The question of whether chia seeds and sabja (Basil)seeds are one and the same is common among people, but at first glance they may seem similar, but there are many differences between them.The blog also explains the benefits of chia seeds and sabja or basil seeds, how they can help you lose weight and how to use them in your diet
Are chia seeds and sabja same (ചിയയും സബ്ജയും ഒന്ന് തന്നെയാണോ?)
ചിയാ വിത്തുകളും സബ്ജ വിത്തുകളും ഒന്നാണോ എന്ന ചോദ്യം ആളുകൾക്കിടയിൽ കണ്ടു വരാറുണ്ട്, പ്രഥമ ദൃഷ്ടിയിൽ ഒരു പോലെ ഇരിക്കുമെങ്കിലും ഇവ തമ്മിൽ വ്യത്യസം ഏറെയാണ്.പ്രധാന വ്യത്യാസം ഇവ രണ്ട് സസ്യങ്ങളിൽ നിന്നും ഉൾപ്പധിക്കപ്പെടുന്ന വിത്തുകളാണ് എന്നത് തന്നെയാണ് ,സൽവിയ ഹിസ്പനിക്ക ചെടിയുടെ വിത്താണ് ചിയ വിത്തുകൾ ഇവയ്ക്ക് ചാരനിറവും, വെള്ളയും കറുപ്പും നിറവും ഓവൽ ആകൃതിയും സബ്ജ വിത്തുകളേക്കാൾ അല്പം വലുപ്പം കൂടുതലുമാണ് , ലാമിയെസി കുടുംബത്തിൽ നിന്നും ഉപൽപാധിക്കപെടുന്ന വിത്തുകളാണ് സബ്ജ അഥവാ ബേസിൽ വിത്തുകൾ ഈ വിത്തുകൾക്ക് കറുപ്പ് നിറവും വൃത്താകൃതിയിലുള്ള രൂപവുമാണ്.
മറ്റൊരു പ്രധാന വ്യത്യസം ചിയ വിത്തുകൾ വെള്ളം ആഗിരണം ചെയ്യാൻ സമയമെടുക്കുമ്പോൾ, സബ്ജ വിത്തുകൾ വെള്ളത്തിൽ കുതിർത്തതിനുശേഷം തൽക്ഷണം വീർക്കുന്നു.ആയതിനാൽ സബ്ജ വിത്തുകൾ നമ്മൾ പണീയങ്ങളിൽ ശീതീകാരിയായി ഉപയോഗിച്ച് വരാറുണ്ട്…
95% People don’t know this about chia seeds? 95% (ആളുകൾക്കും ചിയ വിത്തുകളെ കുറിച്ച് അറിയില്ലേ?)
ഇന്നത്തേക്കാലത്തും 95% ആളുകൾക്കും ചിയാ വിത്തുകളെ കുറിച്ചും അവയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചും ധാരണ കുറവാണ്…
മധ്യ, തെക്കൻ മെക്സിക്കോയിൽ കണ്ടുവരുന്ന പുതിന കുടുംബത്തിലെ പൂച്ചെടിയായ സാൽവിയ ഹിസ്പാനിക്കയുടെ ഭക്ഷ്യയോഗ്യമായ വിത്തുകളാണ് ചിയ വിത്തുകളാണ് ചിയാ വിത്തുകൾ . ചിയ വിത്തുകൾക്ക് ഏകദേശം 2 മില്ലിമീറ്ററോളം വലുപ്പം ഉണ്ടാകാറുണ്ട്. പൊതുവെ തവിട്ടും കറുപ്പും വെളുപ്പും നിറത്തിലാണ് ഇവ കണ്ടു വരുന്നത്.
