What all are the benefits of blackberry, Is blackberry keto friendly- Malayalam

Blackberries are a low-calorie fruit that turns green when they first appear and then turns black(purple) when ripe. it is very good for Keto diet. Using Blackberry we can make Blackberry jam, Blackberry pie, Blackberry pancakes, and other tasty and delicious food. There are so many health benefits of blackberry few are listed down below.

റോസേസി കുടുംബത്തിലെ റൂബസ് ജനുസ്സിൽ ഉൽ‌പാദിപ്പിക്കുന്ന ഭക്ഷ്യയോഗ്യമായ പഴമാണ് ബ്ലാക്ക്‌ബെറി.

പലയിടങ്ങളിൽ പലപേരുകളിൽ ഇവ അറിയപ്പെടുന്നു

ബ്ലാക്ക്‌ബെറി കുറ്റിച്ചെടിയെ ബ്രിട്ടനിൽ “ബ്രാംബിൾ” എന്ന് വിളിക്കുന്നു, എന്നാൽ പടിഞ്ഞാറൻ യുഎസിൽ “കരിബെറി” എന്നാണ് ബ്ലാക്ക്‌ബെറി അറിയപ്പെടുന്നത് .

3 മുതൽ 20  അടി ഉയരത്തിൽ വരെ ബ്ലാക്ബെറി ചെടികൾ വളരുന്നു .

അസംസ്കൃതമായോ സംസ്കരിച്ചോ കഴിക്കാൻ കഴിയുന്ന ഫല  വർഗ്ഗമാണ് ബ്ലാക് ബെറി .

Where do these come from? ( ഇവയുടെ ഉത്ഭവം എവിടെ നിന്നാണ്?)

സൂര്യ പ്രകാശം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ആണ്  ബ്ലാക്ക്‌ബെറി വളരുന്നത് .

ബ്ലാക്കബെറികൾ കൂടുതലായും ഉല്പാദിക്കപ്പെടുന്നത് അമേരിക്ക ,മെക്സിക്കോ ,ചിലി എന്നിവടങ്ങളിൽ ആണ് .അവിടെ നിന്നും കയറ്റുമതി നടത്തിയ ഫലങ്ങളാണ് ലോകത്തിന്റെ പല പ്രദേശങ്ങളിലും കാണപ്പെടുന്നത് .

മുള്ളുള്ളതും മുള്ളിലാത്തതും എന്നിങ്ങനെയാണ് ബ്ലാക്ക് ബെറി ചെടികളെ വേര്തിരിച്ചിരിക്കുന്നത് .

വസന്തകാലത്തിന്റെ ആരംഭത്തിലാണ് ഇവയുടെ ഉത്പാദനം നടക്കുന്നത് .

How to consume blackberry ? ( ബ്ലാക്ബെറി എങ്ങനെയാണ് കഴിക്കേണ്ടത് ?

അസംസ്കൃതമായും ,സംസ്കരിച്ചും കഴിക്കാൻ കഴിയുന്ന ഒരു ഫലമാണ് ബ്ലാക്ക്ബെറി

 പ്രഭാതഭക്ഷണത്തിനൊപ്പം ബ്ലാക്ക് ബെറി   കഴിക്കുക എന്നതാണ് പൊതുവായി കണ്ടു വരുന്ന രീതി .

പ്ലെയിൻ അല്ലെങ്കിൽ ഗ്രീക്ക് തൈര് ഉപയോഗിച്ച് ഫ്രൂട്ട് സാലഡ്  ഉണ്ടാക്കുമ്പോൾ അതിലേക്ക് ബ്ലാക്ക് ബെറി   ഉൾപ്പെടുത്താം.

പിന്നെ മറ്റൊരു മാർഗം ബ്ലാക്ക് ബെറി ഉപയോഗിച്ച് ഉണ്ടാകുന്ന സ്മൂത്തികളാണ് . ഇവ വളരെ ഗുണമേറിയതാണ്   ആണ്.

