Yogurt and Curd Difference- Malayalam

Yogurt and curd are visually similar but different food items. Both Yogurt and Curd are the main nutrient foods in Indian diet. There is always a question arises among us and that is what are the difference between yogurt and curd or curd and yogurt difference, is yogurt and curd same also what is the meaning of yogurt in Malayalam(yogurt meaning).And what do you mean by Greek yogurt

കാഴ്ചയിൽ ഒരേപോലിരിക്കുന്ന എന്നാൽ വ്യത്യസ്തങ്ങളായ ഭക്ഷണ പദാർത്ഥങ്ങളാണ് യോഗർട്ടും തൈരും.

ഇന്ത്യൻ ഡയറ്റുകളിൽ പ്രധാനമായും കണ്ടുവരുന്ന ഭക്ഷ്യ പദാർഥങ്ങളാണ് ഇവ രണ്ടും.

വാസ്തവത്തിൽ യോഗർട്ടും തൈരും പരസ്പരം വ്യത്യസ്തമാണെന്നറിയുമ്പോൾ നമ്മൾ ആശ്ചര്യപ്പെട്ടേക്കാം .

യോഗര്ട്ടും തൈരും നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങളും , ഇവ നിർമ്മിക്കുന്ന രീതിയും വളരെ വ്യത്യസ്തമാണ്.

കൂടാതെ ഇവയുടെ ആരോഗ്യ ഗുണത്തിന്റെ കാര്യത്തിലും വ്യത്യസങ്ങൾ കാണാൻ കഴിയുന്നു .

Difference between curd and yogurt? (തൈരും യോഗർട്ടും  തമ്മിലുള്ള വ്യത്യാസം?)

ഇവ രണ്ടും പാലുല്പന്നങ്ങളാണ് എന്നാൽ യോഗർട്ടും തൈരും  നിർമ്മിച്ചെടുക്കുന്ന വിധം വ്യത്യസ്തമാണ് പാൽ തൈരാക്കുന്ന രീതി മിക്കവാറും  എല്ലാവർക്കും അറിയുന്നതാണ് .പാലിൽ അസിഡിക് ആയിട്ടുള്ള ഏതെങ്കിലും പദാർത്ഥം ഉദാഹരണത്തിന് നാരങ്ങാ നീര് അല്ലെങ്കിൽ വിനാഗിരി ചേർത്തുകൊണ്ട് നമുക്ക് തൈര് തയ്യാറാക്കുവാൻ സാധിക്കുന്നതാണ് .

ചൂടുള്ള പാലിൽ നമ്മുടെ പക്കൽ ആദ്യമേ ഉണ്ടായിരുന്ന തൈരോ , അല്ലെങ്കിൽ വിനാഗിരിയോ അതുമല്ലെങ്കിൽ നാരങ്ങാ നീരോ ചേർത്തു 7 -8 മണിക്കൂർ മാറ്റി വച്ചാൽ സ്വാദിഷ്ടമായ തൈര് ലഭിക്കുന്നതാണ് .

എന്നാൽ യോഗർട്ട് തയ്യാറാക്കുന്ന രീതി വ്യത്യസ്തമാണ് പാലിലേക്ക് ബാക്റ്റീരിയ ചേർത്തുകൊണ്ടാണ് യോഗര്ട്ട് തയ്യാറാക്കി എടുക്കുന്നത് ലാക്ടോബാസിലസ് ബൾഗറിക്കസും സ്ട്രെപ്റ്റോകോക്കസ് തെർമോഫൈലുകളും ഉപയോഗിച്ചാണ് യോഗർട്ട് കൾച്ചർ ചെയ്യുന്നത്.

ഈ രണ്ട് പാലുൽപ്പന്നങ്ങളുടെയും ആരോഗ്യഗുണങ്ങളിലെ  വ്യത്യാസം പ്രധാനമായും  യോഗർട്ടിൽ തൈരിനേക്കാൾ ഇരട്ടി പ്രോട്ടീൻ അടങ്ങിയിരിക്കുന്നു എന്നതാണ് ,

നമ്മുടെ ദഹനവ്യവസ്ഥ തൈരിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ ബി 6 തുടങ്ങിയ പോഷകങ്ങളെ ഫലപ്രദമായി ആഗിരണം ചെയ്യുന്നു.

Is yogurt and curd same? (യോഗർട്ടും  തൈരും ഒന്നുതന്നെയാണോ ?)

