Foods and habits you must take care to retain a healthy BMI after weight loss

The main problem a person faces after losing weight is to maintain that weight. Maintaining body weight is just as important as achieving an accurate body mass index. Let us see what are the habits we need to follow to maintain the correct body weight after losing weight.

അമിതവണ്ണവും അനാരോഗ്യകരമായ ബോഡി മാസ് ഇൻഡെക്സും (ബിഎംഐ) ഇന്ന്  മിക്ക ആൾക്കാരിലും കണ്ടുവരുന്ന പ്രശ്നങ്ങളിൽ ഒന്നാണ്.

പലവിധ ജീവിത ശൈലി രോഗങ്ങൾക്കും പ്രധാന കാരണം ഇത്തരത്തിലുള്ള അനോഗ്യകരമായ ജീവിത ശൈലിയാണ്

നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ അനുസരിച്ച്, ലോകമെമ്പാടുമുള്ള 1.9 ബില്യൺ മുതിർന്നവർ അമിതഭാരമുള്ളവരും 650 ദശലക്ഷം പേർ അമിതവണ്ണമുള്ളവരുമാണ്.

എന്നാൽ ഇന്നത്തെക്കാലത്തു മിക്കവരും തങ്ങളുടെ ആരോഗ്യത്തിനു മുൻതൂക്കം കൊടുത്തു തുടങ്ങിയിരിക്കുന്നു .

ശരീര ഭാരം ഡയറ്റുകളും വ്യായാമങ്ങളും ഉപയോഗിച്ച് കുറച്ചു കഴിഞ്ഞാലും അവർ നേരിടുന്ന പ്രധാന പ്രശ്നം എങ്ങനെ ശരീര ഭാരം കൃത്യമായി നിലനിർത്തുമെന്നാണ് .

അതിനുള്ള ചില വഴികൾ എന്തൊക്കെയെന്ന് നോക്കാം .

Why people regain weight എന്തുകൊണ്ടാണ് ആളുകൾ ശരീരഭാരം വീണ്ടെടുക്കുന്നത്?

ഒരു വ്യക്തി ക്ക്  അയാളുടെ ശരീര ഭാരം കുറയ്ക്കുവാൻ പല കാരണങ്ങളും ഉണ്ടാകാം ആന്തരികമായ ചിന്തകൾ കാരണം മുന്നിട്ടിറങ്ങി ആരോഗ്യം വീണ്ടെടുക്കാൻ ശ്രമിക്കുന്നവരും ബാഹ്യമായ പ്രേരണ കൊണ്ട് ശരീര ഭാരം കുറയ്ക്കുവാൻ ഇറങ്ങി പുറപ്പെടുന്നവരും .

പലപ്പോഴും ബാഹ്യമായ പ്രേരണ കൊണ്ട് ശരീര ഭാരം കുറയ്ക്കുവാൻ ഇറങ്ങി പുറപ്പെടുമ്പോൾ അതൊരു സ്ഥിരമായ പ്രക്രിയയായി മാറുന്നില്ല.

ആയതിനാൽ നമ്മൾ സ്വയം ഉൾക്കൊണ്ട് ശരീര ഭാരം കുറയ്ക്കുവാൻ ശ്രമിക്കുകയും അത് അതെ പടി നില നിർത്താൻ ശ്രമിക്കുകയും ചെയ്യണം

റിസേർച്ചുകൾ പ്രകാരം നിയന്ത്രിത ഭക്ഷണങ്ങൾ: അമിതമായ കലോറി നിയന്ത്രണം നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളെ മാറ്റുകയും ചെയ്യും, ഇവ രണ്ടും ശരീരഭാരം വീണ്ടെടുക്കുന്നതിന് കാരണമാകുന്നു.

ഡയറ്റ് ശരീര ഭാരം കുറയുന്നതു വരെ മാത്രം തുടരുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയുന്നത് ശരീരഭാരം പഴയത് പോലെ ആകുവാൻ കാരണമാകുന്നു.

ഇന്നത്തെ ജങ്ക് ഫുഡ് കൽച്ചറിൽ ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് സ്ഥിരമായി കണ്ടുവരുന്ന ഒന്നാണ് .അമിത വണ്ണത്തിനും അസുഖങ്ങൾ വരുന്നതിനും ഇത് പ്രധാന കാരണമാണ്.

നിങ്ങളുടെ ദൈനം ദിനമായ വ്യായാമങ്ങൾ ഉപേക്ഷിക്കുന്നതും ഇതിനൊരു കാരണമാകുന്നു .

