Shirataki (Konjac) noodles benefits-Malayalam

Shirataki Noodles, also known as Miracle Noodles, Is a low carb noodles and one of the most popular dishes in keto diets. The low-calorie noodles are perfect for any dieter. In this blog we will read about what is Shirataki Noodles and what are the benefits of Konjac Noodles.

ഷിരാതകി നൂഡിൽസ് നീളമുള്ളതും വെളുത്തതുമായ നൂഡിൽസ് ആണ്. അവയെ പലപ്പോഴും മിറാക്കിൾ നൂഡിൽസ് അല്ലെങ്കിൽ കൊഞ്ചാക് നൂഡിൽസ് എന്ന് വിളിക്കുന്നു.

കൊഞ്ചാക് ചെടിയുടെ വേരിൽ നിന്ന് വരുന്ന ഒരു തരം ഫൈബർ ഗ്ലൂക്കോമാനനിൽ നിന്നാണ് അവ നിർമ്മിച്ചിരിക്കുന്നത്.

കാലറി കുറഞ്ഞ ഈ നൂഡിലീസിൽ ദഹിക്കുന്ന കാർബോഹൈദ്രട്സ് ഇല്ല, ഇവയിൽ ഏകദേശം 97% വെള്ളവും 3% ഗ്ലൂക്കോമാനൻ ഫൈബറുമാണ്.

Origin of Konjac Noodles?കൊഞ്ചാക് നൂഡിൽസ് ഉത്ഭവം?

ജപ്പാൻ, ചൈന, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഒരു ചെടിയാണ് കൊഞ്ചക്.

കൊഞ്ചാക് നൂഡിലീസിന്റെ വെളുത്ത രൂപം അതിന് നൽകിയ പേരാണ് ഷിരാതകി.

ജാപ്പനീസ് ഭാഷയിൽ വെളുത്ത വെള്ളച്ചാട്ടം എന്നാണ് ഈ വാക്കിന്റെ അർത്ഥം.

Is shirataki noodles is better than other noodle’s (ഷിറാതകി നൂഡിൽസ് മറ്റ് നൂഡിൽസുകളെ അപേക്ഷിച്ചു നല്ലതാണോ?)

സാധാരണ നാം കണ്ടുവരുന്ന നൂഡിൽസ് മൈദയിൽ നിന്നും നിർമിച്ചെടുക്കുന്നവയാണ് എന്നാൽ ഈ പരമ്പരാഗത നൂഡിൽസിന് പകരമാണ് ഷിരാതക്കി നൂഡിൽസ്. പഠനങ്ങൾ പ്രകാരം ഇവയ്ക്ക് കാലറി വളരെ കുറവാണ്.കാലോറി കുറവാണെന്നതിന് പുറമേ, അവ നിങ്ങളെ  ശരീരഭാരം കുറയ്ക്കാൻ സഹായിക്കുവാനും ഇവ സഹായകരമാകുന്നുവെന്ന് റിസേർച്ചുകൾ പറയുന്നു.

Can konjac noodles be included in the keto diet?(കൊഞ്ചാക് നൂഡിൽസ് കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ ഉൾപെടുത്താൻ സാധിക്കുമോ?)

കാലറി കുറഞ്ഞ നൂഡിൽസ് ആയതിനാൽ ഇവ ദൈനംദിന ഭക്ഷണത്തിന്റെ ഒരു ഭാഗമായിരിക്കുന്നതിൽ കുഴപ്പമൊന്നും തന്നെ ഇല്ല. കൂടാതെ ഇവയിൽ കാർബോഹൈഡ്രറ്റ് കുറവാണ് ആയതിനാൽ ഇവ കീറ്റോ ഡയറ്റിൽ ഒരു മികച്ച കൂട്ടിച്ചേർക്കൽ ആണ്. കീറ്റോ ഡയറ്റിൽ ആവശ്യമായ പ്രോട്ടീനിന്റെയും, കൊഴുപ്പിന്റെയും, കാർബൊ ഹൈഡ്രറ്റിന്റെയും അളവ് കൃത്യമായി കണക്കാക്കിയ ശേഷം ഇവ ഡയറ്റിൽ ദിവസേന ഡയറ്റിൽ ഉൾപെടുത്തുന്നത് കൊണ്ട് കുഴപ്പം ഒന്നും തന്നെ ഇല്ല.


Benefits of Shirataki Konjac Noodles?(ഷിരാതകി(കൊഞ്ചാക് ) നൂഡിൽസ് ഗുണങ്ങൾ?)

ഷിറാതകി നൂഡിൽസിൽ  ഗ്ലൂക്കോമാനൻ ധാരാളം അടങ്ങിയിക്കുന്നു, ഇവ വിസ്കോസ് ഫൈബറാണ്, അത് വെള്ളത്തിൽ പിടിച്ചുനിൽക്കാനും ദഹനത്തെ മന്ദഗതിയിലാക്കാനും കഴിയും. നിങ്ങളുടെ വൻകുടലിൽ, ഇത് ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകളായി പുളിപ്പിച്ച് ദഹന പ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു.

ഷിരാതകി നൂഡിൽസിന് വയറ് കാലിയാകുന്നത് വൈകിപ്പിക്കും, ഇത് ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയാൻ സഹായകരമായേക്കാമെന്ന് പഠനങ്ങൾ പറയുന്നു.

കൊഞ്ചക് നൂഡിൽസ് ശരീര ഭാരം കുറയ്ക്കുവാൻ സഹായകരമായെക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇവയിൽ അടങ്ങിയ ഗ്ലൂക്കോമാനൻ ഫൈബർ വയർ പൂർണമായി എന്ന തോന്നൽ പ്രോത്സാഹിപ്പിക്കുന്നു, ഇത് കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.

ഗ്ലൂക്കോമാനൻ അടങ്ങിയ ഷിറാതകി അതിന്റെ പോഷകഗുണങ്ങളും കുടലിന്റെ ആരോഗ്യത്തിനുള്ള ഗുണങ്ങളും കാരണം കുട്ടികളിലും മുതിർന്നവരിലും മലബന്ധത്തെ ഫലപ്രദമായി ചികിൽസിക്കാൻ സഹായകരമായേക്കാമെന്ന് പഠനങ്ങൾ പറയുന്നു.

മോശമായ” എൽഡിഎൽ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാൻ ഗ്ലൂക്കോമാനൻ സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.


How to cook konjac noodles? എങ്ങനെയാണു കൊഞ്ചക് നൂഡിൽസ് പാചകം ചെയ്യേണ്ടത്?

ആദ്യമായി ഷിറാതകി വെള്ളത്തിൽ നന്നായി കഴുകേണ്ടതാണ് (ഇവയുടെ മണം അത്ര മികച്ചതല്ല )

ഒരു പാനിൽ വെള്ളം ഒഴിച്ചു അതിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ച ശേഷം ഏകദേശം 5 മിനിറ്റോളം വേവിക്കുക.

ശേഷം വെള്ളം കളഞ്ഞ  ശേഷം മറ്റൊരു പാനിലേക്ക് മാറ്റി 10 മിനിറ്റോളം പാചകം ചെയ്യുക.

നിങ്ങൾക്ക് ഇഷ്ടമുള്ള, ചീസോ, ഹെർബ്കളോ, അതോ മറ്റെന്തെങ്കിലും രുചി നൽകാൻ കഴിയുന്ന വസ്തുക്കളോ ഇവയിൽ ചേർക്കാം.

കൂടുതൽ അറിയിവനായി വീഡിയോ കാണുക :-
https://youtu.be/iES7rAKUaMg

For More blog notification, please subscribe