ഇവയുടെ രൂപം ബേസിൽ വിത്തുകളുമായി മാറിപോകുന്നതിനു കാരണമാകാറുണ്ട്…ഓവൽ ആകൃതിയാണ് ചിയാ വിത്തുകൾക്ക്…
ഇന്ന് നമ്മുടെ മാർക്കറ്റിൽ സുലഭമായി ലഭിക്കുന്ന ഇവയ്ക്ക് പല ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നു ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Sabja -Basil seeds (സബ്ജ or ബേസിൽ വിത്തുകൾ)
ലാമിയേസി കുടുംബത്തിൽ നിന്നും ഉൾപ്പധിക്കപെടുന്ന ബേസിൽ അഥവാ സബ്ജ വിത്തുകൾ തുക്മരിയ അല്ലെങ്കിൽ തുളസി വിത്തുകൾ എന്നും വിളിക്കപ്പെടുന്നു. ഇന്ത്യയാണ് ഇവയുടെ ജന്മദേശം.ചിയ വിത്തുകൾ പോലെ കാണപ്പെടുന്ന കറുത്ത വിത്തുകളാണ് ഇവ വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള വിത്തുകളാണ് ബേസിൽ വിത്തുകൾ. സബ്ജ വിത്തുകൾ
പ്രോട്ടീൻ, അവശ്യ കൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റ് എന്നിവയാൽ സമ്പുഷ്ടമാണ്.
പാനീയങ്ങളിൽ പ്രകൃതിദത്ത ശീതകാരിയായും ഇവയെ ഉപയോഗിച്ച് വരുന്നു.
5 things chia seeds are not (ചിയാ വിത്തുകൾ അല്ലാത്ത 5 കാര്യങ്ങൾ)
ചിലർ ചിയ മാത്രം കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ് എന്ന് ധരിച്ചു വയ്ക്കാറുണ്ട്. എന്നാൽ അവയിൽ ചില ധാരണകൾ തെറ്റാണു.
- ചിയയിൽ കലോറിയും, കൊഴുപ്പും, നാരുകളും കൂടുതലാണ്
- ഇവയുടെ ഉപയോഗം നിർജ്ജലീകരണം, മലബന്ധം എന്നിവയിലേക്ക് നയിച്ചേക്കാം
- ചിയാ കഴിക്കുന്നത് അലർജിക്കും സെൻസിറ്റിവിറ്റിക്കും കാരണമാകും
- നിങ്ങൾ ധരിച്ചു വച്ചിരിക്കുന്നത് പോലെ ചിയാ ഒരു മാജിക് സ്പ്രിംഗളർ അല്ല
- ചിയയുടെ അമിതമായ ഉപയോഗം ഗ്യാസ്,ബ്ലോട്ടിങ്,വീക്കം എന്നിവയ്ക്ക് കാരണമായേക്കാം
Chia vs Basil seeds -Comparison between chia seeds basil seeds (ചിയ vs ബേസിൽ വിത്തുകൾ – ചിയ വിത്തുകൾ ബേസിൽ വിത്തുകൾ തമ്മിലുള്ള താരതമ്യം)
ശരീര ഭാരം കുറയ്ക്കാൻ സാധിച്ചേക്കാം എന്ന രീതിയിൽ ആളുകൾക്കിടയിൽ പ്രധാനിയായ വിത്തുകളാണ് ചിയ വിത്തുകളും സബ്ജ അഥവാ ബേസിൽ വിത്തുകളും.
ഇവ രണ്ടും വളരെ പോഷകഗുണമുള്ളവയാണ്, മാത്രമല്ല അവയ്ക്ക് പല ആരോഗ്യ ഗുണങ്ങളുമുണ്ട് .
പ്രധനമായും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന പോഷകങ്ങൾ അവയിൽ നിറഞ്ഞിരിക്കുന്നു എന്ന അറിവിലാണ് പലരും ഈ വിത്തുകൾ തങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കാറുള്ളത്.
ചിയാ വിത്തുകളുടെ ഗുണങ്ങൾ(Chia seeds benefits)
- ശരീരഭാരം കുറയ്ക്കുവാനായി ചിയവിത്തുകൾ സഹായകരമാണോ
എന്ന ടോപിക്കിൽ ൽ പല പഠനങ്ങളും നടന്നിട്ടുണ്ട്,എന്നാൽ പുതിയതായി വന്ന പഠന റിപ്പോർട്ടുകൾ അനുസരിച്ചു ചിയാ വിത്തുകൾക്ക് നേരിട്ട് ,ശരീര ഭാരം കുറയ്ക്കുവാൻ സാധ്യമല്ല. എങ്കിലും അവയ്ക്ക്ഭാരം നിയന്ത്രിക്കുവാൻ നിങ്ങളെ സഹായിക്കാൻ സാധിച്ചേക്കാം.
