Plum benefits-Malayalam

One of the most delicious and nutritious fruits, plum is considered to be the best remedy for constipation and digestive problems. Plums contain fiber, prebiotics and adiponectin, which help lower blood sugar. Plum has many other benefits. Let’s see the benefits of plum.

വളരെ രുചിയുള്ള പ്രുനസ് ഉപജാതിയിലെ ചില ഇനങ്ങളുടെ ഫലമാണ് പ്ലം. വളർച്ച എത്തിയ പ്ലം പഴങ്ങൾക്ക് പൊടി നിറഞ്ഞ വെളുത്ത മെഴുക് പോലെ പൊതിഞ്ഞു നിൽക്കുന്നത് പോലെ കാണാറുണ്ട്  ഇവ പ്ലം പഴങ്ങൾക്ക് തിളക്കമുള്ള രൂപം നൽകുന്നു. ഇത് ഒരു എപ്പിക്യുട്ടിക്കുലാർ മെഴുക് കോട്ടിംഗാണ്, ഇത് “മെഴുക് പുഷ്പം” എന്നറിയപ്പെടുന്നു. ഉണങ്ങിയ പ്ലംസിനെ ഇരുണ്ടതും ചുളിവുകളുള്ളതുമായ പ്രൂണുകൾ എന്ന് വിളിക്കുന്നു.

Where do these come from? ( ഇവയുടെ ഉത്ഭവം എവിടെ നിന്നാണ്?)

പഠനങ്ങൾ അനുസരിച്ചു മനുഷ്യർ വളർത്തി തുടങ്ങിയ ആദ്യത്തെ പഴങ്ങളിൽ ഒന്നായി പ്ലം പഴത്തെ കണക്കാക്കി വരുന്നു  .

മനുഷ്യ വാസമുള്ള പ്രദേശങ്ങളിൽ ഏകദേശം മൂന്ന് ഇനം പ്ലം പഴങ്ങലാണ് ഇവയിൽ പ്രധാനമായും കണ്ടെത്തിയിരിക്കുന്നത് .

റിസേർച്ചുകൾ പ്രകാരം പ്ലം ഉൽഭവം നടന്നിരിക്കുന്നത് ഇറാനിലാണ് ,ഇറാനിൽ നിന്നുമാണ് മറ്റു പ്രദേശ്‌നങ്ങളിലേക്

ഗവേഷണങ്ങൾ അനുസരിച്ചു പ്രൂണസ് ഡൊമസ്റ്റിക്കയെ കിഴക്കൻ യൂറോപ്യൻ, കൊക്കേഷ്യൻ പർവതങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത് , അതേസമയം പ്രൂണസ് സാലിസിനയും പ്രൂണസ് സിമോണിയും ചൈനയിൽ ആണ് ഉൽഭവം എന്ന് പറയുന്നു .

നവീന ശിലായുഗത്തിലെ പുരാവസ്തു  ഒലിവ്, മുന്തിരി, അത്തിപ്പഴം എന്നിവയോടൊപ്പം  പ്ലം അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു .

How to consume plum? ( പ്ലം  എങ്ങനെയാണ് കഴിക്കേണ്ടത് ?

അസംസ്കൃതമായും ,സംസ്കരിച്ചും കഴിക്കാൻ കഴിയുന്ന ഒരു ഫലമാണ് പ്ലം

പ്രഭാത ഭക്ഷണത്തോടൊപ്പം  പ്ലം കഴിക്കുന്നതാണ് കഴിക്കുക എന്നതാണ് പൊതുവായി കണ്ടു വരുന്ന രീതി .

പ്ലെയിൻ അല്ലെങ്കിൽ ഗ്രീക്ക് തൈര് ഉപയോഗിച്ച് ഫ്രൂട്ട് സാലഡ്  ഉണ്ടാക്കുമ്പോൾ അതിലേക്ക് പ്ലം    ഉൾപ്പെടുത്താം.

