OLIVE OIL BENEFITS- MALAYALAM

Olive oil and coconut oil has its own benefits, olive oil benefits, The extra virgin olive oil is the most commonly used olive oil.

ഒലിവ് മരത്തിന്റെ ഫലമായ ഒലിവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സ്വാഭാവിക എണ്ണയാണ് ഒലിവ് ഓയിൽ.നമ്മൾ കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ നമുക്ക് ഏറ്റവും ഉപകാരപ്രദമായിട്ടുള്ള എണ്ണകൾ പ്രധാനപ്പെട്ട ഒന്നാണ്  ഒലിവ് എണ്ണ , പക്ഷെ മറ്റു എണ്ണകൾ സംബന്ധിച്ചിടത്തോളം ഒലിവ് എണ്ണക്ക് വില കൂടുതലാണ് ഇതിനു പ്രധാനപ്പെട്ട കാരണം ഒലിവ് എണ്ണ ഇറക്കുമതി ചെയ്യുന്ന എണ്ണയായതിനാലാണ്  .ഒലിവ് എണ്ണക്ക് പല വിധത്തിൽ ഉള്ള ഗുണങ്ങൾ ഉണ്ട് ,ആരോഗ്യകരമായ മോണോസാറ്റുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമാണ് ഒലിവ് എണ്ണ ,കൂടാതെ ആന്റി ഓക്സിഡന്റുകളുടെ ഒരു വലിയ ശേഖരം തന്നെ ഇതിൽ അടങ്ങിയിരിക്കുന്നു .ഒലിവ് എണ്ണ പതിവായി കുടിക്കുന്നത് നമ്മുടെ  ഹൃദയത്തിനും അസ്ഥിക്കും ദഹന വ്യവസ്ഥയുടെ ആരോഗ്യകരമായ പ്രവർത്തനങ്ങൾക്കും  ഗുണം ചെയ്യുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുകയും ചെയ്യും, കൂടാതെ ഒലിവ് എണ്ണയ്ക്ക് മികച്ച ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉണ്ട് ,ഒലിവു ഓയിലിന്റെ ഏറ്റവും കുറവ് പ്രോസസ്സ് ചെയ്ത രൂപമാണ് എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ , ആയതിനാൽ തന്നെ സ്വാഭാവിക ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും നിലനിർത്തുന്നു,ഇതിനു സാധാരണ ഒലിവ് ഓയിലിനേക്കാൾ ഏറെ പോഷക ഗുണങ്ങൾ ഉണ്ട് , അത്കൊണ്ട് തന്നെ ഇതിനു സാധാരണ ഒലിവ് ഓയിലിനേക്കാൾ ചിലവ് കൂടുതൽ ആണ് ,ഒലിവ്  ഓയിൽ സ്ട്രോക്ക് ,അൽഷൈമേസ്പോ ലെ ഉള്ള പ്രശ്നങ്ങൾ തടയാൻ  സഹായിച്ചേക്കാം . ആയതിനാൽ തന്നെ വളരെ ഏറെ ഗുണങ്ങൾ ഉള്ള ഒരു എണ്ണയാണ് ഒലിവ് ഓയിൽ .

കൂടുതൽ അറിയാൻ കാണുക –

For More Vlog notification, please subscribe to our channel

For More blog notification, please subscribe