- രണ്ട് ടേബിൾസ്പൂൺ ചിയ വിത്തിൽ ഏകദേശം 10 ഗ്രാം ഫൈബർ ഉണ്ട്
എന്നാണ് കണക്ക്.നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ
നമ്മുടെ വയർ നിറഞ്ഞത് പോലെ നമുക്ക് അനുഭവപ്പെടും അപ്പോൾ നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ അളവും, കുറയും. ഫൈബർ കൂടുതലുള്ള ചിയാ വിത്തുകൾ കഴിക്കുമ്പോൾ നമ്മുടെ ശരീരഭാരം കുറയുന്നതായി നമുക്ക് തോന്നുന്നതിന്റെ പ്രധാന കാരണം ഇതാണ്.
- ചിയ വിത്തുകളിൽ പ്രോട്ടീൻ, ഒമേഗ 3, ഫാറ്റി ആസിഡുകൾ എന്നിവഅടങ്ങിയിരിക്കുന്നു ചില പഠനങ്ങൾ പ്രകാരം ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായകരമായേക്കാമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
- ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് ചിയ വിത്തകൾ കോശങ്ങളുടെ കേടുപാടുകൾ തടയുന്നതിൽ ഈ ആന്റി ഓക്സിഡന്റുകള് പ്രധാന പങ്ക് വഹിക്കുവാൻ സഹായകരമാണ്.
- ചിയാ വിത്തുകളിൽ പ്രോട്ടീനുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു ഈ പ്രോട്ടീനുകൾക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട് ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തിയാൽ നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാൻ സഹായകരമാകുമെന്നു പഠനങ്ങൾ പറയുന്നു.ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായകരമായേക്കാം
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും,ടൈപ്പ് 2 പ്രമേഹരോഗികളുടെ അപകടസാധ്യത കുറയ്ക്കാനും,ചിയ വിത്ത് കഴിക്കുന്നത് സഹായകരമായേക്കാമെന്നുംചില പഠനങ്ങൾ പറയുന്നു.
- ചിയ വിത്തുകൾ നിങ്ങളുടെ ഡയറ്റിൽ ഉൾപെടുത്തുന്നത് ഇൻഫ്ളമേഷൻ കുറയ്ക്കാനും സഹായകരമായേക്കാം
ബേസിൽ വിത്തുകളുടെ ഗുണങ്ങൾ(Basil seeds benefits)
ചിയയെ പോലെ തന്നെ ബേസിൽ അഥവാ സബ്ജ വിത്തുകളുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചു പല പഠനങ്ങളും നടക്കുന്നുന്നുണ്ട്
- റിസേർച്ചുകൾ പ്രകാരം ബേസിൽ (സബ്ജ) വിത്തുകളിൽ ലയിക്കുന്ന നാരുകൾ അഥവാ സൊല്യൂബിൾ ഫൈബർഅടങ്ങിയിട്ടുണ്ട് ഇവ നമ്മുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വിശപ്പ് നിയന്ത്രിക്കാനുംസഹായകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഇവ കഴിക്കുമ്പോൾ നമ്മുടെ വയർ നിറഞ്ഞതായി തോന്നുന്നു വയറു നിറഞ്ഞതായിതോന്നുമ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും നിയന്ത്രണം ഉണ്ടാകുന്നു ഇത് ശരീരഭാരം കുറയ്ക്കുവാൻ നമ്മെസഹായിക്കുമെന്നും ഗവേഷണങ്ങൾ പറയുന്നു.
- കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെ ഉറവിടമാണ് ബേസിൽ വിത്തുകൾ.ഇത് പേശികളുടെ പ്രവർത്തനം സുഗമാമാക്കാൻ സഹായിക്കുന്നുവെന്നും ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
- നല്ല തണുപ്പുള്ള വിത്തുകളാണ് ബേസിൽ വിത്തുകൾ അതിനാൽ തന്നെ തന്നെ മിക്ക പാനീയങ്ങളിലും ബേസിൽ വിത്തുക പ്രകൃതിദത്ത ശീതീകരണത്തിനു വേണ്ടി ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്.
