് പഠനങ്ങൾ നിർണ്ണയിച്ചു.ചെറുനാരങ്ങാ ഗുണങ്ങൾ എന്തൊക്കെയാണെന്നു നമുക്ക് നോക്കാം.

  • ഇന്നത്തെകാലത്ത് നമുക്ക് ഏറ്റവും ആവശ്യം രോഗ പ്രതിരോധ ശേഷിയാണ്, നാരങ്ങ തൊലിയിൽ കുറഞ്ഞ കലോറിയും ഉയർന്ന അളവിൽ ഫൈബർ, വിറ്റാമിൻ സി, ഡി-ലിമോണീൻ  എന്നിവയും അടങ്ങിയിരിക്കുന്നു.ഇവ രോഗ പ്രതിരോധ ശേഷി നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
  • നാരങ്ങ തൊലി ആന്റിമൈക്രോബയൽ, ആന്റിഫംഗൽ ഇഫക്റ്റുകൾ വാഗ്ദാനം ചെയ്യുന്നു – ആൻറിബയോട്ടിക് പ്രതിരോധത്തിനെതിരെ വരെ ഇവ ഉപയോഗ പ്രദമാണെന്ന് ചില പഠനങ്ങൾ പറയുന്നു  എന്നിരുന്നാലും ഇവയെ കുറിച്ചു കൂടുതൽ ഗവേഷണം ആവശ്യമാണ്.
  • ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്ന ഫ്ലേവനോയിഡുകളും വിറ്റാമിൻ സിയും നാരങ്ങയിൽ അടങ്ങിയിരിക്കുന്നു.ഇത് നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നതിൽ നിർണായക പങ്കു വായിക്കുന്നുവെന്ന്  പഠനങ്ങൾ പറയുന്നു.
  • ഗവേഷണങ്ങൾ പ്രകാരം നാരങ്ങ തൊലി ഡി-ലിമോണീൻ, വിറ്റാമിൻ സി എന്നിവയുൾപ്പെടെ നിരവധി ആന്റിഓക്‌സിഡന്റുകൾ അടങ്ങിയതാണ്. ഇവരോഗപ്രതിരോധ സംവിധാനം ഉയർത്തുകയും  നിങ്ങളുടെ രോഗസാധ്യതയും കുറയ്ക്കുകയും ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
  • റിസേർച്ചുകൾ പ്രകാരം നാരങ്ങയുടെ തൊലിയ്ക്ക് വായിലെ രോഗങ്ങൾക്ക് ഉത്തരവാദിയായ സൂക്ഷ്മാണുക്കളുടെ വളർച്ചയെ തടയുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ടെന്നു കണ്ടെത്തി.
  • നാരങ്ങ തൊലിയിലെ ഡി-ലിമോണീൻ പിത്തസഞ്ചിയിലെ കല്ലുകൾ അലിയിച്ചേക്കാം എന്ന് ഗവേഷണങ്ങൾ പറയുന്നു എന്നാൽ ഇവയിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
  • നാരങ്ങ തൊലി ഉപയോഗിച്ച് ഗാർഹിക ക്ലീനർ അല്ലെങ്കിൽ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ എന്നിവ തയ്യാറാക്കുന്നത് സാധ്യമാണ്.
  • ചില പഠനങ്ങൾ പ്രകാരം നാരങ്ങ തൊലിയിലെ ചില സംയുക്തങ്ങൾക്ക് കാൻസർ പ്രതിരോധത്തിനുള്ള ശക്തി ഉണ്ടെന്നു കണ്ടെത്തി , എങ്കിലും ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
  • ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി, നാരങ്ങ തൊലിയിലെ പെക്റ്റിൻ എന്നിവ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുവാനും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവും ഹൃദ്രോഗത്തിനുള്ള മറ്റ് അപകട ഘടകങ്ങളും കുറയ്ക്കുവാനും സഹായകരമായേക്കാമെന്നു ചില പഠനങ്ങൾ പറയുന്നു.

