Pimples and Skin Issues in Keto Diet- Malayalam

Avoid Skin issues by planning your macros properly before starting Keto Diet. Consult a doctor, dietician and a keto coach before starting proper Keto diet to avoid any issues with health during diet. Use a personalized Keto plan instead of general Keto plan for best results and health benefits.

കീറ്റോ ഡയറ്റിങ് ചെയ്യുമ്പോൾ പലരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് ശരീരത്തിലെ കുരുക്കൾ ,മറ്റു ത്വക്ക് രോഗങ്ങൾ .

ത്വക്ക് രോഗങ്ങളും കുരുക്കളും വരാൻ ഉള്ള പ്രധാന കാരണം ശരീരത്തിലെ വിറ്റാമിനുകളുടെയും മിനലറുകളുടെയും അഭാവമാണ് .

സോഡിയം ,പൊട്ടാഷ്യം ,മഗ്നീഷ്യം ,വിറ്റാമിൻ ബി12  എന്നിവയുടെ അഭാവമാണ് സാധാരണയായി ശരീരത്തിൽ കുരുക്കൾ വരാനുള്ള പ്രധാന കാരണം .

വിറ്റാമിൻ D, പ്രോട്ടീൻ എന്നിവ കുറയുമ്പോളും ഇത്തരം പ്രശ്നങ്ങൾ വരാറുണ്ട് . ഇവ കുറയുമ്പോൾ ത്വക്ക് പ്രശ്നങ്ങൾ കൂടാതെ തന്നെ ക്ഷീണവും മുടി കൊഴിച്ചലും വരാൻ കാരണമാകുന്നു.

കീറ്റോ ഡയറ്റിങ് എല്ലാവര്ക്കും യോജിക്കുന്ന ഒരു ഡയറ്റിങ് രീതി അല്ല .ഇത്തരം കുരുക്കൾ മറ്റു ത്വക്ക് സംബന്ധിയായ രോഗങ്ങൾ വരുന്നവരിൽ പലരും ശാസ്ത്രീയമായി കീറ്റോ ഡയറ്റിങ് ചെയ്യാത്തവരാണ് .

ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നവർ ഈ ഒരു പ്രശ്നത്തിനൊത്ത വൈദ്യ സഹായം തേടുന്നത് നല്ലതാണ് .

പലപ്പോഴും ഡയറ്റിങ് ചെയ്യുമ്പോൾ ത്വക്ക്’രോഗങ്ങൾ കണ്ടുവരുന്നവരിൽ ചിലർക്ക് കീറ്റോ ഡയറ്റിങ് പിന്തുടരുന്നത് നല്ലതല്ല എന്ന് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട് .

കീറ്റോ ഡയറ്റിങ് എടുക്കുന്ന സമയത്തു കൃത്യമായ അനുപാതത്തിൽ ഡയറ്റിങ് പിന്തുടാത്തതാണ് ഇത്തരം പ്രശ്നങ്ങൾ വരാനുള്ള ഒരു പ്രധാന കാരണം .കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ മാക്രോസ് നിർണയിച്ചു മാത്രം ഡയറ്റിങ് എടുക്കുക .അതായത് കൊഴുപ്പ് 60 ശതമാനവും പ്രോട്ടീൻസ് 30 ശതമാനവും കാർബ്‌സ് 10 ശതമാനവും ആണ് കഴിക്കേണ്ടത് .ഇതേ പ്രകാരം പിന്തുടർന്നാൽ കൃത്യമായ പ്രക്രിയയിലൂടെയാവും നാം കടന്നു പോകുന്നത് .

കൂടുതൽ അറിയാൻ കാണുക –

For More Vlog notification, please subscribe to our channel

For More blog notification, please subscribe