Keto diet before and after Malayalam

കീറ്റോ ഡയറ്റ് വിജയിച്ച ശേഷം എന്തൊക്ക കാര്യങ്ങൾ ആണ് നമ്മൾ പിന്തുടരേണ്ടത്, പൊതുവെ എല്ലാവരിലും കണ്ട് വരുന്ന ഒരു പ്രധാന സംശയം ആണ്. നമ്മൾ കീറ്റോ ഒരു 3 മാസം മാത്രമേ എടുക്കാൻ പാടുള്ളു എന്നാണ് പൊതുവെ ഉള്ള അഭിപ്രായം ,എന്നാൽ നമ്മുടെ ജീവിത ശൈലി ഏകദേശം അങ്ങനെ തന്നെ മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കുക, ശേഷം ഒരു മൈൽഡ് കീറ്റോസിസ് പിന്തുടരുന്നത് ആണ് നല്ലത്.കീറ്റോ ചെയ്യുമ്പോൾ ലക്ഷ്യ ബോധത്തോടെ ചെയ്യുക, 3 മാസം കൊണ്ട് നമ്മൾ എത്തിപ്പെടേണ്ട ഭാരം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കൃത്യമായി നിർണയിച്ചിട്ടേ നമ്മൾ കീറ്റോ തുടങ്ങാൻ തന്നെ ശ്രമിക്കാവു.

സാധാരണ 3 മാസം കൊണ്ട് 30-40kg ഭാരമാണ് നമ്മൾ കുറക്കാൻ ശ്രമിക്കുന്നത്. നമ്മുടെ ശരീര ഭാരം, പൊക്കം എന്നിവ നോക്കിയിട്ടേ അത് നിശ്ചയിക്കാൻ പറ്റു.

കീറ്റോ എടുത്തു കഴിഞ്ഞവരിൽ കുറച്ച് വിഭാഗം ആഴ്ചയിൽ 2 ദിവസം ബാലൻസ് ഡയറ്റ് എടുക്കുകയും,ചിലർ വ്യായാമം ചെയ്തും ഇന്റെർമീഡിറ്റ് ഫാസ്റ്റിംഗ് ചെയ്തും ഭാരം നിലനിർത്താൻ ശ്രമിക്കുന്നു. മറ്റു ചില ലേസി കീറ്റോ പിന്തുടരുന്നു. എന്നാൽ ഇടയ്ക്കിടെ ഡയറ്റിങ് എടുക്കുന്നതിനേക്കാളും നല്ലത് ആഹാരം നിയന്ത്രിച്ചു മുന്നോട്ട് കൊണ്ട് പോകേണ്ടതാണ് എന്നാണ് പൊതുവെ ഉള്ള അഭിപ്രായം. നമ്മൾ ഡയറ്റിങ്ങിനു ശേഷം കൃത്യമായ ആഹാര ക്രമം പിന്തുടരുന്നതാണ് നല്ലത്. കീറ്റോസിസിൽ ഇരിക്കുന്ന സമയത്ത് ബദാം അല്ലെങ്കിൽ ചീസ് കഴിച്ചാൽ നമുക്ക് ഇടയ്ക്കിടെ ഉള്ള വിശപ്പും അടക്കാം.

കൂടുതൽ അറിയാൻ കാണുക

For More Vlog notification, please subscribe to our channel

For More blog notification, please subscribe