കൃത്യമായ ശരീര ഭാരവും ആരോഗ്യവും നേടിയെടുക്കണമെങ്കിൽ നാം സുസ്ഥിരമായ ഒരു മാനസികാവസ്ഥ നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്.

What are the habits we should follow to maintain body weight?എന്തൊക്കെയാണ് നാം ശരീര ഭാരം നിലനിർത്താൻ പിന്തുടരേണ്ട ശീലങ്ങൾ ?


Eat breakfast regularly(പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കുക)

റിസേർച്ചുകൾ പ്രകാരം കൃത്യമായി പ്രഭാത ഭക്ഷണം സ്കിപ് ചെയ്യാതെ കഴിക്കുന്നവർക്ക് ശരീരഭാരം വെയിറ്റ് ലോസ്സിനു ശേഷവും കൃത്യമായ രീതിയിൽ നില നിർത്താൻ കഴിഞ്ഞതായി പറയുന്നു .പ്രഭാതഭക്ഷണം കഴിക്കുന്നവർ പൊതുവേ പിന്തുടരുന്നത്  ആരോഗ്യകരമായ ശീലങ്ങളാണ് , അത് അവരുടെ ഭാരം നിലനിർത്താൻ സഹായിക്കും. എങ്കിലും പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകാറില്ല .

Avoid junk foods (ജങ്ക് ഫുഡ്സ് ഒഴിവാക്കുക)

ജങ്ക് ഫുഡ്സ് കഴിക്കുന്നത്  അനാരോഗ്യകരമായ ഭക്ഷണരീതിയായി കണക്കാക്കി വരുന്നു  ,ഇത്തരത്തിൽ വറുത്തതും പാക്കേജ് ചെയ്തതുമായ ഭക്ഷണത്തിൽ ഉയർന്ന കലോറിയാനുള്ളത് .ശരീര ഭാരം കുറഞ്ഞ ശേഷം

ഇവ നിങ്ങളുടെ ആഹാരത്തിന്റെ ഭാഗമാകുന്നത് വീണ്ടും ഭാരം കൂടുന്നതിന് കാരണമായേക്കാം .

 Exercise regularly (സ്ഥിരമായി വ്യായാമം ചെയ്യുക)

പതിവായി  വ്യായാമം ചെയ്യുന്നത് ശരീരഭാരം നിലനിർത്തുന്നതിൽ  ഒരു പ്രധാന പങ്ക് വഹിക്കുന്നു.നിങ്ങളുടെ ശരീരത്തിൽ ഉള്ള അധിക കലോറിയെ കത്തിച്ചുകളയാൻ ഇത് സഹായിക്കുന്നു ,അത് നിങ്ങളുടെ മെറ്റബോളിസം വര്ധിപ്പിക്കുന്നതിൽ സഹായകരമായേക്കാമെന്നു പഠനങ്ങൾ പറയുന്നു .ദിവസേന കൃത്യമായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീര ഭാരം നിലനിർത്തുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു .

Sleep properly (കൃത്യമായി ഉറങ്ങുക)

പഠനങ്ങൾ പറയുന്നത് ആരോഗ്യകരമായി  ദീർഘനേരം ഉറങ്ങുന്നത് നിങ്ങളുടെ ഊ ർജ്ജ നില ഉയർത്താനും ഹോർമോണുകൾ നിയന്ത്രിക്കാനും ശരീരഭാരം നിലനിർത്താൻ സഹായിക്കുമെന്നാണ് ആയതിനാൽ നന്നായി ഉറങ്ങാൻ ശ്രമിക്കുക ..

 Avoid eating sweets (മധുരപലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക )

പായസം  കേക്കുകൾ, ഗുലാബ് ജാമുൻ ചോക്ലേറ്റ്,ഐസ്ക്രീം  അങ്ങനെ പല വിധ മധുര പലഹാരങ്ങളും രുചിയേറിയതാണ്  ,ആയതിനാൽ തന്നെ നാം പലപ്പോഴും ഇവ അമിതമായി കഴിക്കുവാൻ ഇടയാകാറുണ്ട്.ഇവയിൽ അടങ്ങിയ പഞ്ചസാരയാണ് അമിതവണ്ണത്തിന്റെ കാര്യത്തിൽ വില്ലനെന്ന് നാം  മറന്നു പോകുന്നു .അമിതമായ രീതിയിൽ പഞ്ചസാര കഴിക്കുന്നത് പ്രമേഹത്തിനും പ്രമേഹം കാരണം വരാൻ സാധ്യതയുള്ള മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നു .ആയതിനാൽ കഴിവതും നമ്മുടെ ഡയറ്റിൽ നിന്ന് മധുരം ഒഴിവാക്കുന്നത് കൃത്യമായ ശരീരഭാരം നില നിർത്താൻ സഹായിക്കുന്നു .

