Keto badam kozhukatta(kozhukattai) recipe-Malayalam

“Kozhukatta” or kozhukkattai is a famous breakfast recipe among Keralite. Kozhukatta is made up of rice flour. Generally, people find it difficult to make separate items and keto food arrangements for people who are on keto diet and separately for other family members, this leads to often drop out from keto dieting. For those people are in keto diet they can prepare in Keto style kozhukatta using Almond flour instead of rice flour. There are different vegetarian and non-vegetarian keto kozhukattai. We can change our kozhukattai filling accordingly.

കീറ്റോ  കൊഴുക്കട്ട ഉണ്ടാക്കുന്നതിനായി:

1.ബദാം പൊടിച്ചത് / മാവു -250 g

2. ഏലക്ക പൊടിച്ചത്-1 / 2 സ്പൂൺ

3. തേങ്ങായുടെ  മൂന്നാം പാല്‌ -1 1 / 2  കപ്പ്

4. xanthum gum/ ഫുഡ് ബൈൻഡർ /ഫ്‌ളാക്‌സ് സീഡ് – 1/2 spoon

5. ഫില്ലിങ്ങിനായി :ഇറച്ചി പൊടിച്ചത്/ പനീർ പൊരിച്ചത് പൊടിച്ചതു

ആദ്യമായി ബദാം മാവ് മൂപ്പിച്ചെടുക്കുക ശേഷം അതിലേക്ക് തേങ്ങയുടെ മൂന്നാം പാൽ ഒഴിക്കുക .എന്നിട്ട് കൈ എടുക്കാതെ 5 മിനുട്ടോളം ഇളക്കുക

പാത്രത്തിലെ വെള്ളം പോകുന്നത് വരെ ഇളക്കേണ്ടതാണ് .അപ്പോൾ മാവ് ഉരുട്ടേണ്ട പാകത്തിൽ ആയി വരുന്നതാണ് .അതിനു ശേഷം  തീ അണക്കുക.

പിന്നീട് ഈ മിശ്രിതത്തിലേക്ക്  ഏലക്ക പൊടിച്ചത് , അര സ്പൂണോളം സാന്തം ഗം എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക . (സാന്തം ഗം തലപര്യമില്ലാത്തവർക്ക്  ഫ്‌ളാക്‌സ് സീഡ് പൊടിച്ചത് ചേർക്കാവുന്നതാണ് ,അല്ലെങ്കിൽ  മുട്ടയും ഉപയോഗിക്കാം ).

ഇതിലേക്കുള്ള ഫില്ലിങ്ങിനായി മിൻസ് ചെയ്ത ചിക്കൻ, വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് പനീർ എന്നിവ ഉപയോഗിക്കാവുന്നതാണ്.

മധുരം ഇഷ്ടമുള്ളവർക്കയി തേങ്ങ നെയ്യിൽ മൂപ്പിച്ചു പഞ്ചസാരയ്ക്ക് പകരം സ്റ്റീവിയ ചേർത്ത് ഫിൽ ചെയ്യാവുന്നതാണ് .

അടുത്തതായി ഇഡലി പാത്രത്തിൽ വെള്ളം തിളപ്പിപ്പിക്കാൻ വയ്ക്കുക.

For More blog notification, please subscribe