- പ്രോട്ടീൻ, ഫൈബർ, ഒമേഗ 3, ഫാറ്റി എന്നിവ അടങ്ങിയ തുളസി വിത്തുകളുടെ ഉപയോഗം ഹൃദ്രോഗ സാധ്യത കുറയ്ക്കുവാനായി സഹായകരമാകുന്നുവെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു…
- ഇന്നത്തെകാലത്ത് പലരിലും കണ്ടു വരുന്ന പ്രശ്നമാണല്ല പ്രമേഹം, കുട്ടികളായാലും മുതിർന്നവരായാലും പ്രമേഹം ഒരു പ്രശ്നം തന്നെയാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും തുളസി (സബ്ജ )വിത്ത് സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
- ഇവയെ കൂടാതെ സബ്ജ വിത്തുകൾ ഡയറ്റിൽ ഉൾപെടുതന്നത് ജീവിത ശൈലിരോഗങ്ങളിൽ കൊളസ്ട്രോൾ നില നിയന്ത്രിക്കാൻ സഹായിച്ചെക്കുമെന്നും പഠന റിപ്പോർട്ടുകൾ പറയുന്നു
Chia seeds side Effects (ചിയ വിത്തുകൾ പാർശ്വഫലങ്ങൾ)
ഗുണങ്ങൾ പോലെ തന്നെ.ചിയാ വിത്തുകൾക്ക് ചില സൈഡ് എഫറ്റ്സും ഉണ്ടെന്ന് ഗവേഷണങ്ങൾ പറയുന്നു.ചിയ വിത്തുകൾ കഴിച്ചു കഴിഞ്ഞാൽ ചില ആളുകൾക്ക് അലർജി അനുഭവപ്പെടാറുണ്ട് അവ കഴിച്ചതിനുശേഷം ദഹനനാളത്തിൽ അസ്വസ്ഥത, ചൊറിച്ചിൽ, hives, വീക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നതായും കണ്ടു വന്നിട്ടുണ്ടെന്നു റിസേർച്ചുകൾ പറയുന്നു. അതിനാൽ തന്നെ നിങ്ങൾ ചിയാ വിത്തുകൾ ഡയറ്റിന്റെ ഭാഗമാക്കുമ്പോൾ ആദ്യം കുറച്ചു മാത്രംഉപയോഗിച്ച് വേറെ പ്രശ്നങ്ങൾ ഇല്ലെന്നു ഉറപ്പുവരുത്തിയ ശേഷം മാത്രം വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കുക.
chia seeds for fat loss (കൊഴുപ്പ് കുറയ്ക്കാൻ ചിയ വിത്തുകൾ)
ശരീരഭാരം കുറയ്ക്കുവാനായി ചിയവിത്തുകൾ സഹായകരമാണോഎന്ന ടോപിക്കിൽ ൽ പല പഠനങ്ങളും നടന്നിട്ടുണ്ട്,എന്നാൽ പുതിയതായി വന്ന പഠന റിപ്പോർട്ടുകൾ അനുസരിച്ചു ചിയാ വിത്തുകൾക്ക് നേരിട്ട് ,ശരീര ഭാരം കുറയ്ക്കുവാൻ സാധ്യമല്ല. എങ്കിലും അവയ്ക്ക്ഭാരം നിയന്ത്രിക്കുവാൻ നിങ്ങളെ സഹായിക്കാൻ സാധിച്ചേക്കാം.
