Green coffee benefits -Malayalam

Green coffee is gaining popularity because of its health benefits and proven weight loss uses in dieting. Though Green coffee is generally acceptable for all the people, caffeine content in green coffee can cause side effects to some. There are some decaffeinated green coffees for people who can have side effects due to caffeine.

സാധാരണയായി നാം ഉപയോഗിച്ച് വരുന്നത് വറുത്ത കാപ്പിയുടെ കുരു അഥവാ  വറുത്ത കോഫി ബീൻസ്  ആണ്  . എന്നാൽ ഗ്രീൻ കോഫി ബീൻസ് വറുക്കാത്ത കാപ്പിക്കുരുവാണ് .

ക്ലോറോജെനിക് ആസിഡ് എന്ന രാസവസ്തു വറുത്ത കാപ്പിക്കുരുവിൽ ഉള്ളതിനേക്കാൾ  കൂടുതൽ അളവിൽ അടങ്ങിയതിനാലാണ് പച്ച കാപ്പിക്കുരുവിനു ,വറുത്ത കാപ്പിക്കുരുവിനേക്കാൾ  ധാരാളം ആരോഗ്യകരമായ ഗുണങ്ങൾ ഉണ്ടെന്നു പറയുവാൻ കാരണം

പഠനങ്ങൾ  അനുസരിച്ചു ഗ്രീൻ കോഫി  ശരീരഭാരം കുറയ്ക്കുന്നതിനാനയും ,ശരീരഭാരം കുറയ്ക്കുന്ന ഉൽപ്പന്നങ്ങളുടെ ഒരു ഘടകമായും ഉപയോഗിക്കുന്നു. മറ്റു നിരവധി ഉപയോഗങ്ങളും ഇവയ്ക്കുള്ളതായി പറയപ്പെടുന്നു

എങ്കിലും  അത്തരം ഉപയോഗങ്ങൾക്ക് ഇത് ഫലപ്രദമോ സുരക്ഷിതമോ ആണെന്ന്  ക്ലിനിക്കൽ തെളിവുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.

Where do we get green coffee? ( ഗ്രീൻ കോഫീ    എവിടെ നിന്നും ലഭിക്കും).

ഗ്രീൻ കോഫീ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഒരിക്കലും വറുത്ത കാപ്പി ബീൻ വാങ്ങിക്കരുത് .

കൂടാതെ പൊടിക്കാത്ത ഗ്രീൻ കോഫീ വാങ്ങാൻ ശ്രദ്ധിക്കുക

അറബിക്കാ കോഫി യാണ് ഗ്രീൻ കോഫിയിൽ നല്ലത്

ഗ്രീൻ കോഫി  നമുക്ക് വറുത്തു പൊടിച്ചു ഉപയോഗിക്കാവുന്നതാണ് .കൂടാതെ ഗ്രീൻ കോഫി ,സത്ത് ആയോ,ഗുളികയായോ നമുക്ക് ഓൺലൈൻ സ്റ്റോറുകളിലും മാർക്കറ്റുകളിലും ലഭ്യമാണ് .

കൂടാതെ ഇൻസ്റ്റന്റ് കോഫീ പോലെ ഇൻസ്റ്റന്റ് ഗ്രീൻ കോഫിയും മാർക്കറ്റിൽ ലഭ്യമാണ് , തണുപ്പിച്ചുണ്ടാക്കിയ ഗ്രീൻ കോഫീ ,തരി രൂപത്തിൽ ഉള്ളവ എന്നിങ്ങനെ ഓൺലൈൻ സ്റ്റോറുകളിലും മാർക്കറ്റുകളിലും ലഭ്യമാണ് .

How to consume green coffee? ഗ്രീൻ കോഫീ    എങ്ങനെയാണ് കഴിക്കേണ്ടത് ?

ഭക്ഷണത്തിനു മുൻപും , ഭക്ഷണ ശേഷവും നമുക്ക് ഗ്രീൻ കോഫീ കുടിക്കാൻ സാധിക്കുന്നതാണ് .

അതായത്  ആഹാരത്തിനു മുപ്പത് മിനുട്ട് മുൻപ് ഗ്രീൻ കോഫി കുടിക്കുന്നതാണ് ഉത്തമം.

ഇടയ്ക്കിടെയുള്ള ഭക്ഷണം കഴിക്കുന്നതിനു പകരമായി ഇവ കുടിക്കുന്നതും  നല്ലതാണു.


How much green coffee should we drink daily?ദിവസേന നമുക്ക് എത്ര അളവിൽ ഗ്രീൻ കോഫി കുടിക്കാം.

ഒരു ദിവസം നമുക്ക് ഏകദേശം മൂന്നു മുതൽ നാല് വരെ കപ്പ് ഗ്രീൻ കോഫി കുടിക്കാം , ശരീര ഭാരം കുറയ്ക്കാൻ ഗ്രീൻ കോഫീ നല്ലതാണെന്ന ധാരണയിൽ അമിതമായി ഇവ കുടിക്കാതിരിക്കുക ,കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം .

