What all are the similarities of chia and sabja (Basil seed), What are the use of them? what all are the fascinating benefits of both chia and Sabja (Basil) Seed? -Malayalam.

Compare benefits between Chia and sabja seeds. Though both are considered in superfoods category, both has different benefits and Sabja is high carb seed, hence more quantities of Sabja will not fit into Keto dieting.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ ചിയ വിത്തുകളും സബ്ജ വിത്തുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ചിയവിത്തിനെയും  സബ്ജ വിത്തിനെയും  (തുളസി) സൂപ്പർ ഫുഡ് എന്ന് തരം തിരിക്കാം.

സബ്‌ജയുടെയും ചിയയുടെയും വിത്തുകൾ പ്രഥമ ദൃഷ്ടിയാൽ  ഒരുപോലെയാണ്. മിക്കപ്പോഴും കറുപ്പ് നിറത്തിലായിരിക്കും ഇവ കാണപ്പെടുന്നത്  . എന്നാൽ  അവയെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ  ചില വ്യത്യാസങ്ങൾ നമുക്ക് കാണാൻ സാധിക്കും .

സബ്ജ (തുളസി ) വിത്തുകൾ എപ്പോഴും കണ്ടു വരുന്നത് കറുപ്പ് നിറത്തിൽ ആണ് ,കൂടാതെ സബ്ജ വിത്തുകൾ വൃത്താകൃതിയിൽ ആണ് കാണപ്പെടുന്നത്.

ചിയ വിത്തുകൾ അൽപ്പം വലുതാണ്, അതിന്റെ ആകൃതി വ്യത്യാസപ്പെടുന്നു. ചിയ വിത്തുകളിൽ ഭൂരിഭാഗവും ഓവൽ ആകൃതിയിലുള്ളതാണ് .

ചിയ വിത്തിന്റെ നിറം മിക്കപ്പോഴും ചാരനിറത്തിലും കറുപ്പിലുമാണ് കണ്ടു വരുന്നത്, പക്ഷേ ചിലപ്പോൾ ഇത് തവിട്ട്, വെള്ള നിറങ്ങളിൽ കാണാൻ സാധിക്കുന്നു .

Where do these come from? ( ഇവയുടെ ഉത്ഭവം എവിടെ നിന്നാണ്?)

ചിയ വിത്തുകളും സബ്ജ വിത്തുകളും കാഴ്ചയിൽ സമാനമാണെങ്കിലും, ഇത് ഉത്പാദിപ്പിക്കുന്ന സസ്യങ്ങൾ രണ്ട് വ്യത്യസ്ത ഇനങ്ങളിൽ പെടുന്നു.

സാൽവിയ ഹിസ്പാനിക്കയുടെ വിത്താണ് ചിയ. സാൽവിയ ഹിസ്പാനിക്ക പുതിന കുടുംബത്തിൽ കാണപ്പെടുന്ന ഒരു ചെടിയാണ് . മെക്സിക്കോ, ഗ്വാട്ടിമാല എന്നിവിടങ്ങളിൽ നിന്നാണ് ചെടിയുടെ ഉത്ഭവം.

ലാമിയേസി കുടുംബത്തിൽ നിന്ന് ഉത്ഭവിച്ച ഒരു സസ്യമാണ് തുളസി .

മധ്യ ആഫ്രിക്ക മുതൽ തെക്കുകിഴക്കൻ ഏഷ്യ വരെയാണ് തുളസിയുടെ(സബ്‌ജ) ജന്മ ദേശം .

How to consume Sabja (Basil)Seed? ( സബ്ജ (ബേസിൽ) വിത്ത് എങ്ങനെയാണ് കഴിക്കേണ്ടത് ?

സബ്ജ വിത്തിനു തുളസിയുടെ നേരിയ രുചി ഉള്ളതിനാൽ കുറച്ചു മണിക്കൂറുകൾ വെള്ളത്തിൽ കുതിരാൻ വെച്ച ശേഷം കഴിക്കുന്നതാണ് ഉചിതം .