എത്രയൊക്കെ പറഞ്ഞാലും യോഗാർട്ടിന്റെയും തൈരിന്റെയും നിറവും ഏകദേശം ഒരേ പോലുള്ള രുചിയും ഇവ രണ്ടും ഒന്ന് തന്നെ അല്ലെ എന്ന സംശയത്തിന് വഴി വെക്കാറുണ്ട് .

  • ഓരോ വീടുകളിലും തൈര് നിർമ്മിച്ചെടുക്കുന്ന രീതി വ്യത്യസ്തമാണ് . എന്നാൽ യോഗർട്ട്  ഒരേ ബാക്റ്റീരിയകൾ കൊണ്ട് നിര്മിക്കുന്നതാണ്.
  • തൈര് വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന യോഗർട്ടാണ് , ഇന്ത്യയിൽ ദഹി എന്നാണ് തൈര് പൊതുവെ അറിയപ്പെടുന്നത് .
  • തൈര് വ്യത്യസ്തമായ ഫ്ളേവറുകളിൽ ലഭ്യമല്ല എന്നാൽ യോഗർട്ട് പലവിധ ഫ്ളേവറുകളിലും വിപണിയിൽ ലഭ്യമാണ്
  • തൈര് നമുക്ക് വീടുകളിൽ നിർമ്മിച്ചെടുക്കാൻ എളുപ്പമുള്ള ഭക്ഷ്യ വസ്തുവാണ് എന്നാൽ യോഗർട്ട് വ്യാവസായിക അടിസ്ഥാത്തിലാണ് നിർമ്മിക്കപ്പെടുന്നത് .
  • തൈരിൽ ആരോഗ്യകരമായ കുടൽ ബാക്റ്റീരിയകൾ അടങ്ങിയിരിക്കുന്നു ആയതിനാൽ ദഹന സംബന്ധിയായ പ്രശ്നങ്ങൾക്ക് (ഉദാഹരണത്തിന് മലബന്ധം ,ദഹനക്കേട് ) ഉത്തമ പ്രതിവിധിയാണ്
  • തൈരിൽ അടങ്ങിയതിനേക്കാൾ പ്രോട്ടീൻ കൂടുതലാണ് യോഗർട്ടിൽ (പ്രധാനമായും ഗ്രീക്ക് യോഗർട്ട് )

Health benefits of curd? (തൈരിന്റെ ആരോഗ്യ ഗുണങ്ങൾ)

  • പഠനങ്ങൾ അനുസരിച്ചു നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോബയോട്ടിക്കുകൾ അടങ്ങിയ തൈര് പല തരത്തിലുള്ള അണുബാധകളിൽ നിന്നും നമുക്ക് സംരക്ഷണം നൽകുവാൻ സഹായിക്കുന്നു .
  • സൗന്ദര്യ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും തൈര് ഉപയോഗം നല്ലതാണ് , തൈര് മുഖത്തു പുരട്ടുമ്പോൾ ഒരു ബ്ലീച് ആയി പ്രവർത്തിക്കുന്നു കൂടാതെ നമ്മുടെ മുടി മിനുസമേറിയതും കട്ടിയുള്ളതുമാക്കാൻ തലയിൽ തൈര് തേക്കുന്നത് സഹായകരമായേക്കാം .
  • റിസേർച്ചുകൾ പ്രകാരം തൈര് കാൽസ്യം ,ഫോസ്ഫറസ്  എന്നിവയാൽ സമ്പുഷ്ടമായ ഒരു ഭക്ഷ്യ പദാർത്ഥമാണ്  നമ്മുടെ ഭക്ഷണ രീതിയിൽ തൈര് ഉൾപ്പെടുത്തിയാൽ നമ്മുടെ  പല്ലുകളെയും എല്ലുകളെയും വളർച്ച ശക്തമാകുന്നു . ഇത് ആർത്രൈറ്റിസ് പോലെയുള്ള  രോഗങ്ങൾ തടയാനും ആരോഗ്യമുള്ള  എല്ലുകളും പല്ലുകളും നമുക്ക് ലഭ്യമാകാൻ സഹായിക്കുന്നു .
  • പഠനങ്ങൾ അനുസരിച്ചു നമ്മുടെ ഡയറ്റിൽ തൈര് ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കുവാൻ സഹായകരമായേക്കാം .
  • ഗവേഷണങ്ങൾ പ്രകാരം നമ്മുടെ ഡയറ്റിൽ തൈര് ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദവും രക്താതിമർദ്ദവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
  • കൊളസ്ട്രോൾ രക്ത സമ്മർദ്ദം പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണം തൈര് കഴിക്കുമ്പോൾ ഹൃദയ സംബന്ധിയായ പ്രശ്നങ്ങൾ കുറയുവാൻ സഹായകരമായേക്കാം എന്നും പഠനങ്ങൾ പറയുന്നു .
  • ഡാൻഡ്രഫ് പോലെയുള്ള പ്രശ്നങ്ങൾക്കു പരിഹാരമെന്നോണം തൈര് ഉപയോഗിച്ചുവരുന്നതായി കണ്ടിട്ടുണ്ട് എങ്കിലും ഇവ ക്ലിനിക്കലി തെളിയിക്കപെട്ടവയല്ല .