സിറിയലിന്റെ കൂടെ മറ്റു പഴവര്ഗങ്ങളോടൊപ്പം ബ്ലാക്‌ബെറിയും ചേർത്ത് കഴിക്കുന്നത് പാശ്ചാത്യ രീതികളിൽപ്പെടുന്നു .

1 cup(144g) blackberry consist of (10കപ്പ് (144g ബ്ലാക്ക്ബെറിയിൽ  – അടങ്ങിയിരിക്കുന്നത്)

അടങ്ങിയത്ശതമാനം
ഫാറ്റ് (കൊഴുപ്പ്)  0.7%
കാർബ്‌  13.8%
പ്രോട്ടീൻ  2%

Proven benefits of blackberry ( ബ്ലാക്ക്ബെറിയുടെ   തെളിയിക്കപ്പെട്ട ഗുണങ്ങൾ)

  • ഫൈബറിന്റെ കലവറ – ഉയർന്ന അളവിൽ ഫൈബർ അടങ്ങിയ ഫലമാണ് ബ്ലാക്ക്ബെറി .ഫൈബർ ശരീര പ്രവർത്തനങ്ങളെ കൃത്യമായ അളവിൽ നടക്കുവാൻ സഹായിക്കുന്ന ഘടകമാണ് .

ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ പഞ്ചസാരയുടെ ആഗിരണ നിരക്ക് കുറയുകയും ഇതിലൂടെ  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും സഹായകരമാകുന്നു .

 ഫൈബർ കുടലിലെ പ്രവർത്തനങ്ങളെ കൃത്യ രീതിയിൽ നടത്തുകയും മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുവാൻ സഹായിച്ചേക്കുമെന്നും റിസേർച്ചുകൾ പറയുന്നു

കൂടാതെ ബ്ലാക്ക്ബെറി കഴിക്കുന്നതിലൂടെ വയർ നിറഞ്ഞതായി തോന്നുകയും ഭക്ഷണം കൃത്യമായ അളവിൽ കഴിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു .

  • റിസേർച്ചുകൾ അനുസരിച്ചു ബ്ലാക്ക്ബെറി കൊളസ്ട്രോൾ കുറയ്ക്കുവാൻ സഹായകരമായേക്കാം – ഫൈബറുകളുടെ  കലവറയായ  ബ്ലാക്ക്ബെറി ശരീരത്തിലെ അനാവശ്യ കൊളസ്‌ട്രോൾ കുറയ്ക്കുവാൻ സഹായിക്കുമോ എന്നതിനെ പറ്റി പഠനങ്ങൾ നടക്കുന്നു .അതായത് ദഹനനാളത്തിൽ നാരുകളുടെ സാന്നിധ്യം ശരീരത്തിന്റെ കൊളസ്ട്രോൾ ആഗിരണം കുറയ്ക്കാൻ സഹായകരമായേക്കാം.ആയതിനാൽ റിസേർച്ചുകൾ അനുസരിച്ചു ബ്ലാക്ക്ബെറി കൊളസ്ട്രോൾ കുറയ്ക്കുവാൻ സഹായകരമായേക്കാം
  • രക്ത സമ്മർദ്ദം കുറയ്ക്കുവാൻ ബ്ലാക്ക് ബെറി കഴിക്കുന്നത് സഹായിച്ചേക്കുമെന്ന് റിസേർച് പറയുന്നു.
  • ആന്റിഓക്‌സിഡന്റുകളുടെ കലവറ –

ഫ്രീ റാഡിക്കലുകൾ എന്ന് പറയുന്നത്  അസ്ഥിരമായ തന്മാത്രകളാണ്, അവ ചെറിയ അളവിൽ പ്രയോജനകരമാണ്,  എന്നാൽ ഇവയുടെ  സെല്ലുകളുടെ എണ്ണം കൂടുന്നത് ദോഷകരമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു .

ആന്റി ഓക്സിഡന്റുകൾ സെൽ ഡാമേജ് കുസഹായിച്ചേക്കുമെന്ന് റിസേർച് പറയുന്നു. .