Benefits of green coffee (ഗ്രീൻ കോഫീ    ഗുണങ്ങൾ)

  • ഇവയിൽ അടങ്ങിയിരിക്കുന്ന ക്ലോറോജെനിക് ആസിഡ് പല വിധത്തിലുള്ള ജീവിത ശൈലി രോഗങ്ങൾ തടയുവാൻ സഹായകരമായേക്കാം എന്നതിൽ പഠനങ്ങൾ നടന്നു വരുന്നു .
  • ഗവേഷണങ്ങൾ അനുസരിച്ചു  രക്തസമ്മർദ്ദം ഉള്ളവർ ഗ്രീൻ കോഫി ബീനിന്റെ സത്തു  നിശ്ചിത ആഴ്ചവരെ   ഉപയോഗിക്കുകയാണെങ്കിൽ  മർദ്ദം കുറയ്ക്കുമെന്ന് .പറയപ്പെടുന്നു .
  • ശരീരഭാരം മുതിർന്നവരിൽ  കുറയ്ക്കുവാനായി ഗ്രീൻ കോഫി ബീൻ സത്തു കഴിക്കുന്നത് നല്ലതാണെന്നു പറയപ്പെടുന്നു എന്നാൽ ഇവ ക്ലിനിക്കലി തെളിയിക്കപ്പെട്ടിട്ടിട്ടില്ല .
  • പ്രമേഹം ഉള്ളവർ പച്ച കാപ്പിക്കുരുവിന്റെ സത്തു് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ കുറയ്ക്കുമെന്ന് ആദ്യകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു എങ്കിലും ഇവയൊന്നും തെളിക്കപ്പെട്ടവയല്ല
  • പക്ഷാഘാതം , ഹൃദ്രോഗം, എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഒരു കൂട്ടം രോഗലക്ഷണങ്ങൾ ഉള്ളവർ ഗ്രീൻ കോഫി കുടിക്കുന്നത് ഇവ കുറക്കാൻ സഹായകരമായേക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു .
  • പഠനങ്ങൾ പ്രകാരം ഉയർന്ന അളവിൽ കാണപ്പെടുന്ന  കൊളസ്ട്രോൾ കുറക്കുവാനായി ഇവ ഉപയോഗിക്കുന്നത് സഹായകരമായേക്കാം എന്നും പറയപ്പെടുന്നു.
  • മെറ്റബോളിക് പരമായ പ്രശ്നങ്ങൾക്ക്കുള്ള പരിഹാരമായും ഗ്രീൻ കോഫീ ബീൻ ഉപയോഗിക്കാമെന്ന് പഠനങ്ങൾ പറയുന്നു എന്നാൽ ഇവയൊന്നും തെളിയിക്കപ്പെട്ടവയല്ല .
  • പ്രായമായവരിൽ കണ്ടുവരുന്ന ഓർമ്മ സംബന്ധിയായ പ്രശ്നങ്ങൾക്ക് ഗ്രീൻ കോഫി സഹായകരമായേക്കാമെന്ന് പഠനങ്ങൾ പറയുന്നു .
  • ഗവേഷണങ്ങൾ അനുസരിച്ചു ഗ്രീൻ  കോഫിയിൽ അടങ്ങിരിക്കുന്ന ക്ലോറോജിനിക് ആസിഡുകൾ ആന്റിഓക്സിഡന്റുകളുടെ കലവറയാണ് അതിനാൽ തന്നെ ശരീരത്തിലെ കൊഴുപ്പ് ഉണ്ടാക്കപ്പെടുന്ന കോശങ്ങളുടെ നാശനത്തിന് ഇത്  കാരണമാകുന്നു .

Is green coffee keto friendly? (ഗ്രീൻ കോഫീ   കീറ്റോ ഡയറ്റിനു അനുയോജ്യമാണോ)

കീറ്റോ ഡയറ്റിങ് ചെയ്യുന്നവരിൽ കണ്ടുവരുന്ന ശീലമാണ് , ആഹാരം കഴിച്ച ശേഷമുള്ള ബിൻജ് ഈറ്റിംഗ് .അതായത് മധുരമോ ,നറ്റ്സോ അല്ലെങ്കിൽ മറ്റേതങ്കിലും ഭക്ഷണ വിഭവങ്ങളോ കഴിക്കാൻ ഉണ്ടാകുന്ന പ്രേരണ.

അങ്ങനെ തോന്നുന്നവർ ഇവ ഭക്ഷണ ശേഷം കുടിക്കുന്നത് ബിൻജ് ഈറ്റിംഗ് പ്രശ്നത്തിന് പരിഹാരമാവുകയും കൃത്യമായ ഭക്ഷണ ശൈലി പിന്തുടരാൻ സഹായകരമാവുകയും ചെയ്യുന്നു .

How green coffee helps you in weight loss? (ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ കോഫീ നിങ്ങളെ എങ്ങനെ സഹായിക്കുന്നു ?)

ഗ്രീൻ കോഫി ശരീരഭാരം നിയന്ത്രിക്കുവാൻ നടത്തുന്ന ശ്രമങ്ങളെ സഹായിച്ചേക്കാം , എന്നല്ലാതെ നേരിട്ട് അതിനു ഭാരം കുറക്കുവാൻ സാധിക്കും എന്ന വസ്തുത റിസേർച്ചുകൾ പറയുന്നില്ല . അതായത് ശരീരഭാരം കുറയ്ക്കുവാൻ നിങ്ങൾ ശ്രമിക്കുന്നുവെങ്കിൽ ഇവ ഉപകാരപ്രദമായേക്കാം എന്നാൽ ക്ലിനിക്കലി ഇവ തെളിയിക്കപ്പെട്ടിട്ടില്ല .

For More Vlog notification, please subscribe to our channel

For More blog notification, please subscribe