Qahwa coffee benefits -Malayalam

Qahwa is a healthy Arabic coffee found in the Arab world. qahwa is also used as an energy drink, qahwa coffee Improves digestion and qahwa Strengthen the immune system ·there are so many qahwa health benefits Let’s see what are the other health benefits of qahwa coffee.

മധ്യ പൂർവ ദേശങ്ങളിൽ അഥവാ അറബ് നാടുകളിൽ പ്രശസ്തമായ ഏറെ ആരോഗ്യ ഗുണമുള്ള ഒരു പാനീയമാണ് ഖഹ്‌വ കോഫി

രുചിക്കു പുറമെ വളരെ ആരോഗ്യ ഗുണമുള്ള പാനീയത്തെകുറച്ചു നമുക്ക് വായിക്കാം

Origin of Qahwa coffee (ഖഹ്‌വകാപ്പിയുടെ ഉത്ഭവം)

യെമനിൽ സൂഫി മിസ്റ്റിക്സ് ദൈവത്തിന്റെ നാമം ജപിക്കുമ്പോൾ  ഏകാഗ്രതയുടെയും ആത്മീയ ലഹരിയുടെയും സഹായമായി ഖഹ്‌വ കോഫിഉപയോഗിച്ചു. 1414 ആയപ്പോഴേക്കും ഇത് മക്കയിൽ അറിയപ്പെടുകയും 1500 കളുടെ തുടക്കത്തിൽ യമൻ തുറമുഖമായ മോച്ചയിൽ നിന്ന് ഈജിപ്തിലേക്ക് വ്യാപിക്കുകയും ചെയ്തു.ഇന്ന് ഒട്ടുമിക്ക മധ്യ പൂർവ്വ ദേശങ്ങളിൽ ഈ കോഫിപ്രസിദ്ധവും സുലഭവുമാണ്

What is the meaning of the word qahwa?എന്താണ് ഖഹ്‌വ എന്ന വാക്കിന്റെ അർത്ഥം

ഖഹ്‌വ എന്ന വാക്കിന്റെ അർത്ഥം അറബിയിൽ കോഫിഎന്നാണ്. എത്യോപ്പിയയിൽ ആണ് ആദ്യമായി കോഫിഉത്ഭവിച്ചതെന്നു പറയുന്നുവെങ്കിലും കാപ്പിയുടെ കൾട്ടിവേഷൻ ആദ്യമായി നടന്നത് യെമനിൽ ആയിരുന്നു അവരാണ് കാപ്പിക് ഖഹ്‌വ എന്ന നാമം നൽകിയത്, ഒമാനിലെ ജനങ്ങൾക്ക് ഇന്നും തങ്ങളുടെ സംസ്‍കാരത്തിന്റ ഭാഗമാണ് ഖഹ്‌വ കാപ്പി

Health Benefits of qahwa Coffee? (ഖഹ്‌വ കാപ്പിയുടെ  ആരോഗ്യ ഗുണങ്ങൾ)

