Malayalam Keto Recipes

Keto Breakfast: Dosa /upma Tea and Snacks with Paneer, this category is for Malayalam Readers of Keto For Sure. If you reached here and need to read in English please click on Blog

For More Vlog notification, please subscribe to our channel

ദോശക്കു വേണ്ട ചേരുവകൾ :

ഒരു കപ്പു ബാദാം മാവു

ഒരു സ്പൂൺ മൊസിറില്ല ചികിയ ചീസ്

തേങ്ങാ പാല് രണ്ടു സ്പൂൺ

അര സ്പൂൺ ജീരകം

മല്ലി അര സ്പൂൺ

ആവശ്യത്തിന് ഉപ്പും

മിക്സിയിൽ മാവു പരുവത്തിൽ അടിച്ചെടുക്കുക. മുട്ട കഴിക്കുന്നവരാണെങ്കിൽ മുട്ട അവസാനം ചേർത്ത് ഒന്ന് മിക്സി കറക്കി എടുക്കുക. എന്നിട്ടു ചുട്ടു എടുക്കുക.

ചമ്മന്തി ഉണ്ടാക്കാൻ

തേങ്ങാ ചിരകിയത് ഒരു കപ്പു

ചെറുള്ളി രണ്ടെണ്ണം എണ്ണം

ഒരു ചെറിയ കഷ്ണം ഇഞ്ചി

പച്ച മുളക് രണ്ടു

ഉപ്പു ആവശ്യത്തിന്

വെള്ളം ഒരു കപ്പ്

വറ്റൽ മുളക്

ചെറുള്ളി വട്ടത്തിൽ അരിഞ്ഞത് മൂന്നെണ്ണം

വെളിച്ചെണ്ണ രണ്ടു ടേബിൾസ്പൂൺ

രണ്ടു ചുവന്ന വറ്റൽ മുളക്

കടുക് അര ടി സ്പൂൺ

ഉഴുന്ന് പരിപ്പ് തൊലി കളഞ്ഞത് ഒരു സ്പൂൺ

കറിവേപ്പില ഒരു തണ്ടു

മിക്സിയിൽ തേങ്ങാ ചിരകിയത് , ചെറുള്ളി രണ്ടെണ്ണം എണ്ണം  പിന്നെ പച്ച മുളക് രണ്ടു ,ഉപ്പു വശ്യത്തിന് ,വെള്ളം ഒരു കപ്പ് ചേർത്ത് അരച്ചെടുക്കുക. വേറൊരു പാത്രത്തിൽ വെളിച്ചെണ്ണ രണ്ടു ടേബിൾസ്പൂൺ , കടുക് അര ടി സ്പൂൺ ഇട്ട ശേഷം കടുക് പൊട്ടി തുടങ്ങുമ്പോൾ ഉഴുന്ന് പരിപ്പ് തൊലി കളഞ്ഞത് ഒരു സ്പൂൺ , രണ്ടു ചുവന്ന വറ്റൽ മുളക്  ചേർത്ത് ഇളക്കുക, പിന്നെ വട്ടത്തിൽ അറിഞ്ഞ ഉള്ളി ചേർത്ത് വഴറ്റിയാൽ അതിലേക്കു ചമ്മന്തി മിക്സിയിൽ നിന്നും ചേർത്തിളക്കുക. ഒന്ന് ചൂടാകുമ്പോൾ തന്നെ തീ അണക്കുക.

കോളിഫ്ലവർ ഉപമ:

ഒരു കപ്പു കോളിഫ്ലവർ റവ പോലെ മിക്സിയിലിട്ട് പൊടിച്ചത്

ഒരു ഉള്ളി അരിഞ്ഞത്

നാലു ബാദാം വെള്ളത്തുൽ കുതിർത്തു തൊലി കളഞ്ഞത്

രണ്ടു പച്ച മുളക് നേർത്തതായി  അരിഞ്ഞത്

ഒരു തണ്ടു കറിവേപ്പില

കടുക് ഒരു സ്‌പൂൺ

ചെറുതായി അറിഞ്ഞ ഇഞ്ചി അര സ്പൂൺ

വെളിച്ചെണ്ണ രണ്ടു സ്പൂൺ

സ്വാദു അനുസരിച്ചു ഉപ്പു

കുറച്ചു മല്ലിയിലയും

ആദ്യം വെളിച്ചെണ്ണ എണ്ണ ചൂടാക്കി കടു വറുത്തതിന് ശേഷം , അതിലേക്കു കറിവേപ്പില, മുളകും , ഇഞ്ചിയും കുതിർത്ത ബാദാമും ഇട്ട ശേഷം ഉള്ളിയും ഇടുക. ഉള്ളി ഒന്ന് വരണ്ടു കഴിഞ്ഞാൽ പിന്നെ കളിഫ്ലവർ പൊടിച്ചത് ചേർത്ത്, ആവശ്യത്തിന് ഉപ്പു തൂകി വഴുട്ടി എടുക്കുക . വെള്ളം ഒഴിക്കരുത്, ചട്ടിയിലെ വെള്ളം ഉണങ്ങി ഉപ്പു മാവു പരുവത്തിൽ ആകുമ്പോൾ തീ അണക്കാവു. 

പനിർ പലഹാരം ചേരുവകൾ :

പനിർ നാലു ചദുര കഷ്ണങ്ങൾ

ഒരു നാരങ്ങാ പിഴിഞ്ഞതു 

കുരു മുളകും

വേണ്ടത്ര ഉപ്പും

ഒരു സ്പൂൺ ബാദാം മാവു. – ഇത് തൊലി കളഞ്ഞ ശേഷമെ വീട്ടിൽ തന്നെ നേത മാവായി പൊടിച്ചെടുത്തൽ  മതി

മുക്കി പൊരിക്കാൻ വേണ്ട വെളിച്ചെണ്ണ

ഒരു കപ്പു നേർത്തയി തിരുകിയ തേങ്ങയും.

എണ്ണ  ചൂടാക്കിയ ശേഷം ആദ്യ പനീർ മുക്കി പൊരിച്ചെടുക്കുക, ഒരു ഇളം മൊരിഞ്ഞ നിറം വരുമ്പോൾ വാര്ത്ത പനിനീർ എടുത്തു ബാദം മാവു നന്നായി ദോശ മാവു പരുവത്തിൽ  കലക്കിയതും പാകത്തിന് ഉപ്പും കുരുമുളകും നാരങ്ങാ കുറച്ചു ചേർത്തത്തിൽ മുക്കിയിടുക. പിന്നെ അതിനെ എടുത്തു ചിരകിയ തേങ്ങയിൽ ഉരുട്ടി എടുത്തു   തിരികെ വറുക്കാൻ ഇടുക . തേങ്ങാ ഒന്ന് മൊരിഞ്ഞു തുടങ്ങുമ്പോൾ കോരി മാറ്റുക .

ബട്ടർ ചായ ചേരുവകൾ

ആദ്യമായി ചായ പൊടി ഒരു ഗ്ലാസു വെള്ളത്തിൽ തിളപ്പിച്ചു ഊറ്റിയ ശേഷം ,

അതിൽ ഒരു സ്പൂൺ വെണ്ണ പിന്നെ എന്തെങ്കിലും സ്വീറ്റ്നർ ചേർത്ത് നന്നയിട്ടു ഇളക്കുക.

For More blog notification, please subscribe