താരതമ്യേന സബ്ജ (തുളസി) വിത്തുകൾ വളരെ എളുപ്പത്തിൽ കുതിർന്നു വരികയും വീർക്കുകയും ചെയ്യുന്നു .

How to consume Chia Seeds? ( ചിയ വിത്ത് എങ്ങനെയാണ് കഴിക്കേണ്ടത് ?

ഒരു പ്രത്യേക രുചി ഇല്ലാത്ത ചിയ വിത്തുകൾ നമുക്ക് പച്ചയായും കുതിർത്തു വച്ച ശേഷവും കഴിക്കാവുന്നതാണ് .ഏത് ഭക്ഷണ പദാർത്ഥമായും പൊരുത്തപ്പെടാനുള്ള കഴിവ് ചിയാ വിത്തുകൾക്കുണ്ട് .

സബ്ജ വിത്തുകമായി താരതമ്യ പെടുത്തുമ്പോൾ ചിയാ വിത്തുകൾക്ക് വെള്ളം ആഗിരണം ചെയ്യാനും വീർത്തു വരാനും സമയം കുറച്ചു അധികം എടുക്കുന്നതാണ് .

Chia seed and Sabja(Basil) seed Comparison (1 Spoon or 17g)(ചിയ വിത്തും സബ്ജ (ബേസിൽ) വിത്തും (1 സ്പൂൺ അല്ലെങ്കിൽ 17 ഗ്രാം) താരതമ്യം ചെയ്യുമ്പോൾ ?)

അടങ്ങിയത്സബ്ജചിയാ
ഒമേഗ 3 കൊഴുപ്പ്1240 mg2880mg
കാർബ്7g5g
ഫൈബർ7g5g
പ്രോട്ടീൻ2g3g

Proven benefits of chia seed and Sabja (basil) seed.(ചിയ വിത്തിന്റെയും സബ്ജ (ബേസിൽ) വിത്തിന്റെയും തെളിയിക്കപ്പെട്ട ഗുണങ്ങൾ)

ചിയ വിത്തുകളുടെ ഗുണങ്ങൾ
  • ചിയ വിത്തുകളിൽ ഫൈബർ കൂടുതലാണ്: ചിയ വിത്തുകളിൽ നാരുകൾ(ഫൈബർ ) കൂടുതലാണ്, അതിനാൽ ഇവ വെള്ളത്തിൽ കുതിർത്താൽ അത് ജെല്ലി പേസ്റ്റായി മാറുന്നു, ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും.
  • ആന്റിഓക്സിഡന്റുകളുടെ കലവറ : കോശങ്ങളുടെ കേടുപാടുകൾ തടയുന്ന ആന്റിഓക്‌സിഡന്റുകൾ ചിയ വിത്തിൽ കൂടുതലാണെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു   .ഇത് പല രോഗ നിയന്ത്രണത്തിനും സഹായകരമാകുന്നു .
  • ചിയ വിത്തുകളിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു : പ്രോട്ടീനുകൾക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്, ശരീരഭാരം കുറയ്ക്കാനുള്ള വിവിധ ഭക്ഷണരീതികളിലും ഇത് ഉപയോഗിക്കുന്നു. ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നത്  നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാൻ സഹായകരമാകും  ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു .
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ചിയ വിത്തുകൾ സഹായിക്കുന്നു: പഠനങ്ങൾ പ്രകാരം  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹ രോഗികളുടെ അപകടസാധ്യത കുറയ്ക്കാനും ചിയ വിത്ത് കഴിക്കുന്നത് സഹായകരമാകുന്നു .
  •  ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ചിയ വിത്തുകൾ നിങ്ങളെ സഹായിക്കുന്നു: ചിയ വിത്തുകളിൽ പ്രോട്ടീൻ, ഫൈബർ, ഒമേഗ 3, ഫാറ്റി ആസിഡുകൾ എന്നിവ അടഞ്ഞിരിക്കുന്നു , പഠനമനുസരിച്ച് ചിയ വിത്തുകളിൽ ഇവ അടങ്ങിയതിനാൽ ചിയ വിത്തുകൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും എന്ന് തെളിയിക്കുന്നു .
  • ചിയ വിത്തുകളിൽ പോഷകങ്ങളുടെ കലവറയാണ്.
  • പഠനങ്ങളിൽ ചിലത് കാണിക്കുന്നത് ചിയ വിത്തുകൾ ശരീരത്തിൽ എന്തെങ്കിലും തരത്തിൽ ഉള്ള നീര് /വീക്കം എന്നിവ  കുറയ്ക്കാൻ സഹായിക്കുന്നു എന്നാണ് .
  • ചിയ വിത്തുകളിൽ ഒമേഗ 3, ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു .ഇത് നിങ്ങളുടെ ശരീര ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
സബ്ജ വിത്തുകളുടെ ഗുണങ്ങൾ
  • പഠനമനുസരിച്ച് ബേസിൽ (സബ്ജ) വിത്തുകളിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.
  • സബ്ജ വിത്ത് കഴിക്കുന്നത് നിങ്ങളുടെ വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കും.
  • ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ബേസിൽ (സബ്ജ) വിത്തുകൾ നിങ്ങളെ സഹായിക്കുന്നു: ബേസിൽ വിത്തുകളിൽ പ്രോട്ടീൻ, ഫൈബർ, ഒമേഗ 3, ഫാറ്റി എന്നിവ അടങ്ങിയ തുളസി വിത്തുകളുടെ ഉപയോഗം ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
  • മിക്ക പാനീയങ്ങളിലും ബേസിൽ (സബ്ജ) വിത്തുകൾ ഉപയോഗിക്കുന്നു. ഇത്  പ്രകൃതിദത്ത ശീതീകരണത്തിനു സഹായിക്കുന്നതാണ് കാരണം .
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും തുളസി (സബ്ജ )വിത്ത് സഹായിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.
  • ബേസിൽ (സബ്ജ) വിത്തുകൾ നിങ്ങളുടെ കൊളസ്ട്രോൾ നില നിയന്ത്രിക്കാൻ സഹായിക്കുന്നു.