Chia seeds for flat stomach?(പരന്ന വയറിനായി ചിയ വിത്തുകൾ)
Fat loss, Flat stomach, belly fat എന്നിവ കുറയുവനായി ചിയാ സഹായകരമായെക്കുമോ എന്ന topic ൽ പല പഠനങ്ങളും
നടന്നിട്ടുണ്ട്. അത്തരത്തിൽ” Chia induces clinically discrete weight loss and
improves lipid profile only in altered previous values “എന്ന 2014 ലെ പഠനത്തിൽ ശരീരഘടനയും ഭക്ഷണവും വിലയിരുത്തി, ദിവസേന 35 ഗ്രാം ചിയ വിത്ത്
എന്ന കണക്കിൽ 12 ആഴ്ചത്തേക്ക് കഴിക്കുന്ന ഗ്രൂപ്പുകളായി പുരുഷന്മാരും, സ്ത്രീകളും ക്രമമില്ലാതെ വിഭജിക്കപ്പെട്ടു.പഠനത്തിന്റെ തുടക്കത്തിലും
അവസാനത്തിലും ലിപിഡ് , പ്രൊഫൈലും രക്തത്തിലെ ഗ്ലൂക്കോസും അളന്നു.12 ആഴ്‌ച ചിയ, കഴിക്കുന്നത് ഭാരം- കൂടിയവരെക്കാൾ.. അമിതവണ്ണമുള്ളവരിൽഭാരത്തിത്തിന്റെ അളവിലും അരക്കെട്ടിന്റെ ചുറ്റളവിലും മാറ്റങ്ങൾ വരാനും ലിപിഡ് പ്രൊഫൈൽ വർദ്ധിപ്പിക്കുവാനും സഹായിച്ചെന്ന് കണ്ടെത്തി.
Chia seeds to reduce belly fat(വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ചിയ വിത്തുകൾ)
ചിയ വിത്തുകളിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പും ഭക്ഷണവും കുറയ്ക്കാൻ സഹായകരമാകുമെന്ന് റിസേർച്ചുകൾ പറയുന്നു . ആരോഗ്യകരമായ ഈ വിത്തുകളിലെ പ്രോട്ടീൻ വളർച്ചയെയും വികാസത്തെയും പ്രോത്സാഹിപ്പിക്കുകയും പേശികളുടെ പിണ്ഡം വർദ്ധിപ്പിക്കുകയും അതുവഴി നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് പല തരത്തിൽ കുറയ്ക്കുകയും ചെയ്യുന്നു.അതായത് വയറ്റിൽ അടഞ്ഞു കിടക്കുന്ന കൊഴുപ്പ് കുറയുവാൻ ഇതിലൂടെ സാധിച്ചേക്കാം. എങ്കിലും ഈ ടോപിക്കിൽ ഇന്നും ഗവേഷണങ്ങൾ നടക്കുന്നുണ്ട്.
How much chia seeds in a day? (ദിവസേന കഴിക്കാവുന്ന ചിയ വിത്തിന്റെ അളവ്?)
ഒരു സാധാരണ വ്യക്തി ദിവസേന ഒരു ഔൺസ് ചിയ കഴിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കാൻ സഹായകരമാകും ..എന്നാൽ നിങ്ങൾ കീറ്റോ ഡയറ്റ് എടുക്കുമ്പോൾ അങ്ങനെയല്ല ,ഒരു സ്പൂൺ ചിയാ വിത്ത് മാത്രാമാണ് നിങ്ങള്ക്ക് ദിവസേന കഴിക്കാൻ സാധിക്കു .ഏകദേശം 20 മിനുട്ട് വെള്ളത്തിൽ കുതിർത്ത ശേഷം വെറും വയറ്റിൽ നിങ്ങള്ക്ക് ചിയാ കഴിക്കാവുന്നത്
Which is better chia seeds vs basil seeds( ചിയാ or ബേസിൽ ഏതാണ് മികച്ചത്?)