Lemon pickles uses and benefit’s (നാരങ്ങ അച്ചാറിന്റെ ഉപയോഗങ്ങളും ഗുണങ്ങളും )

കേരളീയ ഭക്ഷണ രീതികളിൽ പ്രധാനപെട്ട ഒരു വിഭവമാണ് അച്ചാർ.പ്രധാനമായും നാരങ്ങ അച്ചാർ.നാരങ്ങ അച്ചാർ വെറും രുചിക്ക് മാത്രമല്ല ഇവയ്ക്ക് ഇവയുടേതായ പല ആരോഗ്യ ഗുണങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

  • നാരങ്ങയിൽ ധാരാളം ആരോഗ്യകരമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് കൂടാതെ ഇവയിൽ കൊളസ്ട്രോൾ ഒട്ടുമേ അടങ്ങിയിട്ടില്ല.
  • നാരങ്ങ അച്ചാർ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് വൃക്കയിലെ കല്ലുകൾ അലിയിക്കാൻ സഹായിക്കുന്നു.
  • ഉദരരോഗങ്ങൾക്കുള്ള വീട്ടുവൈദ്യമായി നാരങ്ങ അച്ചാർ ഉപയോഗിക്കുന്നു.
  • ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ആരോഗ്യകരമായ ധാതുക്കൾ അടങ്ങിയിട്ടുണ്ട്.അച്ചാറുകൾ മിതമായി നമ്മുടെ ഡയറ്റിന്റെ ഭാഗമാക്കുന്നത്  ആരോഗ്യത്തിന് നല്ലതാണ്
  • നാരങ്ങ അച്ചാർ ഹൃദയമിടിപ്പും ബിപിയും നിയന്ത്രിക്കുന്നുതിൽ സഹായകരമാകുമെന്ന് ചില പഠനങ്ങൾ പറയുന്നു.
  • പ്രതിരോധശേഷി ഉണ്ടാക്കുവാൻ സഹായകരമാകുന്നു.
  • അച്ചാർ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു, ഇവ മിതമായി കഴിക്കുന്നത് അൾസർ, പേശിവലിവ് എന്നിവ തടയുവാൻ ഷായകരമാകുമെന്ന് ചില പഠനങ്ങൾ പറയുന്നു.
  • നാരങ്ങ അച്ചാറിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ആരോഗ്യ പ്രവർത്തങ്ങൾ കൃത്യമായി നിലനിർത്തുവാൻ സഹായകരമാകുന്നു.

Lemon for weight loss (ശരീര ഭാരം കുറയ്ക്കാൻ ചെറുനാരങ്ങ )

റിസേർച്ചുകൾ പ്രകാരം ശരീരഭാരം കുറയ്ക്കാൻ നാരങ്ങ  സഹായകരമായേക്കാം എന്ന് പറയുന്നു ; കാരണം ചെറുനാരങ്ങ നല്ല ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇവയിൽ അടങ്ങിയ വിറ്റാമിൻ സിയുടെയും ആന്റിഓക്‌സിഡന്റുകളുമാണ് ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത്.

കൂടാതെ നാരങ്ങയ്ക്ക് ഡൈയൂററ്റിക് ഗുണങ്ങളുണ്ട്, ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും അതുവഴി കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു.

ആയതിനാൽ ഇവ ശരീരത്തിന്റെ മെറ്റബോളിസത്തെ വലിയ തോതിൽ വർദ്ധിപ്പിക്കുന്നു.

Is lemon keto friendly ( ചെറുനാരങ്ങ കീറ്റോ ഡയറ്റിന് അനുയോജ്യമാണോ )

കീറ്റോ ഡയറ്റിന് അനുയോജ്യമായ ഒരു പഴമാണ് ചെറുനാരങ്ങ, ഇവയിൽ കാർബ് അടങ്ങിയിട്ടില്ല, കൂടാതെ ചെറുനാരങ്ങയ്ക്ക് മറ്റു അനേകം ഗുണങ്ങൾ ഉണ്ട്.

എങ്കിലും ഇവ കഴിക്കുമ്പോൾ മിതമായി കഴിക്കുവാൻ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

For More blog notification, please subscribe