How to reduce weight using Isabgol (Psyllium husk)-Malayalam

Isabgol is a fibre which is used to smooth the process of digestion, there so many isabgol benefits. One of the main Isabgol or psyllium husk benefit is it helps to reduce body weight or Isabgol helps to control body weight.

ദഹനം  വർധിപ്പിക്കാനും ,ശരീര ഭാരം നിയന്ത്രിക്കുവാനും സഹായിക്കുന്ന ഒരു നാരു വർഗ്ഗ ഭക്ഷണമാണ് ഇസബ്ഗോൾ അഥവാ സീലിയം ഹസ്‌ക്  പ്ലാന്റാക്വാ അവാട്ട എന്ന സസ്യത്തിന്റെ തൊണ്ടിൽ നിന്നാണ് ഇസ്ബഗോൾ ഉണ്ടാക്കുന്നത് .

1 ഗ്രാം ഇസബ്ഗോൾ 75 %വരെ ഫൈബർ അടങ്ങിയിരിക്കുന്നു ധാരാളം ഫൈബർ അടങ്ങിയതിനാൽ തന്നെ ശരീര ഭാരം കുറക്കുവാൻ ഇത് വളരെയേറെ സഹായിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

How Isabgol help you to reduce weight (ഇസ്ബഗോൾ എങ്ങനെയാണ് ഭാരം കുറക്കുവാൻ സഹായിക്കുന്നത് )

പലപ്പോഴും നമ്മുടെ ശരീരത്തിൽ അനാവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ കൃത്യമായ ദഹന പ്രക്രിയ നടക്കാത്തതിനാൽ കെട്ടി കിടക്കുകയും പുറന്തള്ളാതെ നിൽക്കുകയും ചെയ്യാറുണ്ട് .ഇത് ശരീരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് തകരാറു സംഭവിക്കുവാൻ കാരണമാകുകയും അതുമൂലം ശരീര ഭാരം കൂടുവാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു .

ഇസബ്ഗോൾ നാരുകൾ നിറഞ്ഞതും കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നതുമാണ്.

ഇസബ്ഗോൾ വിഷവസ്തുക്കളുടെയും എണ്ണമയമുള്ള പദാർത്ഥങ്ങളുടെയും അമിത നിക്ഷേപത്തിൽ നിന്ന് നിങ്ങളുടെ കുടലും ,കുടൽ മതിലിനെയും വൃത്തിയാക്കുവാൻ സഹായിക്കുന്നു .

സീലിയം ഹസ്ക് (ഇസബ്ഗോൾ) ഭക്ഷണത്തിൽ നിന്ന് കൊഴുപ്പ് ആഗിരണം ചെയ്യുന്നത് തടയുന്നു.ഇത് കൊളസ്ട്രോൾ കുറക്കുന്നതിനും ശരീര ഭാരം നിയന്ത്രിക്കുന്നതിനും കാരണമാകുന്നു ശരീര ഭാരം കുറയുന്നത് മൂലം ഹൃദയ സംബന്ധിയായ അസുഖങ്ങൾ ,മറ്റു ജീവിത ശൈലി രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യത കുറയുന്നു .

 

How to take Isbagol to control body weight? (ശരീര ഭാരം നിയ ന്ത്രിക്കുവാനായി ഏത് രീതിയിൽ ആണ് ഇസ്ബഗോൾ കഴിക്കേണ്ടത് ?)

ഭാരം കുറക്കുവാനാൻ ഇസ്ബഗോൾ കഴിക്കുന്നവർ ഭക്ഷണത്തിനു അരമണിക്കൂർ മുൻപ് കഴിക്കണം .ഇത് നമ്മുടെ വയർ നിറഞ്ഞതായി തോന്നുവാനായി സഹായിക്കുകയും ,ഭക്ഷണം മിതമായ അളവിൽ കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു .ഇത് ശരീര ഭാരം കുറക്കുവാൻ സഹായകരമാകുന്നു .

ഭക്ഷണത്തിനു അരമണിക്കൂർ മുൻപ്  ഇസ്ബഗോൾ കഴിക്കുന്നത് നമ്മുടെ പ്രതിരോധ ശേഷി വർധിപ്പിക്കുവാൻ സഹായിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു .ഇത് സ്വയമായി  കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ശരീര സംവിധാനം നിർമ്മിക്കുവാൻ കാരണമാകുന്നു.

ഇത്തരത്തിൽ ഇസ്ബഗോൾ കഴിക്കുന്നത് പൊതുവെ ദഹനത്തെ കുറയ്ക്കുകയും പഞ്ചസാര ആഗിരണം ചെയ്യുകയും ചെയ്യുന്നു.ആയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയില്ല .ഇതുമൂലം ശരീര ഭാരം കുറയുന്നു.

How much amount of isbagol we can take on a daily basis? ദിവസേന കഴിക്കാൻ കഴിയുന്ന ഇസ്ബഗോളിന്റെ അളവ് എത്രയാണ് ?

1 ഗ്ലാസ് വെള്ളത്തിൽ 2 ടീസ്പൂൺ സീലിയം ഹസ്‌ക്( ഇസ്ബഗോൾ ) ലയിപ്പിച്ചു 10 സെക്കന്റിനുള്ളിൽ തന്നെ കഴിക്കുക .ഈ ഒരു തരത്തിൽ പിന്തുടർന്നാൽ മാത്രമേ നമുക്ക് കൃത്യമായ ഫലം ലഭിക്കുകയുള്ളു .

ഇസ്ബഗോൾ ആദ്യത്തെ 15 -20 ദിവസം വരെ തുടർച്ചയായി കഴിക്കുക ശേഷം ഒരു 8 -10 ദിവസം ഗ്യാപ് എടുത്ത ശേഷം ഇതേ രീതി പിന്തുടരുക .ഇങ്ങനെ ചെയ്യുന്നത് വൻകുടലിനെ ശുദ്ധീകരിക്കുകയും ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു .

ഇസ്ബഗോൾ കഴിക്കുമ്പോൾ നന്നായി വെള്ളം കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കുവാൻ കൂടുതലായി സഹായിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു .

What to be careful while taking Isbagol? ഇസ്ബഗോൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ?

എന്തെങ്കിലും തരത്തിൽ ഉള്ള അസുഖങ്ങൾ ഉള്ളവർ ,ഗർഭിണികൾ എന്നിവർ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം ഇസ്ബഗോൾ കഴിക്കുവാൻ ശ്രദ്ധിക്കുക.

അസുഖങ്ങൾ ഇല്ലാത്തവർ മുകളിൽ കൊടുത്ത രീതിയിൽ ഇസ്ബഗോൾ കഴിക്കുന്നത്  പിന്തുടർന്നാൽ കൃത്യമായ ഫലങ്ങൾ ലഭിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു .

For More blog notification, please subscribe