രണ്ട് വിത്തുകളും തമ്മിൽ compare ചെയ്യുമ്പോൾ രണ്ടിനും അതിന്റെതായ ഗുണങ്ങൾ ഉണ്ട്.ഏതാണ് മികച്ചത് എന്ന് പറയുന്നത് പ്രയാസമാണ്.നിങ്ങൾ ബേസിൽ ചിയാ വിത്തുകൾ കീറ്റോ ഡയറ്റിൽ ഉൾപെടുത്തുമ്പോൾ അവയിലെ കാർബിന്റെ അളവ് കണക്ക് കൂട്ടി മാത്രംഉപയോഗിക്കുക.അമിതമായിഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
How chia seeds are different from sabja? (ചിയാ എങ്ങനെ സബ്ജയിൽ നിന്നും വ്യത്യസ്തമായിരിക്കുന്നു)
, പ്രഥമ ദൃഷ്ടിയിൽ ഒരു പോലെ ഇരിക്കുമെങ്കിലും ഇവ തമ്മിൽ വ്യത്യസം ഏറെയാണ്.പ്രധാന വ്യത്യാസം ഇവ രണ്ട് സസ്യങ്ങളിൽ നിന്നും ഉൾപ്പധിക്കപ്പെടുന്ന വിത്തുകളാണ് എന്നത് തന്നെയാണ് ,സൽവിയ ഹിസ്പനിക്ക ചെടിയുടെ വിത്താണ് ചിയ വിത്തുകൾ ഇവയ്ക്ക് ചാരനിറവും, വെള്ളയും കറുപ്പും നിറവും ഓവൽ ആകൃതിയും സബ്ജ വിത്തുകളേക്കാൾ അല്പം വലുപ്പം കൂടുതലുമാണ് , ലാമിയെസി കുടുംബത്തിൽ നിന്നും ഉപൽപാധിക്കപെടുന്ന വിത്തുകളാണ് സബ്ജ അഥവാ ബേസിൽ വിത്തുകൾ ഈ വിത്തുകൾക്ക് കറുപ്പ് നിറവും വൃത്താകൃതിയിലുള്ള രൂപവുമാണ്.
മറ്റൊരു പ്രധാന വ്യത്യസം ചിയ വിത്തുകൾ വെള്ളം ആഗിരണം ചെയ്യാൻ സമയമെടുക്കുമ്പോൾ, സബ്ജ വിത്തുകൾ വെള്ളത്തിൽ കുതിർത്തതിനുശേഷം തൽക്ഷണം വീർക്കുന്നു.ആയതിനാൽ സബ്ജ വിത്തുകൾ നമ്മൾ പണീയങ്ങളിൽ ശീതീകാരിയായി ഉപയോഗിച്ച് വരാറുണ്ട്…
Which is better chia seeds vs basil seeds? (ചിയാ വിത്തുകളാണോ സബ്ജ വിത്തുകളാണോ മികച്ചത്?)
ഏകദേശം ഒരേ ഗുണങ്ങൾ ഉള്ള വിത്തുകളാണ് ചിയാ വിത്തുകളും, ബേസിൽ വിത്തുകളും അതിനാൽ തന്നെ ഇവയിൽ എതാണ് മികച്ചത് എന്ന് പറയാൻ പ്രയാസമാണ്.
തുളസി അഥവാ ബേസിൽ വിത്തുകൾ ചിയ വിത്തുകളേക്കാൾ അൽപ്പം വലുതാണ്, പക്ഷേ സമാനമായ പോഷകാഹാര ഗുണങ്ങൾ ആണ് ഇവയ്ക്ക് രണ്ടിനും ഉള്ളത് . ചിയ വിത്തുകളിൽ ഒമേഗ -3 കൊഴുപ്പിന്റെ ഇരട്ടിയിലധികം അടങ്ങിയിട്ടുണ്ട്, എന്നാൽ തുളസി വിത്തുകളെ അപേക്ഷിച്ച് നാരുകൾ കുറവാണ്. ഇതാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യസം.
Sabja for weight loss(basil seeds for weight loss)? (ശരീര ഭാരം കുറയ്ക്കാൻ തുളസി ഇല)
സബ്ജ വിത്തുകളിൽ നാരുകൾ അഥവാ ഫൈബർ അടങ്ങിയിട്ടുണ്ട്.ഈ നാരുകൾ നമ്മുടെ വയർ നിറഞ്ഞതായി തോന്നുന്നNഫീൽഉണ്ടാകുന്നു.അപ്പോൾ നമ്മൾ ഭക്ഷണം കുറച്ചുമാത്രമേ കഴിക്കുകയുള്ളു ഇത് ശരീര ഭാരംനിയന്ത്രിക്കാൻ സഹായിക്കുന്നു.കൂടാതെ സബ്ജ വിത്തിൽ കാർബൊഹൈഡ്രറ്റ് കുറവാണു ,അതിനാൽ തന്നെ കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ സബ്ജ അഥവാ ബേസിൽ വിത്തുകൾ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായകരമായേക്കാമെന്നു പഠനങ്ങൾ പറയുന്നു.