KETO DOSA RECIPE -MALAYALAM

Keto dosa made with keto atta is a very delicious keto dish.This easy-to-make dosa is a great diet food for those on a keto diet.its a low carb dosa, yet mouth watering

ആവശ്യമായ സാധനങ്ങൾ

കീറ്റോ ആട്ട -3 ടേബിൾ സ്പൂൺ

മുട്ടയുടെ വെള്ള  -1 -3   എണ്ണം

ചീസ് -10 -15 g 

ഉപ്പ് -ആവശ്യത്തിന്

വെള്ളം- ആവശ്യത്തിന്

വെളിച്ചെണ്ണ -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ഒരു പാത്രം  എടുത്ത് അതിലേക്ക് 3 ടേബിൾ സ്പൂൺ കീറ്റോ ആട്ട എടുക്കുക .ശേഷം അതിലേക്ക് 3 ടേബിൾ സ്പൂൺ വെള്ളം ഒഴിക്കുക ,ആവശ്യത്തിന് ഉപ്പു ചേർത്ത ശേഷം മാറ്റി വെക്കുക

മറ്റൊരു പാത്രമെടുത്ത അതിൽ മുട്ടയുടെ വെള്ള പൊട്ടിച്ചു ഒഴിച്ച ശേഷം ഉപ്പു ഇടുക .

ഒരു പാൻ എടുത്ത്  അതിലേക്ക് വെളിച്ചെണ്ണ സ്പ്രൈ ചെയ്യുക .പാൻ ചൂടായി വരുമ്പോൾ ദോശയുടെ ബാറ്റർ പാനിലേക്ക് ഒഴിക്കുക .പിന്നെ മൂടി വെക്കുക

2 മിനുട്ടിനു ശേഷം ദോശ മറിച്ചിടുക .അതിലേക്ക് കലക്കി വെച്ച മുട്ടയുടെ വെള്ള 1 ടേബിൾ സ്പൂൺ ഒഴിക്കുക .അതിലേക്ക് ചീസും ചേർക്കുക ശേഷം ഒന്ന് കൂടി പാത്രം മൂടി വെക്കുക .

2 മിനുട്ടിനു ശേഷം തുറന്ന് ദോശ എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക

ഈ ദോശ നമുക്ക് മത്തങ്ങാ കറിയുടെ കൂടെയോ , തേങ്ങാ’ചട്ണിയുടെ കൂടെയോ കഴിക്കാം .

For More blog notification, please subscribe