ബ്ലാക്ക്ബെറി ആന്റി ഓക്സിഡന്റുകളുടെ കലവറയാണ്  ഇത് ഫ്രീ റാഡിക്കലുകളെ നിയന്ത്രണത്തിലാക്കാൻ സഹായിച്ചേക്കാം  .അതായത്  ആന്തോസയാനിൻസ് പോലുള്ള ആന്റിഓക്‌സിഡന്റുകൾ ബ്ലാക്ക്ബെറിയിൽ  കൂടുതലാണ്, ഇത് കോശങ്ങളെ ഫ്രീ റാഡിക്കൽ നാശത്തിൽ നിന്ന് സംരക്ഷിക്കുവാൻ സഹായിക്കാൻ സാധ്യത ഉണ്ടായേക്കാമെന്ന്ബ്ലാക്ക് ബെറികളെ കുറിച്ച് നടത്തിയ പഠനങ്ങൾ പറയുന്നു.

  • തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ ബ്ലാക്‌ബറി സഹായിച്ചേക്കുമെന്ന് റിസേർച് പറയുന്നു. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷ്യ വർഗ്ഗങ്ങൾ കഴിക്കുന്നത്  പ്രായാധിക്യം കൊണ്ട് ഉണ്ടാകുന്ന ഓർമ്മ ശക്തിയുടെ കുറവ് പരിഹരിക്കാൻ വളരെയേറെ സഹായിക്കാൻ സാധ്യതയുള്ള ഒന്നാണെന്ന്   ബ്ലാക്ക് ബെറി റിസേർച് പറയുന്നു.

അത്തരത്തിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയ പഴ വർഗ്ഗമാണ്  ബ്ലാക്ക് ബെറി.

പഠനങ്ങൾ  അനുസരിച്ചു ഈ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളുമായി പോരാടാനും മസ്തിഷ്ക ന്യൂറോണുകളുമായി  എങ്ങനെ ആശയവിനിമയം നടത്താൻ കഴിയുമെന്നാണ്  അവലോകനത്തിന്റെ നിഗമനം .. ഇവ  മസ്തിഷ്ക വീക്കം പോലെ ഉള്ള പ്രശ്നങ്ങൾ കുറയ്ക്കുവാൻ സഹായിക്കുമോ എന്നറിയുവാനുള്ള പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു

  • പോഷകങ്ങളുടെ കലവറ – വിറ്റാമിൻ സി ,വിറ്റാമിൻ കെ ,മംഗനീസ്‌ ,കോപ്പർ , എന്നിങ്ങനെ പോഷകങ്ങളുടെ കലവറയാണ് ബ്ലാക്ക് ബെറി .

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അസ്ഥികൾ, ബന്ധിത ടിഷ്യു, രക്തക്കുഴലുകൾ എന്നിവയുടെ പ്രവർത്തങ്ങൾ സുസ്ഥിരമാക്കുന്നു  കൂടാതെ മുറിവുകൾ സുഖപ്പെടുത്തുവാനും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുവാനും ജലദോഷം പോലെ ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുവാനും സഹായിച്ചേക്കുമെന്ന് റിസേർച് പറയുന്നു

റിസെച്ചുകൾ അനുസരിച്ചു ശരീരത്തിലെ ഫ്രീ റാഡിക്കലുകൾ (വിഷവസ്തുക്കൾ പുറത്തുവിടുന്ന തന്മാത്രകൾ) കുറയ്ക്കുന്നതിനും വിറ്റാമിൻ സി സഹായിച്ചേക്കാം .

വിറ്റാമിൻ കെ മുറിവുകളിൽ നിന്നും അമിത രക്ത സ്രാവം ഉണ്ടാകാതെ നിൽക്കുവാൻ സഹായിക്കുന്ന വിറ്റാമിനാണ് അതായത് ഇവ നിങ്ങളുടെ രക്തം കട്ടപിടിക്കുവാൻ സഹായിക്കുന്നു .അസ്ഥി സംബന്ധിയായ പ്രശ്നങ്ങൾക്കും പരിഹാരമാണ് ഇവ .ബ്ലാക്ക്ബെറിയിൽ വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നതിനാൽ ഇവ കഴിക്കുന്നത് വിറ്റാമിൻ കെ യുടെ കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹരിക്കാൻ സഹായിച്ചേക്കാം .

