Keto food list-Malayalam

The keto diet is an innovative diet that allows us to eat low carb, high protein, and high fat diet. The main reason for weight gain and other lifestyle diseases is the use of extra carbs in the Kerala diet. Let’s find out what are the keto vegetables, keto fruits, Keto nuts and other food items that we can use in the keto diet.

പഠനങ്ങൾ  അനുസരിച്ചു ശരീരഭാരം കുറയ്ക്കാനും ജീവിത ശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടുവാനും   വളരെ കുറഞ്ഞ കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് കൂടിയ ഭക്ഷണക്രമം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അത്തരത്തിൽ ലോ കാർബ്‌ ,ഹൈ ഫാറ്റ് ഡയറ്റിങ് രീതിയാണ് കീറ്റോ ഡയറ്റ് .നമ്മുടെ ശരീരഭാരം വർദ്ധിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് കാർബ്‌ ആണ് . കീറ്റോ ഡയറ്റിങ്ങിൽ ഉപയോഗിക്കാവുന്ന കാർബ്‌ കുറഞ്ഞ ഭക്ഷ്യ വസ്തുക്കൾ ഏതൊക്കെയെന്നു നമുക്ക് നോക്കാം.

Keto vegetables (കീറ്റോ പച്ചക്കറികൾ)

കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ നാം പ്രധാനമായും ശ്രദ്ധിക്കുന്നത്  കാർബോ ഹൈഡ്രേറ്റ് കുറഞ്ഞ പച്ചക്കറി ആണോ എന്നാണ് .മണ്ണിനടിയിൽ കാണപ്പെടുന്ന ഉരുളക്കിഴങ്ങു ,ചേമ്പ് ,ചേന പോലുള്ള പച്ചക്കറികൾ നമുക്ക് കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തുവാൻ സാധ്യമല്ല കാരണം ഇവയിൽ കാർബോ ഹൈഡ്രേറ്റിന്റെ അംശം കൂടുതലായിരിക്കും .

കാർബോ ഹൈഡ്രേറ് കുറഞ്ഞ പച്ചക്കറികൾ നാം ശ്രദ്ധിച്ചു അവയിൽ അടങ്ങിയ നെറ്റ് കാർബിന്റെ അളവ് നോക്കി തിരഞ്ഞെടുക്കേണ്ടതുണ്ട് .

കുറഞ്ഞ കാർബ്‌ അടങ്ങിയ പച്ചക്കറികൾ നമുക്ക് പലവിധത്തിലുള്ള ജീവിത ശൈലി രോഗങ്ങളിൽ നിന്നും മോചനം നൽകാറുണ്ട് .കൂടാതെ ഇവയിൽ നിന്നും ശരീരം ആഗിരണം ചെയ്യുന്ന കാർബിന്റെ അളവും വളരെ കുറവാണ് അപ്പോൾ നമുക്ക് പല രോഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നു .

കൂടാതെ മിക്ക പച്ചക്കറികളിലും പോഷകങ്ങൾ ,വിറ്റമിൻസ് , ഫൈബർ ,ആന്റി ഓക്സിഡന്റ് എന്നിവ ഉള്ളതിനാൽ ദഹന വ്യവസ്ഥയ്ക്കും കോശങ്ങളുടെ സംരക്ഷണത്തിനും ,ശാരീരിക മാനസിക ആരോഗ്യത്തിന്റെ ഉന്നമനത്തിനും സഹായകരമായേക്കുമെന്നു പഠനങ്ങൾ പറയുന്നു .

കീറ്റോ ഡയറ്റിൽ അനുയോജ്യമായ പച്ചക്കറികൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം .

കീറ്റോ പച്ചക്കറി പട്ടിക:

ബ്രോക്കോളി

അവോക്കാഡോ

ചീര

കാബേജ്

സൂക്കിനി

കോളിഫ്ലവർ

വെള്ളരിക്ക

പച്ച പയർ

വഴുതന

ശതാവരിച്ചെടി

കലെ

ലെറ്റൂസ്

ഒലീവ്

കുരുമുളക്

തക്കാളി

ഇവയിൽ അടങ്ങിയ നെറ്റ് കാർബിന്റെ അളവ് നോക്കിയ ശേഷം എത്ര പോർഷൻ ഭക്ഷണത്തിൽ ഉള്പെടുത്താമെന്നു നോക്കിയാ ശേഷം കഴിക്കുന്നതാണ് പ്രധാനം .

