BLUEBERRIES BEFEFITS -MALAYALAM

Blueberries are a low-calorie fruit that turns green when they first appear and then turns blue when ripe. it is very good for Keto diet. Using blueberry, we can make Blueberry muffins, Blueberry pie, blueberry pancakes, and other tasty and delicious food.

ബ്ലൂബെറി കലോറി കുറവായ ഒരു ഫലമാണ് ,അവ ആദ്യം ഉണ്ടാകുമ്പോൾ  പച്ച നിറമായിരിക്കും, തുടർന്ന് പഴുക്കുമ്പോൾ അവ നീല നിറമായിമാറും പോഷകങ്ങൾ വളരെ കൂടുതലായ ഫലമാണ് ബ്ലൂബെറി.ബ്ലൂബെറി രക്തത്തിലെ കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുന്നു ,ആയതിനാൽ തന്നെ ഹൃദ്രോഗം തടയാൻ സഹായിക്കും .ബ്ലൂ ബെറി കഴിക്കുന്നത് മൂത്രനാളിയിലെ അണുബാധകളെ ചെറുക്കാൻ സഹായിച്ചേക്കാം.കഠിനമായ വ്യായാമത്തിന് ശേഷം ഇത്  കഴിക്കുന്നത് പേശികളുടെ ക്ഷതം കുറയ്ക്കുവാൻ സഹായിക്കും , ബ്ലൂബെറി  ഡിഎൻ‌എ ക്ഷതം കുറയ്ക്കുന്നു, ഇത് വാർദ്ധക്യത്തിനും ക്യാൻസറിനുമെതിരെ സംരക്ഷിക്കാൻ സഹായിക്കും.രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു മസ്തിഷ്ക പ്രവർത്തനം നിലനിർത്താനും മെമ്മറി മെച്ചപ്പെടുത്താനും ഈ ഫലം സഹായിക്കുന്നു .ഇതിൽ ഫൈബർ ,വിറ്റാമിൻ സി ,വിറ്റാമിൻ കെ ,മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു .ബ്ലൂബെറി  മികച്ച ഒരു ആന്റിഓക്സിഡന്റ് ആണ് .ബ്ലൂബെറിയിലെ പ്രധാന ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്നു . ബ്ലൂബെറിയിലെ ആന്റിഓക്സിഡന്റ്  ശരീരത്തെ വാർധക്യത്തിൽ നിന്ന് സംരക്ഷിക്കുകയും ,കാൻസർ പോലുള്ള മാരക അസുഖങ്ങൾ വരാതെ സംരക്ഷിക്കാനും സഹായിക്കുന്നു .മൃഗങ്ങളിൽ നടത്തിയ പഠനങ്ങൾ അനുസരിച്ചു ബ്ലേബെറിയിലെ ആന്റി ഓക്‌സിഡന്റ്  നിങ്ങളുടെ ബുദ്ധിയെയും മസ്തിഷ്ക പ്രവർത്തങ്ങളെയും ഉദ്ധീപിപ്പിക്കുന്നു .രക്സ്തത്തിലെ അണുബാധ തടയാനും ബ്ലൂ ബെറി സഹായിക്കുന്നു . ഇതും ഇതിൽ കൂടുതലും  ഗുണങ്ങൾ ഉള്ള  ബ്ലൂബെറി ഒരു സൂപ്പർ ഫുഡ് ആയി കണക്കാക്കപ്പെടുന്നു .

കൂടുതൽ അറിയാൻ കാണുക  –

For More Vlog notification, please subscribe to our channel

For More blog notification, please subscribe