MORINGA LEAVES BENEFITS-Malayalam

Drumstick leaves commonly called Muringayila in kerala also called Moringa oleifera in English is a native plant found in India ,Africa, America .Moringa contains a vast of proteins, vitamins, and minerals. we can prepare muringayila curry,muringa ila thoran and other vast dishes using  drumstick leaves.

കേരളത്തിൽ പൊതുവായി കണ്ടുവരുന്ന ഒരു വൃക്ഷമാണ്  മുരിങ്ങ .മുരിങ്ങയുടെ ഒരു വിധം എല്ലാ ഭാഗങ്ങളും ഭക്ഷ്യ യോഗ്യമാണ് , മുരിങ്ങാക്കായ ,മുരിങ്ങയുടെ പൂവ് ,മുരിങ്ങ ഇല ,കൂടാതെ മുരിങ്ങയുടെ വിത്ത് പോലും പല ആയുർവേദ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു .മുരിങ്ങ ഇല പോഷക സമ്പുഷ്ടമായ ഇലകളിൽ ഒന്നാണ് .ഇതിൽ പലതരത്തിൽ ഉള്ള ഘടകങ്ങളും നമ്മുടെ നാട്ടിൽ കണ്ടു വരുന്ന ഒട്ടുമിക്ക പച്ചക്കറികളിലും പഴങ്ങളിലും കണ്ടുവരുന്നതിന്റെ എത്രയോ മടങ്ങാണ് . മുരിങ്ങയിലയിൽ വിറ്റാമിൻ എ ,സി ,കാൽഷ്യം ,പൊട്ടാഷ്യം ,ഇരുമ്പ് ,ബീറ്റാകരോട്ടീൻ അങ്ങനെ ഒട്ടുമിക്ക വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട് . ഫൈബറുകൾ അടങ്ങിയ മുരിങ്ങയില’കഴിക്കുന്നത് നമ്മുടെ ദഹന സംബന്ധിയായ പലതരത്തിൽ ഉള്ള പ്രശ്നങ്ങൾക്കും പരിഹാരമാണ് .കാൽസ്യം ,പ്രോട്ടീൻ ,അമിനോ ആസിഡുകൾ ശരീര കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ,പേശികൾ വളരാനും സഹായിക്കുന്നു .രോഗപ്രതിരോധ ശേഷി കൂട്ടാനും രക്ത സമ്മർദ്ദം കുറക്കാനും മുരിങ്ങയില സഹായിക്കുന്നു .പലതരത്തിൽ ഉള്ള ഗുണങ്ങൾ അടങ്ങിയ മുരിങ്ങയില നമുക്ക് ഏറ്റവും ഗുണകരമായ ഒരു ഇല വർഗമാണ് .

മുരിങ്ങയില കറി

ആവശ്യമായ സാധനങ്ങൾ

മുരിങ്ങയില -20 g

തേങ്ങ ചിരകിയത്  -1/ 4 കപ്പ് 

ചെറിയ ഉള്ളി -2 എണ്ണം

പച്ചമുളക് -1

ജീരകം -1/4 ടീസ്പൂൺ

ചുവന്ന മുളക്-1

കടുക്-1/4 ടീസ്പൂൺ

മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ

വെളിച്ചെണ്ണ -1ആവശ്യാനുസരണം

ഉപ്പ്-ആവശ്യാനുസരണം

ഉണ്ടാക്കുന്ന വിധം

മുരിങ്ങയില നന്നായി കഴുകിയ ശേഷം തണ്ട് കളയുക .ചിരകി വച്ച തേങ്ങയിൽ മുകളിൽ പറഞ്ഞ അളവിൽ ചെറിയ ഉള്ളി ,ജീരകം ,പച്ചമുളക് ,മഞ്ഞൾ പൊടി , എന്നിവ ചേർത്ത് അരച്ച് എടുക്കുക .ശേഷം ചട്ടിയിൽ 1/2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് , എണ്ണ ചൂടായ ശേഷം അതിലേക്ക് നുള്ളി വച്ച മുരിങ്ങയില ഇട്ടു വഴറ്റുക , ശേഷം അതിലേക്ക് നേരത്തെ അരച്ച് വച്ച അരപ്പ് ഒഴിക്കുക .ഇത് തിളച്ചു വന്ന ശേഷം അടുപ്പിൽ നിന്നും മാറ്റി വച്ച് കടുകും ,ചുവന്ന മുളകും എണ്ണയിൽ ചൂടാക്കി കറിയിലേക്ക്  താളിക്കുക .

മുരിങ്ങയിലയുടെ കൂടുതൽ ഗുണങ്ങൾ അറിയുവാൻ കാണുക –

https://www.youtube.com/watch?v=lwAOmEZ5rX0&t=161s

For More blog notification, please subscribe