KETO CHIRONJI PAYASAM KERALA STYLE-MALAYALAM

Chironji payasam is one of Keto Style the innovative and popular payasam among Kerala people. This blog is recipe in Malayalam for Chironji (Almondette) payasam and for those undergoing keto diet, they can use Almond Milk to make it and it is very low carb. This recipe is relatively easy to prepare compared to those traditional Payasam which needs lots of time and effort to prepare. 

കീറ്റോ ചിരോഞ്ചി പായസത്തിനായുള്ള ചേരുവകൾ (10 സെർവിംഗ്സ്)

  1. ചിരോഞ്ചി – 250 ഗ്രാം
  2. വെള്ളം – 2 കപ്പ്
  3. ബദാം പാൽ – 3 കപ്പ്
  4. സ്റ്റീവിയ – 1 കപ്പ്
  5. നെയ്യ് – 1 കപ്പ്
  6. ഏലം – സ്പൂൺ
  7. തേങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞത് – 3 സ്പൂൺ
  8. ചോക്ലേറ്റ് ഭക്ഷണ നിറം ( ഓപ്ഷണൽ)
Keto Kerala style Chironji payasam

പായസം തയ്യാറാക്കുന്ന വിധം

[പായസം തയ്യാറാകുന്നതിനു 3 മണിക്കൂർ മുൻപ് തന്നെ ചിറോഞ്ചി വെള്ളത്തിൽ കുതിർത്തു വയ്‌ക്കേണ്ടതാണ്]

ആദ്യമായി ഒരു പ്രഷർ കുക്കറിൽ 1/ 2 കപ്പ് നെയ്യ് ഒഴിച്ചു ചൂടാക്കുക .

ചൂടായ നെയ്യിലേക്ക് അരിഞ്ഞു വച്ച തേങ്ങ ചേർത്ത് മൂപ്പിച്ചെടുത്ത ശേഷം മാറ്റി വയ്ക്കുക.

അതെ നെയ്യിലേക്ക് നേരത്തെ കുതിർത്തു വച്ച ചിറോഞ്ചി ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക.

വറുത്ത ചിറോഞ്ചിയിലേക്ക് 2 കപ്പ് വെള്ളം ചേർത്ത് 3 വിസിലുകൾ വരുന്നത് വരെ വേവിച്ചെടുക്കുക .

അടുത്തതായി ഉരുളിയോ, അടി കട്ടിയുള്ള ഒരു പാത്രമോ എടുത്തശേഷം അതിലേക്ക് ബാക്കിയുള്ള നെയ്യ് കൂടി ഒഴിച്ച് ചൂടാക്കുക ,ചൂടായ നെയ്യിലേക്ക് ബദാം പാൽ ഒഴിക്കുക .

ശേഷം പാലിലേക്ക് 1 കപ്പ് സ്റ്റീവിയയും ഏലം പൊടിച്ചതും ചേർത്ത് തിളപ്പിക്കുക .

തിളച്ചു വന്ന പാലിലേക്ക് നേരത്തെ വേവിച്ചു വച്ച ചിറോഞ്ചി ചേർക്കുക , ആവശ്യമെങ്കിൽ പായസത്തിനു നിറം നൽകാൻ ചോക്ലേറ്റ് നിറത്തിലുള്ള ഫുഡ് കളർ ചേർക്കാവുന്നതാണ് .

പായസത്തിനു കൊഴുപ്പു വരുന്നത് വരെ തിളപ്പിക്കുക ( നിങ്ങൾക്ക് കട്ടി കുറഞ്ഞ തരത്തിലുള്ള പായസമാണ് ഇഷ്ടമെങ്കിൽ ഇതിലേക്ക് ആവശ്യത്തിന് അനുസരിച്ചു വെള്ളം ചേർക്കാം )

തിളച്ച പായസത്തിലേക്ക് നേരത്തെ വറുത്തു വച്ച തേങ്ങാ ചേർക്കുക

രുചികരമായ ചിറോഞ്ചി പായസം തയ്യാറായിരിക്കുന്നു .

For More blog notification, please subscribe