ബദാം കായയുടെ രുചിയുള്ള ഒരു വിത്താണ് ചിരോഞ്ചി, ബുച്ചനിയ ലൻസാൻ എന്ന ചെടിയുടെ വിത്താണ് ഇത്. ഇന്ത്യയിൽ പ്രധാനമായും മധുര പലഹാരങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ചിരോഞ്ചി , ചാരോളി എന്നും അറിയപ്പെടുന്നു .മലയാളത്തിൽ പൊതുവായി നുറുമരം എന്നപേരിലാണ് ഇത് അറിയപ്പെടുന്നത് നമുക്ക് ചിരോഞ്ചി പച്ചയായും പഴുത്തും കഴിക്കാൻ കഴിയും ,ഇന്ത്യയിൽ ഉഷ്ണമേഖലാ വനങ്ങളിൽ ആണ് ഇത് കണ്ടു വരുന്നത് . 10 g ചിറോഞ്ചിയിൽ വെറും 1 .2g മാത്രമാണ് കാർബ്‌സ് അടങ്ങിയിരിക്കുന്നത് , ചിരോഞ്ചി വിത്തുകൾ പ്രോട്ടീന്റെ നല്ലൊരു സ്രോതസ്സാണ്, താരതമ്യേന കൊഴുപ്പ് കുറഞ്ഞ ഉള്ളടക്കവും കലോറിഫിക് മൂല്യവുമുള്ള ഈ പോഷക വിത്തുകൾ കീറ്റോ ഡയറ്റിന് ഒരു യോജിച്ച ഒരു വിത്താണ് .ഇതിൽ ധാരാളം അവശ്യ എണ്ണകളും ബയോ ആക്റ്റീവ് ഘടകങ്ങളായ ഫ്ലേവനോയ്ഡുകൾ, ഗാലക്ടോസിഡേസ്, 8-സിനിയോൾ, കാമ്പീൻ, മർസീൻ, ട്രൈഗ്ലിസറൈഡുകൾ, സാബിനീൻ, വൈ-ടെർപിനീൻ, ടാന്നിൻസ് എന്നിവ അടങ്ങിയിരിക്കുന്നു.ചിരോഞ്ചിയുടെ പുറംചട്ട തൊലി കളയാൻ,രാത്രി തണുത്ത ശുദ്ധജലത്തിൽ മുക്കിവയ്ക്കുക ശേഷം രാവിലെ ഇത് പൊളിച്ചു കളഞ്ഞു ഉപയോഗിക്കാം .പനി ,പ്രമേഹം ,രക്ത ശുദ്ധീകരണം ,ശ്വാസകോശ സംബന്ധമായ തകരാറുകൾ,ചുമ ,തലവേദന ,ചർമ്മ തിണർപ്പ്, വായയിൽ കണ്ടു വരുന്ന അൾസറുകൾ ,മലബന്ധം ,വന്ധ്യത,പൈൽസ് , ഹൃദയ സംബന്ധിയായ പ്രശ്നങ്ങൾ,രോഗപ്രതിരോധ ശേഷി വർദ്ധനവ് ഇത്തരത്തിൽ ഉള്ള പല പ്രശ്നങ്ങൾക്കും പരിഹാരമായി ചിരോഞ്ചി നമുക്ക് ഉപയോഗിക്കാം .
ചിരോഞ്ചിയെ പറ്റി കൂടുതൽ അറിയാൻ –
https://www.youtube.com/watch?v=DUK3vjurGbg