Pudina chicken recipe-Malayalam

Pudina chicken is one of the exquisite and delicious chicken recipes among Indians. The pudina masala which used to prepare the pudina chicken gravy is flavorful yet visually appealing  and very different from other common Indian masala recipes. The green masala or mint masala used to prepare the hariyali chicken curry or pudina chicken curry is very fresh and aromatic. The boneless chicken which used to make the green chicken curry will be very tender due to the tenderness every one other person will like this delicious recipe. Here we are providing a Malayalam version of the pudina chicken.

ആവശ്യമായ ചേരുവകൾ

എല്ലില്ലാത്ത ചിക്കൻ-1കിലോ

വെള്ളം-1 ഗ്ലാസ് (പരമാവധി)

 തക്കാളി-1 (ഇടത്തരം വലിപ്പമുള്ളത്)

മല്ലിയില-1/2 കപ്പോളം (അരിഞ്ഞത് )

 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-3 ടേബിൾ സ്പൂൺ

ചിക്കൻ മസാല-2 ടേബിൾ സ്പൂൺ

പുതിന-1 കപ്പ് (നന്നായി കഴുകിയത് അരിഞ്ഞത്)

ഉള്ളി-1 കപ്പ് (അരിഞ്ഞത് )

സ്പൂൺ കടുക്-1/4 ടേബിൾ

ഓയിൽ-1 ടേബിൾ സ്പൂൺ

 ഉപ്പ്-ആവശ്യത്തിന്

സ്‌പൈസസ്

 മഞ്ഞൾ-1/2 ടീസ്പൂൺ

ജീരപ്പൊടി-1 ടേബിൾ സ്പൂൺ

സ്പൂൺ മല്ലി-3 ടേബിൾ

മുളകുപൊടി -1/2 ടേബിൾ സ്പൂൺ ( എരുവ് അനുസരിച്ചു )

തയ്യാറാക്കുന്ന വിധം

 നോൺ-സ്റ്റിക്ക് കടായിയിൽ  എണ്ണ ചൂടാക്കി കടുക് വറുക്കാം

അതിലേക്ക് ഉള്ളി  ചേർത്ത് കുറച്ച് നേരം വഴറ്റുക .ശേഷം തക്കാളി ചേർത്ത് ഒന്നുകൂടി ഇളക്കുക .

ഉള്ളി –തക്കാളി മിശ്രിതത്തിലേക്ക് ഉപ്പു ചേർത്ത് വീണ്ടും വഴറ്റുക .

അതിനുശേഷം  മുകളിൽ കൊടുത്ത അളവിൽ സ്‌പൈസസ്  ചേർത്ത്  വീണ്ടും ഇളക്കുക.

ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക . ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മൂത്തു വരുമ്പോൾ  പുതിനയില കൂടി  ചേർത്ത് വഴറ്റുക .

എല്ലാ ചേരുവകളും ചേർന്ന് വരുമ്പോൾ അതിലേക്ക് എല്ലില്ലാത്ത ചിക്കൻ ചേർത്ത് വീണ്ടും ഇളക്കുക.

കുറച്ചു സമയം കടായി  അടച്ചു  വച്ച് വേവിപ്പിക്കുക . ഇടയ്ക്കു കടായി തുറന്നു ചിക്കൻ അടിയിൽ പിടിക്കാതിരിക്കാൻ തവി വച്ച് ഇളക്കി കൊടു ക്കാവുന്നതാണ് .

ശേഷം ചിക്കൻ മസാല ചേർക്കുക .അത് ചിക്കനിലേക്ക് പിടിക്കത്തക്ക വണ്ണം പിരട്ടിയെടുക്കുക .

അടുത്തതായി ഒരു 30 മിനുട്ട് നേരത്തേക്ക് പാത്രം അടച്ചു വച്ച് വേവിക്കുക .ഇടയ്ക്കു അടപ്പു തുറന്നു അടിയിൽ പിടിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക .അടിയിൽ പിടിക്കുന്നു എന്ന് തോന്നുമ്പോൾ കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ് .

കഴിക്കുന്നതിനു മുൻപായി ഏകദേശം 1/2 കപ്പ്  അരിഞ്ഞ മല്ലിയില ഉപയോഗിച്ച് ചിക്കൻ അലങ്കരിക്കുക.

For More blog notification, please subscribe