Bun butter jam is one of the most favorite dish among adults and kids. Bun butter jam is one of the best evening snacks of whole time. The richness of butter and the sweetness of jam and softness of bread is the specialty of this dish. It will also a good lunch time snack. Here we are preparing bun butter jam with a healthy keto twist.
ആവശ്യമായ ചേരുവകൾ
ഡ്രൈ ചേരുവകൾ:
1. ഹിമാലയൻ പിങ്ക് ഉപ്പ്-1 പിഞ്ച്
2. മധുരത്തിനായി തിരഞ്ഞെടുക്കുന്നതിനുള്ള ഏതെങ്കിലും സ്വീറ്റ്നർ,
3. ആപ്പിൾ സിഡെർ വിനെഗർ- 1 ടേബിൾ സ്പൂൺ
4. ബേക്കിംഗ് പൗഡർ-3/4 ടേബിൾ സ്പൂൺ
5. സൈലിയം ഹസ്ക് / ഇസബ്ഗോൾ- 1 ടേബിൾ സ്പൂൺ
വെറ്റ് ചേരുവകൾ:
1. നെയ്യ്-2 ടേബിൾ സ്പൂൺ
2. തേങ്ങ മാവ്-1/2 കപ്പ്
3. വെള്ളം-1 ഗ്ലാസ്
ബൺ ഫില്ലിങ്ങിനായി : വെണ്ണ 10 ഗ്രാം, 2 സ്പൂൺ ബ്ലാക്ക്ബെറി ജാം
തയ്യാറാക്കുന്ന വിധം
ഡ്രൈ ആയിട്ടുള്ള ചേരുവകൾ എല്ലാം നന്നായി മിക്സിയിൽ പൊടിച്ചെടുക്കുക .ശേഷം ഒരു ഗ്ലാസ് വെള്ളം ഇതിലേക്ക് ചേർത്ത് ഡ്രൈ ചേരുവകളും ,വെറ്റ് ചേരുവകളും ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് മിക്സ് ചെയ്തെടുത്ത ശേഷം ഒരു ബട്ടർ പേപ്പറിലോ ,പാർച്ചമെന്റ് പേപ്പറിലോ ബൺ പരുവത്തിലാക്കി ആക്കി 10 മിനുട്ട് നേരത്തേക്ക് റസ്റ്റ് ചെയ്യാൻ വയ്ക്കാം (വച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല ).ഒരു പ്രീഹീറ്റഡ് ഓവനിലേക്ക് (ഏകദേശം 120 ഡിഗ്രി സെൽഷ്യസ് ), 120 ഡിഗ്രി എന്നാൽ നമുക്ക് അടുപ്പിൽ വച്ചും ചെയ്യാൻ കഴിയുന്നതാണ് ,അടിക്കടിയുള്ള പാത്രമെടുത്തു അതിൽ മണൽ വിരിച്ചു അതിനു മുകളിലേക്ക് വച്ച ശേഷം ചെയ്യാൻ കഴിയുന്നതാണ് , ശേഷം ഇത് 20 മിനുട്ടിനു ശേഷം പുറത്തെടുത്തു കഴിഞ്ഞാൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ബൺ ആയിരിക്കും .ശേഷം ഇത് നടുവിലൂടെ മുറിച്ച ശേഷം ഇതിലേക്ക് ബട്ടറും 2 സ്പൂൺ ജാമും ചേർത്ത ശേഷം കഴിക്കാവുന്നതാണ് .
കൂടുതലറിയാൻ വീഡിയോ കാണുക –
കീറ്റോ ബ്ലാക്ക് ബെറി ജാം റെസിപി –