  • ഖഹ്‌വ കാലറി കുറഞ്ഞ ഒരു പാനീയമാണ് നിങ്ങളുടെ ഇഷ്ടത്തിനാ‌സരിച്ചു പഞ്ചസാരയോടുകൂടിയോ അല്ലാതെയോ കഴിക്കാം , പക്ഷേ സാധാരണയായി പഞ്ചസാരയില്ലാതെ വിളമ്പാം! എന്നാൽ നിങ്ങൾക്ക് മധുരമാണ് ഇഷ്ടമെങ്കിൽ ഇതിലേക്ക് തേൻ, അല്ലെങ്കിൽ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന മധുര വസ്തു എന്നിങ്ങനെ ഉപയോഗിക്കാം.ഇന്നത്തെ സമൂഹത്തിൽ എല്ലാവരും ആരോഗ്യത്തിനു മുൻ‌തൂക്കം കൊടുക്കുന്നതിനാൽ മധുരമില്ലാതെ കുടിക്കുന്നതാകും പ്രിഫർ ചെയ്യുന്നത്
  • ഖഹ്‌വയിൽ പല തരത്തിലുള്ള പോഷകങ്ങളും അടങ്ങിയിരിക്കുന്നു അതായത് തേൻ, കുങ്കുമം, ബദാം, വാൾനട്ട് എന്നിവ ഇവയ്ക്ക് പല വിധത്തിലുള്ള ആരോഗ്യ മൂല്യങ്ങളും ഉണ്ട് ആയതിനാൽ മനസ്സിനും ശരീരത്തിനും ഖഹ്‌വ ഉണർവും ഊർജ്ജവും  നൽകുന്നു.
  • സാധാരണയായി ഈത്തപ്പഴം പോലുള്ള ഭഷ്യ വസ്തുക്കളുടെ കൂടെയാണ് ഖഹ്‌വ കുടിക്കാറുള്ളത് ആയതിനാൽ കാപ്പിയിൽ മധുരമില്ലെങ്കിലും നമുക്ക് ഭക്ഷ്യ വസ്തുക്കളിലൂടെ ആവശ്യമായ ഊർജം ലഭിക്കുന്നു.
  • രോഗപ്രതിരോധ ശേഷി വർധനവിൽ ഖഹ്‌വ കോഫി  ഒരു പ്രധാന പങ്ക് വഹിക്കുന്നു ഖഹ്‌വയിൽ അടങ്ങിയ കുങ്കുമം വിറ്റാമിൻ ബി 2 അല്ലെങ്കിൽ റിബോഫ്ലേവിൻറെ നല്ലൊരു ഉറവിടമാണ്.വിറ്റാമിൻ ബി 12 ശരീരത്തിന് പ്രധാനമാണ്, കാരണം ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ഊർജ്ജ ഉൽപാദനത്തിനും ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിനും കണ്ണുകളുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും സഹായിക്കുന്നു.
  • പറനങ്ങൾ അനുസരിച്ചു ഖഹ്‌വാ ചായയിൽ മികച്ച അളവിൽ ആന്റിഓക്‌സിഡന്റുകൾ ഉണ്ട്. ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിലെ അണുബാധകൾ, മുഖക്കുരു, ചർമ്മത്തിലെ വരൾച്ച മുതലായവയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഖഹ്‌വ കോഫിപതിവായി കുടിക്കുന്നത് ചർമ്മത്തിന് പോഷണവും തിളക്കവും നൽകുന്നതിന് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുവാൻ സഹായകരമായെക്കുമെന്നും പറനങ്ങൾ പറയുന്നു.
  • ഗവേഷങ്ങൾ പ്രകാരം ഖഹ്‌വ കോഫികുടിക്കുന്നത് ദഹന വ്യവസ്ഥയെ സഹായിക്കുന്നു അതിനോടൊപ്പം ദഹനം മെച്ചപ്പെടുത്തുന്നു

മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കുന്നുവെന്നും പറനങ്ങൾ പറയുന്നു .അതായത് ഖഹ്‌വ കോഫിദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുകയും ഉപാപചയം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാലാണ് ദഹനപ്രശ്നങ്ങൾ കുറയന്നതും ദഹന വ്യവസ്ഥ മികച്ചതാകുന്നതും.

  • ഗവേഷണങ്ങൾ പ്രകാരം ഖഹ്‌വ കോഫിരക്തസമ്മർദ്ദം നിയന്ത്രിക്കുവാൻ സഹായകരമാകുന്നു ഖഹ്‌വ കാപ്പിയിൽ അടങ്ങിയ കുറഞ്ഞ സോഡിയവും ഉയർന്ന പൊട്ടാസ്യവും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് കാരണമാകുന്നു. നിങ്ങൾ ഖഹ്‌വ കോഫികുടിക്കുമ്പോൾ  ഏലക്ക ചേർത്തുകൊടുക്കുക, കാരണം ഇത് നമ്മുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുവാനും രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും സഹായകരമയേക്കാമെന്നു പഠനം പറയുന്നു.
  • സാധാരണ കാപ്പിയും ചായയും കുടിക്കുന്ന പോലെ അല്ല ഖഹ്‌വ കാരണം ഇവ അസുഖങ്ങൾ നിയന്തിക്കുവാനും പ്രകൃതിദതമായ ഔഷധമായി പ്രവർത്തിക്കുന്നു.കൊളസ്ട്രോൾ മൈഗ്രൻ പോലെ പല വിധത്തിലുള്ള ആരോഗ്യ പ്രശനം നിയന്ത്രണയത്തിനും ഇവ സഹായകരമായേക്കാമെന്നും പഠനങ്ങൾ പറയുന്നു.
  • ശരീര ഭാരം നിയന്തിരിക്കുവാനും ഖഹ്‌വ കുടിക്കുന്നത് സഹായകരമായേക്കാമെന്ന് പഠനങ്ങൾ പറയുന്നു