Health benefits of yogurt? (യോഗർട്ടിന്റെ  ആരോഗ്യ ഗുണങ്ങൾ)

നമ്മുടെ  ശരീരത്തിന് ആവശ്യമായ മിക്കവാറും എല്ലാ പോഷകങ്ങളും തൈരിൽ അടങ്ങിയിട്ടുണ്ട്.

  • പഠനങ്ങൾ പ്രകാരം യോഗരറ്റിൽ  ബി വിറ്റാമിനുകൾ അതായത് റൈബോഫ്ലേവിൻ , വിറ്റാമിൻ ബി 12, എന്നിവ അടങ്ങിയിരിക്കുന്നു , വിറ്റാമിനുകൾ  ഹൃദ്രോഗ സാധ്യതകളിൽ നിന്നും അതുപോലെ  നിന്നും ചില ന്യൂറൽ സംബന്ധിയായ പ്രശ്നങ്ങളിൽ  നിന്നും സംരക്ഷിക്കാൻ സഹായകരമായേക്കാം .
  • ആരോഗ്യകരമായ പല്ലുകൾക്കും എല്ലുകൾക്കും ആവശ്യമായ ധാതുവാണു കാൽസ്യം യോഗർട്ടിൽ നമുക്ക് ആവശ്യമായ കാൽസിയം നല്ല തോതിൽ അടങ്ങിയിക്കുന്നു ആയതിനാൽ എല്ലുകളുടെയും പല്ലുകളുടെയും സംരക്ഷണത്തിന് ഇത് സഹായിക്കുന്നു .
  • നമ്മുടെ മെറ്റാബോളിസത്തെ പിന്തുണക്കുന്ന തരത്തിൽ പ്രോട്ടീൻ യോഗാർട്ടിൽ അടങ്ങിയിക്കുന്നു .തൈര്, പ്രത്യേകിച്ച് ഗ്രീക്ക് യോഗർട്ടിൽ  പ്രോട്ടീൻ വളരെ ഉയർന്ന അളവിൽ കാണപ്പെടുന്നു  വിശപ്പ് നിയതരത്തിനും  ശരീരഭാരം നിയന്ത്രിക്കാനും പ്രോട്ടീൻ സഹായകമാണ് എന്ന് പഠനങ്ങൾ പറയുന്നു
  • ഗവേഷണങ്ങൾ അനുസരിച്ചു ദിവസേന നമ്മുടെ ഡയറ്റിൽ ഒരു കപ്പ് യോഗർട്ട് ഉൾപ്പെടുത്തിയാൽ ഫോസ്ഫറസ്  ,  മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ ലഭ്യമാകാൻ കാരണമാകുന്നു ഇത്  രക്തസമ്മർദ്ദം, ഉപാപചയം, അസ്ഥി ആരോഗ്യം എന്നിവ നിയന്ത്രിക്കുന്നത് പോലുള്ള നിരവധി ജൈവ പ്രക്രിയകൾക്ക് അത്യന്താപേക്ഷിതമാണ്
  • .യോഗർട്ടിൽ  പ്രോബയോട്ടിക്സ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു , ഇവയെല്ലാം രോഗപ്രതിരോധശേഷി  വർദ്ധിപ്പിക്കുകയും പല  രോഗങ്ങൾ തടയുവാൻ സഹായകരമായേക്കാമെന്നുറിസേർച്ചുകൾ പറയുന്നു.
  • യോഗർട്ട് നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തിയാൽനല്ലഎച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും രക്തസമ്മര്ദം ഹൃദയ ആരോഗ്യ സംരക്ഷണം എന്നിവക്ക് സഹായകരമായേക്കാം എന്നും ഗവേഷണങ്ങൾ പറയുന്നു .
  • ശരീര ഭാര നിയന്ത്രണത്തിനും യോഗർട്ട് കഴിക്കുന്നത് സഹായകരമെന്ന് പഠനങ്ങൾ പറയുന്നു .