മംഗനീസ്‌ ആരോഗ്യകരമായ അസ്ഥി വികസനത്തിനും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും സഹായകരമാണ് ബ്ലാക്ക്ബെറിയിൽ മംഗനീസ്‌ അടങ്ങിയതിനാൽ ഇവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും അസ്ഥി വികസനത്തിനുംസഹായകരമായേക്കാം എന്നതിനെ പറ്റി പഠനങ്ങൾ നടക്കുന്നു,

  • ചർമ്മ സംസാരക്ഷണത്തിനു ബ്ലാക്ക്ബെറി സഹായിക്കുന്നു – ബ്ലാക്ക്ബെറിയിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിലെ ചുളിവുകൾ, പ്രായ സംബന്ധിയായ ചർമ്മ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിന് സഹായിച്ചേക്കുമെന്നും റിസേർച്ചുകൾ പറയുന്നു.
  • ഹൃദയാരോഗ്യം  നിലനിർത്താൻ സഹായി ക്കുന്നു -കൊളസ്ട്രോൾ കുറയ്ക്കുന്നതിനൊപ്പം, ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത്തിനും   ഹൃദയാരോഗ്യ സംരക്ഷണം നടത്തുന്നതിനും ബ്ലാക്ക് ബെറി കഴിക്കുന്നത് സഹായകരമായേക്കാം എന്നതിനെ പറ്റി പഠനങ്ങൾ നടക്കുന്നു .
  • ബ്ലാക്ക് ബെറിയിലെ  ആന്റിഓക്സിഡന്റ്  കാൻസർ പോലുള്ള മാരക അസുഖങ്ങൾ വരാതെ സംരക്ഷിക്കാനും സഹായിച്ചേക്കുമെന്ന് റിസേർച് പറയുന്നു .

Is blackberry keto friendly? (ബ്ലാക്ക് ബെറി കീറ്റോ ഡയറ്റിനു അനുയോജ്യമാണോ)

കീറ്റോ ഡയറ്റ് എന്ന് പറയുന്നത് കുറഞ്ഞ കാർബ്‌ ഉള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു ഡയറ്റിങ് പ്രക്രിയയാണ് .

പലതരത്തിലുള്ള പഴ വർഗ്ഗങ്ങളും കീറ്റോ ഡയറ്റിൽ ഉൾപെടുത്താൻ സാധിക്കാത്തത് അവയിൽ അടങ്ങിയ കർബിന്റെ അളവ് കൂടുതൽ ആയതിനാലാണ് .

എന്നാൽ  ബ്ലാക്ക് ബെറി കീറ്റോ ഡയറ്റിന് അനുയോജ്യമായ ഒരു ഫല വർഗ്ഗമാണ് .

ബ്ലാക്ക് ബെറിയുടെ നെറ്റ് കാർബിന്റെ അളവ് കുറവാണ് അതിനാൽ തന്നെ അസംസൃതമായും ,സംസകരിച്ചും (ഡ്രൈ ) ബ്ലാക്ക് ബെറി കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ് .

നിങ്ങൾ കീറ്റോ മീൽ തയ്യാറാക്കുമ്പോൾ ഒരു കൈ നിറയെ ബ്ലാക്ക് ബെറി അതിലേക്ക് ഉൾപ്പെടുത്തുന്നത് നല്ലതാണു . ഇവയിൽ വെറും 3 .1 g ഓളം കാർബ്‌ മാത്രമേ അടങ്ങിയിട്ടുള്ളു.

How blackberry helps you in weight loss? (ശരീരഭാരം കുറയ്ക്കാൻ ബ്ലാക്ക്ബെറി  നിങ്ങളെ എങ്ങനെ സഹായിക്കുന്നു ?)