Avoid alcohol and soft drinks (മദ്യപാനം ,ശീതള പാനീയങ്ങൾ എന്നിവ ഉപേക്ഷിക്കുക)

ബിയർ പോലുള്ള പാനീയങ്ങൾ വയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു .കാർബണേറ്റഡ് പാനീയങ്ങളിലും ഉയർന്ന അളവിൽ പഞ്ചസാരയും ശൂന്യമായ കലോറിയും അടങ്ങിയിട്ടുണ്ട്.ഇവ നിങ്ങൾ കുറച്ച ഭാരത്തെ വീണ്ടും വർധിപ്പിക്കുവാൻ കാരണമാകുന്നു ആയതിനാൽ ഇവ ഭക്ഷണ ശൈലിയിൽ നിന്നും ഒഴിവാക്കുന്നത് മികച്ച ഒരു തീരുമാനമാണ് .

Weigh Yourself Regularly (പതിവായി സ്വയം തൂക്കുക)

നിങ്ങളുടെ ശരീര പുരോഗതിയെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും  സ്വയംബോധവാനാകുന്നതിന്  പതിവായി തൂക്കം നോക്കുന്നത് ശരീരഭാരം നിലനിർത്താൻ നിങ്ങളെ സഹായിക്കും.

 Drink plenty of water (നന്നായി വെള്ളം കുടിക്കുക)

പതിവായി വെള്ളം കുടിക്കുന്നത് ശരീരഭാരം നിലനിർത്തുന്നതിനു പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യും.ചില പഠനങ്ങൾ\നടത്തിയതനുസരിച്ചു കൂടാതെ ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുന്നത് കലോറി കുറയുന്നതിന് കാരണമാകുന്നു എന്ന് കണ്ടെത്തി.

Calculate the exact carb count (കൃത്യമായ കാർബ്കൌണ്ട് കണക്കാക്കുക )

നിങ്ങൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റുകൾ എന്തൊക്കെയാണെന്നും അവ എത്ര അളവിൽ  കഴിക്കുന്നുണ്ടെന്നും മനസിലാക്കി കഴിഞ്ഞാൽ നിങ്ങളുടെ ശരീരഭാര നിയന്ത്രണത്തെ അത് സഹായിക്കുന്നു.

വൈറ്റ് ബ്രെഡ്, ഫ്രൂട്ട് ജ്യൂസുകൾ  പോലുള്ള ധാരാളം ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം നിലനിർത്തുന്നതു തടയുന്നു.

 Avoid eating white breads (വൈറ്റ് ബ്രെഡുകൾ കഴിക്കുന്നത് ഒഴിവാക്കുക)

വൈറ്റ് ബ്രെഡ് കഴിക്കുന്നത്  ആരോഗ്യകരമല്ല, വൈറ്റ് ബ്രെഡിൽ  ശുദ്ധീകരിച്ച മാവും പഞ്ചസാരയുമാണ്. ഇതിന് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. റിസേർച്ചുകൾ പ്രകാരം വൈറ്റ് ബ്രെഡ് കഴിക്കുന്നത് ശരീരഭാര വർദ്ധനവിന് കാരണമാകുന്നു .

Stick to your health plan every day (എല്ലാ ദിവസവും നിങ്ങളുടെ ഹെൽത്തി  പ്ലാനിൽ ഉറച്ചുനിൽക്കുക)

നിങ്ങൾ ആരോഗ്യകരമായ ഭക്ഷണ ശീലം ,വ്യായാമം ഉറക്കം എന്നിവ കൃത്യമായി പിന്തുടർന്ന് കഴിഞ്ഞാൽ നിങ്ങളുടെ ജീവിത ലക്ഷുങ്ങളും ശരീര ഭാരവും നില നിർത്താൻ കഴിയുമെന്നത് ഉറപ്പാണ് .

കീറ്റോയ്ക്ക് ശേഷം എന്തുചെയ്യണം വീഡിയോ കാണുക

For More Vlog notification, please subscribe to our channel

For More blog notification, please subscribe