How chia seeds and Sabja(Basil) seeds helps you in weight loss?(ശരീരഭാരം കുറയ്ക്കാൻ ചിയ വിത്തുകളും സബ്ജ (ബേസിൽ) വിത്തുകളും നിങ്ങളെ എങ്ങനെ സഹായിക്കും?)

പഠനമനുസരിച്ച് ഫൈബർ ഉപഭോഗം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ചിയ, സബ്ജ വിത്തുകളിൽ നാരുകൾ(ഫൈബർ ) അടങ്ങിയിട്ടുണ്ട്, ആയതിനാൽ തന്നെ  ചിയയുടെയും സബ്ജയുടെയും ഉപയോഗം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു തെളിയിക്കുന്നു .

Can you take Chia and sabja(Basil) seeds daily?(ദിവസേന നിങ്ങൾക്ക്  ചിയ, സബ്ജ (ബേസിൽ) വിത്ത് കഴിക്കാൻ സാധിക്കുമോ ?)

സബ്ജ (ബേസിൽ) ഒരു പ്രകൃതിദത്ത ശീതീകാരിയാണ് , ചിയയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

നിങ്ങൾക്ക് ദിവസേന 2 ടീസ്പൂൺ സബ്ജ കഴിക്കാം എന്ന് പഠനങ്ങൾ പറയുന്നു .

ചിയ വിത്തുകളുടെ കാര്യത്തിൽ, നിങ്ങളിൽ 1.5 ടീസ്പൂൺ ദിവസവും കഴിക്കാനും സാധിക്കുന്നതാണ് .

 കൂടാതെ  പകുതി ടീസ്പൂൺ ചിയയും പകുതി ടീസ്പൂൺ സബ്ജയും (ബേസിൽ) കലർത്തി വിവിധതരം പാനീയങ്ങൾ തയ്യാറാക്കുവാനും  സാധിക്കുന്നതാണ്.

കൂടുതൽ അറിയാൻ കാണുക

For More Vlog notification, please subscribe to our channel

For More blog notification, please subscribe