നമ്മൾ പല  ഭക്ഷ്യ  വസ്തുക്കളും  ശരീര ഭാരം കുറക്കുവാനായി ഉപയോഗിച്ച് വരാറുണ്ട് ,എന്നാൽ ഇവയൊക്കെ ശാസ്ത്രീയമായ  രീതിയിൽ ദീർഘകാലത്തേക്ക് ആരോഗ്യം  നിലനിൽക്കുവാൻ  സഹായിക്കുന്നവയാണോ  എന്ന ഉറപ്പ്  നമ്മൾക്കില്ല .

റിസേർച്ചുകൾ അനുസരിച്ചു ബ്ലാക്ക് ബെറി പോലെയുള്ള പഴങ്ങൾക്ക് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ഉണ്ട് ഇവ  ദഹന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുകയും  ശരീരഭാരം കുറയ്ക്കാൻ ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാൻ സഹായിച്ചേക്കുമെന്ന് റിസേർച് പറയുന്നു.

ബ്ലാക്ക് ബെറിയിൽ  അടങ്ങിയ ഫൈബർ കുടലിലെ പ്രവർത്തനങ്ങളെ  പ്രോത്സാഹിപ്പിക്കുകയും  കൃത്യമായ രീതിയിൽ മലവിസർജ്ജനം നടത്തുവാൻ  സഹായിച്ചേക്കുമെന്നും റിസേർച്ചുകൾ പറയുന്നു  .കൂടാതെ ബ്ലാക്ക്ബെറി കഴിക്കുന്നതിലൂടെ വയർ നിറഞ്ഞതായി തോന്നുകയും ഭക്ഷണം കൃത്യമായ അളവിൽ കഴിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു .

ഇത് അമിതമായ അളവിൽ ഭക്ഷണം കഴിക്കുന്നത് തടയുകയും  ശരീര ഭാരം കുറക്കുവാൻ സഹായകരമായേക്കാം .

കൂടാതെ ബ്ലാക്ക് ബെറി കഴിക്കുന്നത് വയറ്റിലെ ഫാറ്റ് കുറക്കാൻ സഹായിച്ചേക്കുമെന്നും എന്ന് പഠനങ്ങൾ പറയുന്നു .

കീറ്റോ ബ്ലാക്ക് ബെറി ജാം റെസിപ്പി

ആവശ്യമായ ചേരുവകൾ

1 .ബ്ലാക്ക് ബെറി (ഫ്രഷ് അല്ലെങ്കിൽ ഫ്രോസ്‌ ചെയ്തത്)-1 കപ്പ്

2 ഉപ്പ് -1 / 4 ടീസ്പൂൺ

3 .നാരങ്ങാ നീര് -1 ടീസ്പൂൺ

4 .എറിത്രോൾ -25 g (അഭിരുചിയ്ക്കനുസരിച്ചു )

5 .സ്റ്റീവിയ -15 g (അഭിരുചിയ്ക്കനുസരിച്ചു )

6 .അഗർ അഗർ -1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പത്രം അടുപ്പിലേക്ക് വച്ചശേഷം അതിലേക്ക് ബ്ലാക്ക് ബെറി ,ഉപ്പ് എന്നിവ ചേർത്ത് ഒരു 5 മിനുട്ട് നേരത്തേക്ക് ഇളക്കുക .

5 മിനുട്ടിനു ശേഷം 3 മുതൽ 6 വരെ ഉള്ള ചേരുവകളെല്ലാം ചേർത്ത് ഏകദേശം 10 -15 മിനുട്ട് നേരത്തേക്ക് ഇളക്കിയെടയ്ക്കുക .

ശേഷം അടുപ്പിൽ നിന്നും പാത്രം മാറ്റി വയ്ക്കുക .

ജാം തണുത്ത ശേഷം ജാറുകളിലേക്ക് മാറ്റുക .

ഫ്രിഡ്ജിൽ വച്ച് ഇഷ്ടമുള്ളപ്പോൾ കഴിക്കാവുന്നതാണ് .

ബ്ലൂ ബെറി ഗുണങ്ങൾ അറിയുവാൻ വായിക്കുക

https://ketoforsure.com/blueberries-befefits-malayalam-keto-diet-keto-fruit/

For More blog notification, please subscribe