പ്ലം ഉപയോഗിച്ച് ഫ്രൂട്ട് സാലഡുകൾ നമുക്ക് തയ്യാറാക്കാം .

പിന്നെ മറ്റൊരു മാർഗം ബ്ലാപ്ലം ഉപയോഗിച്ച് ഉണ്ടാകുന്ന സ്മൂത്തികളാണ് . ഇവ വളരെ ഗുണമേറിയതാണ്   ആണ്.

സിറിയലിന്റെ കൂടെ മറ്റു പഴവര്ഗങ്ങളോടൊപ്പം പ്ളം  ചേർത്ത് കഴിക്കുന്നത് പാശ്ചാത്യ രീതികളിൽപ്പെടുന്നു.

75 g plum consist of (75g  പ്ലമ്മിൽ   – അടങ്ങിയിരിക്കുന്നത്)

അടങ്ങിയത്ശതമാനം
കാർബ്‌  8.5g
ഫൈബർ1g
നെറ്റ് കാർബ്‌  7.5g

Benefits of plum ( പ്ലം ഗുണങ്ങൾ)

  • മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പ്ലം കഴിക്കുന്നത് പരിഹാരമാണെന്നു പഠനങ്ങൾ പറയുന്നു കാരണം പ്ലമ്മിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്  ഇത് മലം വർദ്ധിപ്പിക്കാനും മലം സുഗമമായും പോകുവാനും  സഹായിക്കുന്നു. ഉദാഹരണത്തിന്, ഒരു കപ്പ് പ്ളം, 12.4 ഗ്രാം ഫൈബർ  അടങ്ങിയിരിക്കുന്നു.ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ പഞ്ചസാരയുടെ ആഗിരണ നിരക്ക് കുറയുകയും ഇതിലൂടെ  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും സഹായകരമാകുന്നു .
  • പ്ലം ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് , ഫ്രീ റാഡിക്കലുകൾ എന്ന് പറയുന്നത്  അസ്ഥിരമായ തന്മാത്രകളാണ്, അവ ചെറിയ അളവിൽ പ്രയോജനകരമാണ്,  എന്നാൽ ഇവയുടെ  സെല്ലുകളുടെ എണ്ണം കൂടുന്നത് ദോഷകരമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു .പ്ലമ്മിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ സെൽ ഡാമേജ് കുസഹായിച്ചേക്കുമെന്ന് ഗവേഷണങ്ങൾ  പറയുന്നു. ആയതിനാൽ പ്ലമ്മിനെ ആന്റി ഓക്സിഡന്റുകളുടെ പവർ ഹൌസ് എന്നാണ് പറയപ്പെടുന്നത് .
  • പ്ലമ്മിൽ ഫൈബർ അടങ്ങിയിരിക്കുന്നു ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ പഞ്ചസാരയുടെ ആഗിരണ നിരക്ക് കുറയുകയും ഇതിലൂടെ  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും സഹായകരമാകുന്നു .
  • ജീവിത ശൈലി രോഗങ്ങളിൽ പ്രധാനപെട്ടതാണ് രക്ത സമ്മർദ്ദം , പഠനങ്ങൾ അനുസരിച്ചു പ്ലംസിലെ പൊട്ടാസ്യം നിനമ്മുടെ  രക്തസമ്മർദ്ദം രണ്ട് വിധത്തിൽ നിയന്ത്രിക്കാൻ സഹായിക്കും .പൊട്ടാസ്യത്തിന് നമ്മുടെ  രക്തക്കുഴലുകളുടെ മതിലുകളിലെ പിരിമുറുക്കം കുറയ്ക്കാൻ കഴിയും, ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് കാരണമാകുന്നു.കൂടാതെ പൊട്ടാസ്യം നിങ്ങളുടെ ശരീരത്തിലൂടെ സോഡിയം പുറന്തള്ളാൻ സഹായികുകയും ചെയ്യുന്നു എന്ന് പഠനങ്ങൾ പറയുന്നു .
  • പ്ലം പോഷകങ്ങളുടെ കലവറയാണ് കാരണം ഒരുവിധം എല്ലാ വിറ്റാമിനുകളും ,മിനറലുകളും ഇവയിൽ അടങ്ങിയിക്കുന്നു .ഒരു കപ്പ് പ്ലമ്മിൽ 76 കലോറിയും 1.2 g പ്രോട്ടീനും 0.5 g ഫാറ്റും 2 .3 g ഫാറ്റും 19 g കാർബോ ഹൈഡ്രേറ്റും അടങ്ങിയിക്കുന്നു കൂടാതെ ഒട്ടേറെ ധാതുക്കളും ,വിറ്റാമിനുകളും അടങ്ങിയ പ്ലം കഴിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ ഗുണം നൽകുന്നു .
  • പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ കെ എന്നിവയുൾപ്പെടെ എല്ലുകളുടെ ആരോഗ്യത്തിന് കാരണമാകുന്ന ധാരാളം വിറ്റാമിനുകളും ധാതുക്കളും പ്ലംസിൽ അടങ്ങിയിട്ടുണ്ട്, . എന്നിരുന്നാലും, ഉണങ്ങാത്ത  പ്ലംസുമായി താരതമ്യപ്പെടുത്തുമ്പോൾ ഉണങ്ങിയ പ്ലംസിന്  പോഷകങ്ങളുടെ അളവ് കൂടുതലാണ് പോഷകങ്ങൾ അസ്ഥി ധാതുക്കളുടെ നഷ്ടം കുറയ്ക്കുന്നതിനും അസ്ഥി ഘടനയെ സജീവമായി പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നുവെന്നു പഠനങ്ങൾ പറയുന്നു .

