Flax seeds benefits-Malayalam

Flax seed is one of the best superfood. Flax seed will help your digestion process, flax seed try to  prevent you from heart disease and also flax seed helps you to control life style disease .There are so many other use of flax seed which are mentioned below.

മുതിര വിത്തിനോട് സമാനമായ ഒരു വിത്താണ് ഫ്ളാക്സ് സീഡ് അഥവാ ചെറു ചണ വിത്തുകൾ .

ലിനേസി കുടുംബത്തിൽ പെട്ട ഒരു പൂച്ചെടിയിൽ നിന്നാണ് ഫ്‌ ഫ്ളാക്സ് സീഡ് ഉല്പാദിപ്പിക്കപ്പെടുന്നത്  . അതിനാൽ തന്നെ ഇത് ലിൻ സീഡ് എന്നും അറിയപ്പെടുന്നു .

ഇവ പൊതുവായി 2 നിറങ്ങളിൽ ആയാണ് കണ്ടു വരുന്നത് .ബ്രൗൺ അഥവാ കാപ്പി നിറത്തിൽ ഉള്ള ഫ്ളാക്സ് വിത്തുകളും ,ഗോൾഡൻ മഞ്ഞ നിറത്തിൽ ഉള്ള ഫ്ളാക്സ് വിത്തുകളും .

നമ്മുടെ നാട്ടിൽ പ്രധാനമായും കണ്ടു വരുന്ന ഫ്ളാക്സ് സീഡുകൾ  ബ്രൗൺ നിറത്തിൽ ഉള്ളവയാണ് .

Where do these come from? ( ഇവയുടെ ഉത്ഭവം എവിടെ നിന്നാണ്?)

മിതശീതോഷ്ണ കാലാവസ്ഥയുള്ള ലോകത്തിന്റെ പ്രദേശങ്ങളിൽ ആണ് ഇത് പ്രധാനമായും ഭക്ഷ്യവിളയായി  കൃഷി ചെയ്യപ്പെടുന്നത് .

ഇന്ത്യയിൽ ഫ്ളാക്സ് സീഡ് കണ്ടു വരുന്നത് ഒരു ശൈത്യകാല വിളയായിട്ടാണ്.

ഇന്ത്യയുടെ തെക്ക്-വടക്ക്  പ്രദേശങ്ങളിൽ ആണ് ഇവ പ്രധാനമായും കൃഷി ചെയ്യപ്പെടുന്നത് .

നന്നായി വറ്റിച്ച ഫലഭൂയിഷ്ഠവും മിനുസവും ആഴത്തിലുള്ളതുമായ  മണ്ണിൽ ഫ്ളാക്സ് സീഡ് നമുക്ക് വളർത്തിയെടുക്കാൻ കഴിയുന്നതാണ് .

How to consume flax seed? ( ഫ്ളാക്സ്  സീഡ് എങ്ങനെയാണ് കഴിക്കേണ്ടത് ?

അസംസ്കൃത അല്ലെങ്കിൽ പഴുക്കാത്ത ചണ വിത്ത് അഥവാ ഫ്ളാക്സ്  സീഡ് കഴിക്കരുത്. അവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മാത്രമല്ല, അവയിൽ വിഷ സംയുക്തങ്ങളും അടങ്ങിയിരിക്കാം.

ഫ്ളാക്സ്  പൊടിച്ച ശേഷം ഭക്ഷണ വസ്തുക്കളുടെ കൂടെ ചേർത്ത് കഴിക്കുന്നതാണ് ഉത്തമം .

ചൂടേറിയ പ്രാതൽ കഴിക്കുമ്പോൾ അതിലേക്ക് പൊടിച്ച ഫ്ളാക്സ് സീഡ് ഒരു ടേബിൾ സ്പൂൺ ചേർത്ത് നിങ്ങൾക്ക് കഴിക്കാൻ സാധിക്കുന്നതാണ് .

അത് പോലെ തന്നെ നിങ്ങൾക്ക് ഫ്ളാക്സ് സീഡ് മീൽ തയ്യാറാക്കി കഴിക്കാം .ഇവയിൽ 1/ 2 കപ്പോളം സീഡ്  ചേർത്തു ഫ്രിഡ്ജിൽ വച്ച്   പല പോർഷനുകളായി കഴിക്കാവുന്നതാണ്.

