Peanut butter benefits

Peanut butter is a delicious dish made with peanuts. It can be eaten with bread and pancakes and other dishes. Peanut butter has many health benefits, Peanut butter has been found to be used even for weight loss. We can even make easy and tasty peanut butter at home.

ഡ്രൈ റോസ്ട് ചെയ്ത നീലക്കടല അരച്ചെടുത്തു തയ്യാറാക്കുന്ന ഒരു ഭക്ഷ്യ വസ്തുവാണ് പീനട്ട് ബട്ടർ.

 നിലക്കടല കടല, വെണ്ണ. ഉപ്പ്, മധുരം  അല്ലെങ്കിൽ എമൽസിഫയറുകൾ പോലുള്ള ചേരുവകൾ ചേർത്താണ് പീനട്ട് ബട്ടർ നിർമ്മിച്ചെടുക്കുന്നത്.

പലപ്പോഴും നാം ബ്രെഡിന്റെ കൂടെയും പാൻ കേക്കിന്റെ കൂടെയുമൊക്കെ കഴിക്കുന്ന ഒരു പേസ്റ്റ് ആണിത്.

Where is the origin of peanut butter? (എവിടെയാണ് പീനട്ട് ബട്ടറിന്റെ ഉൽഭവം)?

ഉയർന്ന അളവിൽ പ്രോട്ടീൻ, ധാരാളം വിറ്റാമിനുകൾ, ഭക്ഷണ ധാതുക്കൾ എന്നിവ അടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് പീനട്ട് ബട്ടർ (നിലക്കടല വെണ്ണ).

1783കളിൽ സുരിനാമിൽ “പിണ്ട-കോസെ” (കടല ചീസ്) എന്ന പേരിൽ ബന്ധപ്പെട്ട ഒരു വിഭവം നിലവിലുണ്ടായിരുന്നു, ഏകദേശം ചീസ് പോലെ കഷണങ്ങളാക്കി വിളമ്പാവുന്ന വിഭവം ഇന്ന് കാണുന്ന പീനട്ട് ബട്ടറിനേക്കാൾ കട്ടിയുള്ളതായിരുന്നു .

അമേരിക്ക പീനട്ട് കയറ്റുമതി ചെയ്യുന്നതിൽ മുൻപന്തിയിലാണ്, കൂടാതെ പ്രതിവർഷം ആളോഹരി വെണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ മുൻപന്തിയിൽ നിൽക്കുന്നതും അമേരിക്കയാണ് .

യുഎസിലും കാനഡയിലും ജോലി ചെയ്യുന്ന വിവിധ ഫാർമസിസ്റ്റുകൾ, ഡോക്ടർമാർ, ഭക്ഷ്യ ശാസ്ത്രജ്ഞർ എന്നിവർ ഇതിനകം തന്നെ പീനട്ട് ബട്ടർ  തയ്യാറാക്കുന്നതിനുള്ള രീതികൾ വികസിപ്പിച്ചെടുക്കുകയും അതിൽ പേറ്റന്റ് നേടുകയും ചെയ്തിട്ടുണ്ട് .

അമേരിക്കയിൽ ജനുവരി 24 ദേശീയ  പീനട്ട്  ബട്ടർ (നിലക്കടല വെണ്ണ )ദിനമാണ്.

How to make peanut butter? ( എങ്ങനെയാണ് പീനട്ട് ബട്ടർ തയ്യാറാക്കുന്നത്)?

പീനട്ട് ബട്ടർ തയ്യാറാക്കുന്നതിനായി പീനട്ട് (നിലക്കടല ) വറുത്തെടുക്കണം , നിങ്ങൾക്ക് ഒരു പാനിൽ ഡ്രൈ ആയി റോസ്റ്റ് ചെയ്യാം അല്ലെങ്കിൽ ഓവൻ ഉപയോഗിച്ച് ഒരു 180 ഡിഗ്രി സെൽഷ്യസിൽ 10 മിനുട്ട് നേരത്തേക്കെങ്കിലും റോസ്റ്റ് ചെയ്യാവുന്നതാണ് .

റോസ്റ്റ് ചെയ്ത പീനട്ട് ചൂടാറിയ ശേഷം മിക്സറിൽ ഗ്രൈൻഡ് ചെയ്തെടുക്കുക .നിലക്കടല പേയ്സ്റ്റ് രൂപത്തിലാകുന്നത് വരെ ഗ്രൈൻഡ് ചെയ്യണം .അപ്പോൾ ഇതിൽ പീനട്ട് ഓയിൽ വേർതിരിഞ്ഞു വരുന്നത് കാണാൻ സാധിക്കും .

ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്  , മധുരത്തിനായി തേനോ ,മേപ്പിൾ സിറപ്പോ ചേർക്കാം , ഇവ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം നിങ്ങൾക്ക് നല്ല കൺസിസ്റ്റൻസിയിൽ പീനട്ട് ബട്ടർ ലഭിക്കാനായി കുറച്ചു ഓയിലോ എണ്ണയോ(വെജിറ്റബിൾ ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ  ചേർക്കാവുന്നതാണ് .

സ്വാദിഷ്ടമായ പീനട്ട് ബട്ടർ തയ്യാറായിരിക്കുന്നു . പേസ്റ്റ് ബ്രെഡിൽ സ്‌പ്രെഡ്‌ ചെയ്തോ അല്ലെങ്കിൽ മറ്റു ഭക്ഷണങ്ങളിൽ ചേർത്തോ കഴിക്കാവുന്നതാണ് .

Health benefits of peanut butter? ( പീനട്ട്  ബട്ടറിന്റെ  ആരോഗ്യ ഗുണങ്ങൾ)

  • പീനട്ട്  ബട്ടർ  പ്രോട്ടീന്റെ ഉറവിടമാണ് , പ്രോട്ടീൻ  പേശികളുടെ നിർമ്മാണത്തിനും സംരക്ഷണത്തിനും സഹകരമായ ഒന്നാണ് . എന്നാൽ പീനട്ട് ബട്ടർ ഒരു സമ്പൂർണ  പ്രോട്ടീൻ അല്ല കാരണം ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും ഇവയിൽ അടങ്ങിയിട്ടില്ല എങ്കിലും ഇവയുടെ ഉപയോഗം നിങ്ങളുടെ ശരീര പേശി നിർമ്മാണത്തിൽ സഹായകരമായേക്കാം .
  • നിരവധി ഗവേഷങ്ങൾ നടത്തി വരുന്നത് അനുസരിച്ചു നിലക്കടല  പോലുള്ള നട്ട് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ശരീരഭാരം കുറക്കുവാൻ സഹായകരമായേക്കാം എന്ന് സൂചിപ്പിക്കുന്നു
  • പീനട്ട് ബട്ടറിൽ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്ഗവേഷണങ്ങൾ അനുസരിച്ചു നിലക്കടല പോലെയുള്ള നട്ടുകൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുവാൻ സഹായകരമായേക്കാം.കൂടാതെ മറ്റു ജീവിത ശൈലി രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം നൽകാൻ സഹായകരമായേക്കാം എന്നും പഠനങ്ങൾ പറയുന്നു .
  • നിരവധി പോഷകങ്ങളുടെ ഉറവിടമാണ് പീനട്ട് ബട്ടർ പ്രോട്ടീൻ,മഗ്നീഷ്യം,വിറ്റാമിൻ ബി -6.,നിയാസിൻ,സിങ്ക്,ഫോസ്ഫറസ് എന്നിവ പീനട്ട് ബട്ടറിൽ അടങ്ങിയിരിക്കുന്നു .ഇവ ശരീര പ്രവർത്തനങ്ങൾക്കു ആവശ്യമായ പോഷകങ്ങളാണ് ,പീനട്ട് ബട്ടർ നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കുന്നതിലൂടെ ഇവ നിങ്ങൾക്ക് ലഭിക്കുന്നു .
  • പീനട്ട് ബട്ടർ   കാർബോഹൈഡ്രേറ്റ് കുറഞ്ഞ  ഭക്ഷണമാണ്, അതിൽ നല്ല അളവിൽ കൊഴുപ്പും പ്രോട്ടീനും, ഫൈബറും  അടങ്ങിയിട്ടുണ്ട്.പഞ്ചസാര ചേർക്കാതെ നമ്മുടെ വീട്ടിൽ തയ്യാറാക്കുന്ന പീനട്ട് ബട്ടർ ഗ്ലുക്കോസിന്റെ അളവിൽ ഏറ്റകുറച്ചലുകൾ ഉണ്ടാക്കുന്നില്ല ആയതിനാൽ പ്രമേഹ സാധ്യത കുറയുന്നു .
  • പീനട്ട് ബട്ടറിലെ  പ്രധാന കൊഴുപ്പുകളിൽ ഒന്നാണ് ഒലിക് ആസിഡ്. നിങ്ങളുടെ ഭക്ഷണത്തിലെ മറ്റ് കൊഴുപ്പുകൾക്ക് പകരാമായാണ് ഗുണം നൽകുന്നത്  നല്ല കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം എന്നിവ നിലനിർത്താൻ ഒലിക് ആസിഡ് സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു .

2 table spoon peanut butter consist of (2 ടേബിൾ സ്പൂൺ  പീനട്ട് ബട്ടറിൽ  അടങ്ങിയിരിക്കുന്നത്)

അടങ്ങിയത്ശതമാനം
സാച്ചുറേറ്റഡ് ഫാറ്റ് (കൊഴുപ്പ്)  3.05g
കാർബ്‌  7.67g
പ്രോട്ടീൻ  7.02g

Does Peanut Butter Help You Lose Weight? (ശരീരഭാരം കുറയ്ക്കുവാൻ പീനട്ട് ബട്ടർ സഹായിക്കുന്നുണ്ടോ ?)

പീനട്ട് ബട്ടറിൽ പ്രധാനമായും അടങ്ങിയിരിക്കുന്നതും നിലക്കടയാണ് മുകളിൽ പറഞ്ഞത് പോലെ നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത് നിലക്കടല പോലുള്ള നട്ട്  കഴിക്കുന്നത് ശരീരഭാരം നിലനിർത്താനും അല്ലെങ്കിൽ ശരീരഭാരം കുറയ്ക്കാനും സഹായിക്കും എന്നാണ്.നിലക്കടല കഴിക്കുമ്പോൾ അമിതമായ രീതിയിൽ വിശപ്പ് അനുഭവപ്പെടുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു  കൂടാതെ നിലക്കടലയിൽ അടങ്ങിരിക്കുന്ന  പ്രോട്ടീൻ, കൊഴുപ്പ്, ഫൈബർ എന്നിവ ശരീരഭാരം കുറക്കുവാനുള്ള ഡയറ്റുകളിൽ പ്രധാനമായും ഉൾപെടുന്നവയാണ് .2018ൽ നടത്തിയ ഒരു പഠനം പ്രകാരം  നിലക്കടല ഉൾപ്പെടെയുള്ള പരിപ്പുകൾ കഴിക്കുന്നത് പലരെയും അമിതഭാരം ഉണ്ടാകുന്നതിൽ നിന്ന് സംരക്ഷിക്കുന്നു എന്നാണ്. പീനട്ട് ബട്ടർ നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാകുന്നത് (കീറ്റോ അഡ്വൈസറുടെയോ /കീറ്റോ കൊച്ചിൻറെയോ നിർദ്ദേശമനുസരിച്ചു ) ശരീര ഭാരം കുറയ്ക്കുവാൻ സഹായകരമായേക്കാം .

Is Peanut Butter Keto Suitable for Diet?പീനട്ട് ബട്ടർ കീറ്റോ ഡയറ്റിനു അനുയോജ്യമാണോ ?

പീനട്ട് ബട്ടറിൽ  കാർബോഹൈഡ്രേറ്റുകകളുടെ അളവ് കുറവാണു , അതിൽ 1  ടേബിൾസ്പൂൺ (16 ഗ്രാം) വിളമ്പുമ്പോൾ 3.5  ഗ്രാം മൊത്തം കാർബോഹൈഡ്രേറ്റും 2.5   ഗ്രാം നെറ്റ് കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു.കൃത്യമായ അളവിൽ അതായത് നിങ്ങളുടെ കീറ്റോ അഡ്വൈസറുടെയോ /കീറ്റോ കൊച്ചിൻറെയോ നിർദ്ദേശമനുസരിച്ചു നിങ്ങൾക്ക് കീറ്റോ ഡയറ്റിൽ ഇവ ഉൾപെടുത്താൻ സാധിക്കുന്നതാണ് . ഇവ നിങ്ങളുടെ ഡയറ്റിൽ ഉൾപെടുത്താൻ തീരുമാനിക്കുമ്പോൾ മറ്റു ഭക്ഷണങ്ങൾ കൃത്യമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക . പീനട്ട് ബട്ടർ സ്വന്തമായി വീട്ടിൽ തയ്യാറാക്കുന്നതാണ് ഉത്തമം.

For More blog notification, please subscribe