How qahwa helps to control body weight (ശരീര ഭാരം നിയന്ത്രിക്കാൻ ഖഹ്‌വ എങ്ങനെ സഹായിക്കുന്നു)

ഖഹ്‌വ കോഫിയുടെ  ഒരു പ്രധാനപെട്ട ഗുണമാണ് പഠനങ്ങൾ അനുസരിച്ചു ഇവ കൊഴുപ്പ് കത്തിക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നത്.നിങ്ങൾക്ക് ദിവസേന ഒരു കപ്പ് അല്ലെങ്കിൽ രണ്ട് കഹ്വാ കോഫികുടിക്കാൻ സാധിക്കുന്നതാണ് രക്തക്കുഴലുകളിൽ കൊളസ്ട്രോൾ നിക്ഷേപിക്കുന്നത് തടയാനും ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു ഖഹ്‌വ സഹായിക്കുന്നതായും പഠനങ്ങൾ പറയുന്നു .ശരീര ഭാരം കുറയ്ക്കുന്നതിലൂടെ നിങ്ങൾക്ക് പല ജീവിത ശൈലി രോഗങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്നതാണ്

സ്ട്രെസ് ബസ്റ്റർ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ കഹ്വാ കോഫിനിങ്ങൾക്ക് ആശ്വാസം നൽകാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്നു. ശരീരത്തിലെ സമ്മർദ്ദം മൂലമുണ്ടാകുന്ന വിഷവസ്തുക്കളുടെ പ്രതികൂല ഫലങ്ങളെ ചെറുക്കാനും ഇത് സഹായിക്കുന്നു. പ്രൊഫഷണൽ അല്ലെങ്കിൽ വ്യക്തിപരമായ മുന്നണികൾ മൂലമുണ്ടാകുന്ന എല്ലാ സമ്മർദ്ദവും ഉത്കണ്ഠയും കുറച്ച് കഹ്വാ കോഫികുടിക്കാൻ കഴിയും.

Is it possible to drink qahwa coffee in the keto diet? (കീറ്റോ ഡയറ്റിൽ ഖഹ്‌വ കോഫികുടിക്കാൻ സാധിക്കുമോ)

ഖഹ്‌വ കാപ്പിയിൽ മധുരം ഇല്ലാതെ കുടിക്കുമ്പോൾ കീറ്റോ ഡയറ്റ് ചെയ്യുന്നവർക്ക് അത് പ്രയോജനം ചെയ്യുന്നതാകും, കൂടാതെ ഖഹ്‌വ കുടിക്കുന്നത് കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും അതിലൂടെ ശരീര ഭാരം നിയന്ത്രണ വിധേയമാകാൻ സഹായകരമായെക്കുമെന്നും പഠനങ്ങൾ പറയുന്നു.

How is qahwa made?ഖഹ്‌വ എങ്ങനെയാണ് നിർമ്മിച്ചിരിക്കുന്നത്?

പരമ്പരാഗത ഖഹ്‌വ – അറബിക് കോഫി ഉണ്ടാക്കാൻ, ഒരു പാത്രത്തിൽ  വെള്ളം തിളപ്പിക്കുക. തിളക്കുമ്പോൾ, പൊടിച്ച കാപ്പികുരു ചേർക്കുക. 10 മിനിറ്റ് തിളച്ചതിനു ശേഷം ഗ്രാമ്പൂ, ചതച്ച ഏലക്ക എന്നിവ ചേർത്ത് ഒരിക്കൽ ഇളക്കി മറ്റൊരു 5 മിനിറ്റ് തിളപ്പിക്കുക.ഇപ്പോൾ ഖഹ്‌വ അറബിക് കോഫി  ദല്ല/കുൽഹാറിൽ ചൂടോടെ വിളമ്പാൻ തയ്യാറാണ്.

For More blog notification, please subscribe