Keto diet nuts (കീറ്റോ ഡയറ്റ് നട്സുകൾ )

കീറ്റോ ഡയറ്റിൽ പ്രദഹനപെട്ട ഭക്ഷ്യ വസ്തുക്കളാണ് നട്സുകൾ അഥവാ പരിപ്പുകൾ  കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങളാണ് നട്സുകൾ.നിങ്ങളുടെ ഡയറ്റിൽ നട്സുകൾ ഉൾപ്പെടുത്തിയാൽ അവ ജീവിതശൈലി രോഗങ്ങളിൽ നിന്നും പോരാടുവാനുള്ള ഊർജ്ജം നൽകുന്നുവെന്ന് പഠനങ്ങൾ പറയുന്നു .കൂടാതെ പരിപ്പുകളിൽ ധാരാളം ഫൈബർ അടങ്ങിയിക്കുന്നു ഇവ നിങ്ങളുടെ ദഹന വ്യവസ്ഥയെ സാഹായിക്കുന്നു .ഓരോ നട്സുകളിലും അവയിൽ അടങ്ങിയ നെറ്റ് കാർബ്‌ വ്യത്യസത്യമാണ് ആയതിനാൽ നമ്മൾ കൃത്യമായി കാർബ്‌ കൌണ്ട് ചെയ്ത ശേഷം മാത്രാമേ നമ്മൾ ഭക്ഷണത്തിൽ എത്ര അളവിൽ ഉൾപ്പെടുത്തണമെന്ന് തിട്ടപ്പെടുത്തേണ്ടത് .

കശുവണ്ടി

ബദാം

ബ്രസീൽ പരിപ്പ്

പിസ്ത

വാൽനട്ട്

മക്കഡാമിയ പരിപ്പ്

പീക്കൻസ്

Keto fruits(കീറ്റോ പഴ വർഗ്ഗങ്ങൾ )

കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധയോടു കൂടി തെരഞ്ഞെടുക്കേണ്ട  ഭക്ഷണ പദാർത്ഥമാണ് പഴ വർഗ്ഗങ്ങൾ  കാരണം പഴങ്ങളിൽ  പഞ്ചസാര അടങ്ങിയിട്ടുണ്ട്, അത് ഒരു വ്യക്തിയുടെ ദൈനംദിന കാർബോഹൈഡ്രേറ്റ് ഉപഭോഗം വർദ്ധിപ്പിക്കുന്നു.പഴങ്ങളിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നുമുള്ള കാർബോഹൈഡ്രേറ്റുകളുടെ എണ്ണം കീറ്റോ ഭക്ഷണത്തിനുള്ള ദൈനംദിന പരിധി കവിയരുത്.ആയതിനാൽ തന്നെ നാം തിരഞ്ഞെടുക്കുന്ന പഴ വർഗ്ഗങ്ങൾ കീറ്റോ ഡയറ്റിങ്ങിനു അനുയോജ്യമാണോ എന്ന് കൃത്യമായി മനസിലാക്കേണ്ടതുണ്ട് .

അവോക്കാഡോ

സ്ട്രോബെറി

ബ്ലൂബെറി

ബ്ലാക്ക്ബെറികൾ

റാസ്ബെറി

പ്ലം

കിവി പഴം

Keto protein (കീറ്റോ പ്രോട്ടീൻ )

കീറ്റോ ഡയറ്റിങ്ങിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രോട്ടീൻ ,ശരീരത്തിലെ പേശികളുടെ പ്രവർത്തനം കാര്യക്ഷമാക്കുന്നത് പ്രോട്ടീൻ ആണ് .പ്രോട്ടീൻ നമുക്ക് എവിടെ നിന്നും ലഭിക്കുന്നുവെന്ന് നോക്കാം

സാൽമൺ

ചിക്കൻ

ടർക്കി

പ്രോൺസ്

ക്രാബ്

പ്രോൺസ്

എഗ്ഗ്

ട്യൂണ

ഇവയെക്കൂടാതെ എസ്സൻഷ്യൻ ഓയിലുകലായി  –വെളിച്ചെണ്ണ ,ഒലിവ് എണ്ണ ,MCT ഓയിൽ ,നട്സ് ഓയിലുകൾ എന്നിവയും

പാൽ ഉത്പന്നങ്ങളിൽ – ചീസ് ,യോഗര്ട്ട് ,ബട്ടർ ,ക്രീം ,കോട്ടജ് ചീസ് എന്നിവയും

വിത്തുകളായി – ചിയ ,ഫ്ലക്സ് സീഡ് ,ബേസിൽ സീഡ് എന്നിവയും കീറ്റോ ഡയറ്റിൽ ഉപയോഗിച്ചു വരുന്നു .

For More blog notification, please subscribe