Chocolate benefits- Malayalam

Chocolate is one of the healthiest foods, and studies show that it can be used to increase insulin resistance, lose weight, and treat problems such as PCOS.

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന തിയോബ്രോമ കൊക്കോ മരത്തിന്റെ വിത്തുകൾ കൊണ്ടാണ് ചോക്കലേറ്റ് നിർമ്മിക്കുന്നത്.

അതിന്റെ തനതായ രുചി കാരണം ചോക്ലേറ്റ്  ആളുകൾ ദിവസവും ആസ്വദിക്കുന്ന ഒരു ജനപ്രിയ ഭക്ഷ്യ ഉൽപ്പന്നമായി മാറുവാൻ കാരണമായി

ചോക്ലേറ്റിനു അനേകം ഗുണങ്ങൾ ഉള്ളതായി പഠനങ്ങൾ പറയുന്നു.

പ്രധാനമായും ഡാർക്ക് ചോക്ലേറ്റ് ആണ് ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്.

100g chocolate contains (100g ചോക്ലേറ്റിൽ അടങ്ങിയത് )

ഊർജ്ജം -531 കാലറി

പ്രോട്ടീൻ -8.51 g

കൊഴുപ്പ് -30.57

കാർബ് -58g

Chocolate and insulin resistance (ചോക്ലേറ്റും ഇൻസുലിൻ സംവേദ ക്ഷമതയും )

ഡാർക്ക് ചോക്ലേറ്റിലെ പോളിഫെനോളുകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തും അല്ലെങ്കിൽ ശരീരത്തിലെ ഇൻസുലിൻപ്രവർത്തനം കൃത്യമായ തോതിൽ നടക്കുവാൻ സഹായിക്കുന്നു.ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിച്ചേക്കാം. അത്തരം മെച്ചപ്പെട്ട ഇൻസുലിൻ സംവേദനക്ഷമത പ്രമേഹം പോലെയുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത് വൈകിപ്പിക്കുകയോ തടയുകയോ ചെയ്യാം.

ആയതിനാൽ തന്നെ ചോക്ലേറ്റ് നമ്മുടെ ഡയറ്റിന്റെ ഭാഗമാക്കുന്നത് മികച്ചൊരു തീരുമാനമാണെന്ന് ഈ പഠനങ്ങൾ പറയുന്നു.

Which chocolate is best for weight loss (ശരീര ഭാരം കുറയ്ക്കുവാൻ ഏത് ചോക്ലേറ്റ് ആണ് മികച്ചത്)

പഠനങ്ങൾ പ്രകാരം മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായകരമായെക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു . ഡാർക്ക് ചോക്ലെറ്റിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും വേഗത്തിൽ കലോറി കത്തിക്കുകയും ചെയ്യുവാൻ സഹായിക്കുന്നു കൂടാതെ, ഭക്ഷണത്തിന് 20 മിനിറ്റ് മുമ്പ് കഴിച്ചാൽ ഡാർക്ക് ചോക്ലേറ്റ് ഭക്ഷണആസക്തി ഇല്ലാതാക്കുവാൻ സഹായിക്കുന്നുവെന്നും ഈ പഠനങ്ങൾ പറയുന്നു.

Benefits of dark chocolate (ഡാർക്ക് ചോക്ലേറ്റിന്റെ ഗുണങ്ങൾ )

വളരെയേറെ ഗുണങ്ങൾ ഉള്ള ചോക്ലേറ്റ് ആണ് ഡാർക്ക് ചോക്ലേറ്റ്.

ഇവയ്ക്ക് പല പോഷക ഗുണങ്ങളും, ജീവിത ശൈലി രോഗങ്ങൾ തടയാനുള്ള പ്രാപ്തിയും ഉണ്ടെന്നു ചില പഠനങ്ങൾ പറയുന്നു.

ചോക്ലേറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

  • ഗുണനിലവാരമുള്ള കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് തലച്ചോറിലെ രക്തയോട്ടം വർധിപ്പിച്ച് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുവാൻ സഹായകരമാകുമെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ കഫീൻ, തിയോബ്രോമിൻ തുടങ്ങിയ ഉത്തേജകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്, ഇവ ശരീരത്തിന്റെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ സഹായിക്കുന്നു.
  • പഠനങ്ങൾ പ്രകാരം മികച്ച ഗുണ നിലാരമുള്ള ഡാർക്ക് ചോക്ലേറ്റിൽ നാരുകൾ, ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ്, മാംഗനീസ് എന്നിവയും മറ്റ് ചില ധാതുക്കളും അടങ്ങിയിട്ടുണ്ട് എന്ന് പറയുന്നു. ഇവ നമ്മുടെ ശരീരത്തിന്റെ പ്രവർത്തങ്ങൾ സുഗമമായി നടക്കുവാൻ സഹായകരമാകുന്നു.
  • കൂടുതൽ ചോക്ലേറ്റ് ഉപയോഗിക്കുന്നവരിൽ ഹൃദ്രോഗ സാധ്യതയും, ഹൃദയ സംബന്ധമായ അസുഖങ്ങളും ഗണ്യമായി കുറയുന്നതായി നിരീക്ഷണ പഠനങ്ങൾ കാണിക്കുന്നു.
  • ഡാർക്ക് ചോക്ലേറ്റ് നിർമ്മിക്കുന്നത് കൊക്കോയിൽ നിന്നും ആണല്ലോ ഈ കൊക്കോയിൽ അടങ്ങിയ ഫ്ലവനോളുകൾക്ക് ചർമ്മത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കാനും കഴിയുമെന്ന് പഠനങ്ങൾ കാണിക്കുന്നു.കൂടാതെ ചാർമാരോഗ്യ സംരക്ഷണത്തിൽ ഇവ പ്രധാന പങ്കും വഹിക്കുന്നു.
  • ഡാർക്ക് ചോക്ലേറ്റിൽ വിവിധ തരത്തിലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇവ ശരീരത്തിന്റെ സംരക്ഷണത്തിന് ഏറ്റവും ആവശ്യമാണ്‌. ആയതിനാൽ ഡാർക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിൽ ഏറെ ഗുണം ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
  • കൊക്കോയിലെ ബയോ ആക്റ്റീവ് സംയുക്തങ്ങൾ ധമനികളിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.
  • പഠനങ്ങൾ അനുസരിച്ചു ഡാർക്ക് ചോക്ലേറ്റ് രോഗതിന് കാരനായ നിരവധി പ്രധാന അപകട ഘടകങ്ങളെ മെച്ചപ്പെടുത്തുവാൻ സഹായകരമാകുന്നുവെന്നു പഠനങ്ങൾ പറയുന്നു . ഇത് എച്ച്ഡിഎൽ വർദ്ധിപ്പിക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമ്പോൾ എൽഡിഎൽ ഓക്സിഡേറ്റീവ് നാശത്തിലേക്കുള്ള സംവേദനക്ഷമത കുറയ്ക്കുന്നു.അങ്ങനെ ശരീര പ്രവർത്തനം കൃത്യമായി നടക്കുകയും  രോഗങ്ങൾ വരാതെ സംരക്ഷിക്കുകയും ചെയ്യപ്പെടുന്നു.

For More blog notification, please subscribe