Is plum keto friendly? (പ്ലം കീറ്റോ ഡയറ്റിനു അനുയോജ്യമാണോ)

കീറ്റോ ഡയറ്റിനു അനുയോജ്യമായ ഒരു പഴമായിട്ടാണ് പ്ലം കണക്കാക്കി വരുന്നത് 75 ഗ്രാം പ്ലമ്മിൽ മൊത്തം  8.5 ഗ്രാം കാർബോഹൈഡ്രേറ്റും ഏകദേശം 1 ഗ്രാം ഫൈബറും 7.5 ഗ്രാം മൊത്തം കാർബോഹൈഡ്രേറ്റും ഉള്ളതായി കണക്കാക്കപ്പെടുന്നു . കൂടാതെ ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുൾപ്പെടെ നിരവധി പ്രധാന പോഷകങ്ങളും അവയിൽ അടങ്ങിയിരിക്കുന്നു. എങ്കിലും കൃത്യമായ സെർവിങ് അനുസരിച്ചു കഴിക്കാൻ ശ്രമിക്കുന്നതാണ് ഉത്തമം

Does plum help you in weight loss? (ശരീരഭാരം കുറയ്ക്കാൻ പ്ലം  നിങ്ങളെ എങ്ങനെ സഹായിക്കുമോ ?)

പ്ലംസ് കലോറി കുറഞ്ഞ പഴങ്ങളാണ്. ഒരു പ്ലം ഏകദേശം 30 കലോറി ഉള്ളതായി പറയപ്പെടുന്നു .എങ്കിലും പ്ലമ്മിൽ അടങ്ങിയ കാർബോ ഹൈഡ്രേറ്റിന്റെ അളവ് പ്രോട്ടീനേക്കാളും കൂടുതലാണ്  ആയതിനാൽ സെർവിങ് കൃത്യമായി കഴിക്കുന്നതാണ് ഉത്തമം .വിറ്റാമിൻ സി, തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ്-ഇത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് സഹായകരമായേക്കാം.

For More blog notification, please subscribe