തണുത്ത ഭക്ഷണ പദാർത്ഥങ്ങളിലും   അതെ പോലെ ചൂടുള്ള ഭക്ഷണ പദാർത്ഥങ്ങളിലും   കൂടാതെ ജ്യൂസ് ഉണ്ടാക്കുമ്പോൾ പോലും നമുക്ക് ഫ്ളാക്സ് സീഡ് ചേർക്കാവുന്നതാണ് .

 10 Gram flax seed consist of(10 ഗ്രാം ഫ്ളാക്സ് വിത്ത്- അടങ്ങിയിരിക്കുന്നത്)

അടങ്ങിയത്ശതമാനം
ഫാറ്റ് (കൊഴുപ്പ്)  49%
കാർബ്‌  29%
പ്രോട്ടീൻ  18%

 Proven benefits of flax seed( ഫ്ളാക്സ് വിത്ത് തെളിയിക്കപ്പെട്ട ഗുണങ്ങൾ)

  • ഫ്ളാക്സ് വിത്ത് ഒമേഗ -3 കൊഴുപ്പിന്റെ കലവറയാണ്  : നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ് .മൽസ്യത്തിലാണ് പ്രധാനമായും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിരിക്കുന്നത് .

എന്നാൽ നമുക്കിടയിൽ ചിലരെങ്കിലും മൽസ്യം കഴിക്കാറില്ല . അപ്പോൾ എങ്ങനെ അവർക്ക് ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഒമേഗ -3 ലഭിക്കും . അതിനുള്ള പരിഹാരമാണ് ഫ്ളാക്സ് സീഡ്  .

ഒമേഗ 3 ഫാറ്റി ആസിഡിന്റെ ഒരു മികച്ച ഉറവിടമാണ്  ഫ്ളാക്സ്  വിത്തുകൾ .

ഫ്ളാക്സ് സീഡിൽ അടങ്ങിയ ALA  ആസിഡുകൾ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് സഹായകരമാകുന്നു എന്ന്  തെളിയിക്കപ്പെട്ടിട്ടുണ്ട്. ആയതിനാൽ ഹൃദയാഘത സാധ്യത കുറക്കുവാൻ ഇവ സഹായിക്കുന്നു .

  • ഫ്ളാക്സ് സീഡ് കാൻസർ സാധ്യത കുറക്കാൻ സഹായിക്കുന്നു :  ആൻറി ഓക്സിഡൻറും ഈസ്ട്രജൻ ഗുണങ്ങളുമുള്ള ലിഗ്നൻസ് ഫ്ളാക്സ് വിത്തുകളിൽ അടഞ്ഞിരിക്കുന്നു   ഇത് പല തരത്തിൽ ഉള്ള കാൻസറുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതായി പഠനങ്ങൾ പറയുന്നു .
  • ഫ്ളാക്സ് വിത്തുകൾ ഭക്ഷണ നാരുകളാൽ (ഫൈബർ )സമൃദ്ധമാണ് : ഫൈബറുകൾ ആണ് ശരീരത്തിലെ ദഹന പ്രവർത്തങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നത് .ഇത്  മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുവാനും  ദഹന ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു . ദഹന പ്രക്രിയ സുഗമമാകുന്നത് മൂലം നമുക്ക് മറ്റു ദഹന സംബന്ധിയായ അസുഖങ്ങൾ വരാതെ ശരീര ആരോഗ്യം സംരക്ഷിക്കപ്പെടുന്നു .
  • നിരവധി പോഷകങ്ങൾ ഫ്ളാക്സ് സീഡിൽ അടങ്ങിയിരിക്കുന്നു : ഒമേഗ 3 കൊഴുപ്പ്, ഫൈബർ ,ലിഗ്നാൻ,  എന്നിവയെ പോലെ പല പോഷകങ്ങളുടെയും നല്ല ഉറവിടമാണ് ഫ്ളാക്സ് വിത്തുകൾ.

പ്രോട്ടീൻ ,കാർബുകൾ ,വിറ്റാമിൻ ബി 1,വിറ്റാമിൻ ബി 6, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, ഇരുമ്പ്, ഫോളേറ്റ്, കാൽസ്യം എന്നിങ്ങനെ പല പോഷകങ്ങളും ഫ്ളക്സ് സീഡിൽ അടങ്ങിയിരിക്കുന്നു .

  • ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുവാൻ സഹായിക്കുന്നു : ഫ്ളാക്സ് സീഡ് കഴിക്കുന്നത് ജീവിത ശൈലി രോഗങ്ങളായ ഡയബെറ്റിക്സ് (പ്രമേഹം ), ബ്ലഡ് പ്രഷർ (രക്സ്ത സമ്മർദ്ദം ),കൊളെസ്ട്രോൾ എന്നിവ നിയന്ത്രിക്കുവാൻ സഹായിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു .
  • ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു : ഫ്ളാക്സ് വിത്തുകൾ കഴിക്കുന്നത്  വിശപ്പ് നിയന്ത്രിക്കുവാൻ സഹായിക്കുന്നു .ഇതുമൂലം ശരീര ഭാരം കൃത്യമായി നിലനിർത്താനും ആരോഗ്യകരമായ ജീവിതം നയിക്കുവാനും കഴിയുന്നു  .

How flax seeds helps you in weight loss? (ശരീരഭാരം കുറയ്ക്കാൻ ഫ്ളാക്സ് സീഡ്  നിങ്ങളെ എങ്ങനെ സഹായിക്കുന്നു ?)

ഫ്ളാക്സ് സീഡ് അഥവാ  ചണവിത്ത് നാരുകളാൽ സമ്പുഷ്ടമാണ്. നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ നമുക്ക് കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിൽക്കുവാനായി സഹായിക്കുന്നു . ആയതിനാൽ തന്നെ ഇടയ്ക്കിടെയുള്ള വിശപ്പ് കുറയുവാനും നമുക്ക്  അമിതമായി ഭക്ഷണം കഴിക്കാതിരിക്കുവാനും കഴിയുന്നു .ഇത് ശരീര ഭാരം നിയന്ത്രിക്കുവാൻ സഹായിക്കുന്നു .

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ  നമ്മുടെ  ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു അതിനാൽ തന്നെ  കൃത്യമായ തരത്തിൽ ഉള്ള ദഹന പ്രക്രിയയും ,മലബന്ധവും ഉണ്ടാവുകയും നമ്മുടെ ശരീരം ആരോഗ്യ പൂർണമായി നിലനിൽക്കുകയും ചെയ്യുന്നു .

Flaxseed Oil (ഫ്ളാക്സ് സീഡ് ഓയിൽ )

ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഒരു വിത്താണ് ഫ്ളാക്സ് സീഡ്  , ആയതിനാൽ തന്നെ ഇതിന്റെ എണ്ണക്കും അതിന്റെതായ പല ഗുണങ്ങളും ഉണ്ട് , എന്തിനധികം, ഫ്ളാക്സ് സീഡ് ഓയിൽ പലവിധത്തിൽ നമുക്ക് ഉപയോഗിക്കാം . ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുവാനായും  ശരീരത്തിലോ മുടിയിയിലോ പ്രയോഗിക്കുവാനും  ഉപയോഗിക്കാം . ഫ്ളാക്സ് സീഡ് ഓയിലിലിൽ അടങ്ങിയ  വിറ്റാമിൻ ഇ മുടി കൊഴിച്ചിലിനെ ചികിത്സിക്കാനും പുതിയ മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു .ഫ്ളാക്സ് സീഡ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കാൻസർ ,ഹൃദയ സംബന്ധമായ അസുഖങ്ങൾ ,മലബന്ധ പ്രശ്നങ്ങൾ ,ശരീര വീക്കം പോലെ പല പ്രശ്നങ്ങളും നിയന്ത്രിക്കാൻ സഹായിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു .

FLAX MEAL RECIPE- MALAYALAM

Flax seed is one of the healthiest super foods, there are so many healthiest recipes of flax seed. one of them is flax seed meal.

ആവശ്യമായ ചേരുവകൾ

ഗ്രീക്ക് തൈര് – 2 സ്പൂൺ

ഫ്ളാക്സ് സീഡ് (വറുത്തു പൊടിച്ചത്) –  1/2 കപ്പ്

 മധുരമില്ലാത്ത ബദാം പാൽ-    2 സ്പൂൺ

ഇസബ്ഗോൾ –    1 സ്പൂൺ

ജൽജീര പൊടി-    1 സ്പൂൺ

ഹിമാലയൻ പിങ്ക് ഉപ്പ്-    1/4 സ്പൂൺ

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും അടപ്പുള്ള ഒരു  ജാറിൽ യോജിപ്പിച്ചെടുക്കുക.  നന്നായി ചേരുന്നതുവരെ മിശ്രിതം ഇളക്കി കൊണ്ടിരിക്കുക .കുറഞ്ഞത് 4-5 മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വച്ച ശേഷം കഴിക്കുക .

For More blog notification, please subscribe