How Yogurt Helps You Lose Weight (ശരീര ഭാരം കുറയ്ക്കുവാൻ യോഗർട്ട് നിങ്ങളെ എങ്ങനെ സഹായിക്കുന്നു)

ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ഗുണങ്ങൾ യോഗർട്ടിനുണ്ട് .യോഗർട്ടിൽ  പ്രോട്ടീൻ കൂടുതലാണ്, ഇത് പെപ്ടൈഡ് വൈ വൈ, ജിഎൽപി -1 പോലുള്ള വിശപ്പ് കുറയ്ക്കുന്ന ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാൽസ്യത്തോടൊപ്പം ചേർന്ന്  പ്രവർത്തിക്കുന്നു.കൂടാതെ, യോഗർട്ട് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുവാനും അരക്കെട്ടിൽ അടഞ്ഞികൂടിയിരിക്കുന്ന കൊഴുപ്പ് കുറയ്ക്കുവാനും സഹായകരമായേക്കാമെന്നു പഠനങ്ങൾ പറയുന്നു .തൈരിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളാണ് ഇതിനു സഹായിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു .ചില ഗവേഷണങ്ങളും അവലോകനങ്ങളും കൊഴുപ്പ് നിറഞ്ഞ പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കുമെന്ന്  കണ്ടെത്തി. ഇത് കൊഴുപ്പ് കഴിക്കുന്നതിനെക്കുറിച്ചും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും മുമ്പ് വിശ്വസിച്ചിരുന്നതിന് വിരുദ്ധമാണ് .

Greek yogurt vs normal yogurt (ഗ്രീക്ക് യോഗർട്ട്  vs സാധാരണ യോഗർട്ട് )

സാധാരണ യോഗർട്ടും ഗ്രീക്ക് യോഗർട്ടും  ഒരേ ചേരുവകളിൽ നിന്നാണ് നിർമ്മിച്ചെടുക്കുന്നത് , പക്ഷേ  ഇവയിൽ അടങ്ങിയ പോഷകങ്ങളാണ് ഇവയുടെ  വ്യത്യസ്തതയ്ക്ക് കാരണം .സാധാരണ യോഗർട്ടിൽ കലോറി കുറവാണ് എന്നാൽ കൂടുതൽ കാൽഷ്യം അടങ്ങിയിരിക്കുന്നു  എന്നാൽ ഗ്രീക്ക് യോഗർട്ടിൽ കൂടുതൽ പ്രോട്ടീനും കുറഞ്ഞ പഞ്ചസാരയുമാണ് .ഇവ രണ്ടിലും പ്രൊ ബയോട്ടിക്കുകൾ അടഞ്ഞിരിക്കുന്നു ആയതിനാൽ ഇവ ദഹനത്തിനും ശരീര ഭാര നിയന്ത്രണത്തിനും ഹൃദയാരോഗ്യ സംരക്ഷണത്തിനുമൊക്കെ സഹായകരമായേക്കാമെന്നു പഠനങ്ങൾ പറയുന്നു .

Is yogurt or curd keto friendly? (യോഗർട്ടോ തൈരോ കീറ്റോ ഡയറ്റിനു അനുയോജ്യമാണോ)

കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ യോഗർട്ടോ തൈരോ ഉപയോഗിക്കുന്നത് നല്ലതാണോ എന്ന ചോദ്യം പലപ്പോഴും കണ്ടുവരാറുണ്ട് ഗ്രീക്ക് യോഗർട്ടിനു മറ്റു യോഗർട്ടോ തൈരോ ആയി  താരതമ്യപ്പെടുത്തുമ്പോൾ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറവായിരിക്കും, കീറ്റോ ഡയറ്റ് കുറഞ്ഞ കാർബ്‌ ഉപയോഗിച്ച് ചെയ്യുന്ന ഡയറ്റിങ് പ്രക്രിയായണ് ആയതിനാൽ കീറ്റോ ചെയ്യുമ്പോൾ ഗ്രീക്ക് യോഗർട്ടാണ് മികച്ചത്.

കൂടാതെ കീറ്റോ ചെയ്യുന്നവർക്ക് തേങ്ങാ പാൽ ഉപയോഗിച്ച് തൈരും , മോരും തയ്യാറാക്കി അവ കഴിക്കാൻ സാധിക്കുന്നതാണ്

കൂടുതൽ അറിയുവാനായി വീഡിയോ കാണുക

For More Vlog notification, please subscribe to our channel

For More blog notification, please subscribe