It is common for people who are health-conscious to give up the use of sugar. But sometimes they miss taste sugar, always they have a question if there is another substance available that tastes the same as sugar while dieting, And the substitute of sugar is stevia. Read on to learn more about stevia.
Stevia kheti (stevia agriculture) is one of the famous farming among north Indian people. Stevia powder is used as stevia sweetener.
ഇന്നത്തെകാലത്തു ഏറ്റവും വില്ലനായി കണക്കാക്കപ്പെടുന്ന ഒരു ഭക്ഷ്യ വസ്തുവാണ് പഞ്ചസാര.
ദിവസേന നിരവധി ആളുകളാണ് അമിതമായ പഞ്ചസാരയുടെ ഉപയോഗം കാരണം പ്രമേഹ ബാധിതരാകുന്നത് . ആയതിനാൽ തന്നെ എപ്പോഴും നമുക്കുള്ള ഒരു ചോദ്യമാണ്, പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന വേറെ ഏതെങ്കിലും ഉൽപ്പന്നം ലഭ്യമാണോ ?
അതെ ഈ ചോദ്യത്തിനുള്ള ഉത്തരമാണ് സ്റ്റീവിയ അഥവാ മധുര തുളസി , ബ്രസീലിയന് ജേര്ണല് ഓഫ് ബയോളജിയില് ഗവേഷണപഠന റിപ്പോർട്ടുകൾ അനുസരിച്ചു പഞ്ചസാരയേക്കാൾ 30 ഇരട്ടി മധുരമുള്ള സസ്യമാണ് സ്റ്റീവിയ ,കൂടാതെ റിസേർച്ചുകൾ പ്രകാരം ഇവയ്ക്ക് മറ്റു പല ഔഷധ ഗുണങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു .
കലോറി ഇല്ലാത്ത ഒരു മധുരവസ്തുവാണ് സ്റ്റീവിയ . പൊതുവെ സുരക്ഷിതമെന്ന് കരുതുന്ന സ്റ്റീവിയ പ്ലാന്റിൽ നിന്നുള്ള വളരെ ശുദ്ധീകരിച്ച സത്ത് സ്റ്റീവിയ ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്നു(ഇത് FDA സാക്ഷ്യപെടുത്തിയത് പ്രകാരമാണ് )
History of stevia (സ്റ്റീവിയയുടെ ചരിത്രം )
അങ്ങ് തെക്കേ അമേരിക്കയാണ് സ്റ്റീവിയ സസ്യത്തിന്റെ ജന്മദേശമായി കണക്കാക്കപ്പെടുന്നത് . ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് തെക്കേ അമേരിക്കയിൽ നിന്നാണ് ഈ ചെടി കണ്ടെത്തിയതും ഉപയോഗിച്ചു തുടങ്ങിയതും . ലോകത്തിനു സ്റ്റീവിയ ഉപയോഗത്തിൽ 200 വർഷത്തിന്റെ ചരിത്രം മാത്രമേ ഉള്ളുവെങ്കിലും 1500 വർഷത്തിലേറെയായി തെക്കേ അമേരിക്കയിലെ ഗുവാരാനികൾ സ്റ്റീവിയ റെബൗഡിയാന എന്ന ചെടി ഉപയോഗിച്ചുവരുന്നന്നതായി ചരിത്രം പറയുന്നു.
ഗുവാരാനികളെ കൂടാതെ മാറ്റോ ഗ്രോസോ ഇന്ത്യക്കാർ ഇപ്പോഴും സ്റ്റീവിയയെ ഒരു മരുന്നായും മധുരമായും ഉപയോഗിച്ചു വരുന്നു .
തെക്കേ അമേരിക്കയിലെ തദ്ദേശവാസികൾ ഈ ചെടിയുടെ ഇലകൾ പാനീയങ്ങൾ മധുരമാക്കുവാനും ,വെറുതെ ചവയ്ക്ക്കുവാനും ഉപയോഗിച്ചു.സ്റ്റീവിയയുടെ മധുരം തന്നെ ആയിരുന്നു ഇതിന് പ്രധാന കാരണം .
1899 –ൽ, സ്വിസ് സസ്യശാസ്ത്രജ്ഞനായ മോയിസ് സാന്റിയാഗോ ബെർട്ടോണിയാണ്, കിഴക്കൻ പരാഗ്വേയിൽ ഗവേഷണം നടത്തുമ്പോൾ, ചെടിയെയും മധുര രുചിയെയും കുറിച്ച് വിശദമായി പഠിച്ച ശേഷം ലോകത്തിനു പറഞ്ഞു തന്നത്.
1905 ൽ സ്റ്റീവിയ ചെടിയെ രസതന്ത്രജ്ഞനായ ഓവിഡിയോ റെബൗഡിയുടെയും (സ്റ്റീവിയ ചെടിയുടെ ഇലകളിൽ നിന്ന് മധുരമുള്ള ചേരുവകൾ ആദ്യം വേർതിരിച്ച് പേര് നൽകിയത് റീബൗഡിയാണ് )കണ്ടുപിടുത്തം നടത്തിയ മോയിസ് ജിയാകോമോ സാന്റിയാഗോ ബെർട്ടോണിയുടെയും ബഹുമാനാർത്ഥം സ്റ്റീവിയ റീബൗഡിയാന ബെർട്ടോണി എന്ന് പുനർനാമകരണം ചെയ്തു.
1931 –ൽ ഫ്രഞ്ച് രസതന്ത്രജ്ഞർ എം. ബ്രിഡൽ, ആർ. ലാവെയിൽ എന്നിവർ സ്റ്റീവിയയ്ക്ക് മധുരമുള്ള രുചി നൽകുന്ന ഗ്ലൈക്കോസൈഡുകളെ വേർതിരിക്കുന്നതുവരെ ഈ വിഷയത്തിൽ പരിമിതമായ ഗവേഷണം മാത്രമാണ് നടന്നിരുന്നത് .
സൈക്ലേമേറ്റ്, സാക്രിൻ തുടങ്ങിയ മധുരം നൽകുന്ന വസ്തുക്കൾ ക്രമേണ കുറയുകയോ 1970 ൽ കൊക്കക്കോളയുടെ ഒരു വേരിയന്റ് ഫോർമുലേഷനിൽ നിന്ന് നീക്കം ചെയ്യുകയോ ചെയ്തു. തൽഫലമായി, ജപ്പാനിൽ ഒരു ബദലായി സ്റ്റീവിയയുടെ ഉപയോഗം ആരംഭിച്ചു.
ലോകമെമ്പാടും വ്യാപകമായി ലഭ്യമാണെങ്കിലും, സ്റ്റീവിയ ക്യാൻസറിന് കാരണമാകുമെന്ന് സൂചിപ്പിച്ച ആദ്യകാല പഠനങ്ങൾ കാരണം 1991 ൽ യുഎസിൽ ഇത് നിരോധിക്കപ്പെട്ടു. 1994 –ലെ ഡയറ്ററി സപ്ലിമെന്റ് ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ ആക്ട് വരെ എല്ലാ ഉപയോഗങ്ങൾക്കും സ്റ്റീവിയ നിരോധിക്കപ്പെട്ടു, അതിനുശേഷം FDA അതിന്റെ നിലപാട് പരിഷ്കരിക്കുകയും സ്റ്റീവിയ ഒരു ഭക്ഷണപദാർത്ഥമായി ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്തു. പക്ഷെ അത് ഫുഡ് അഡിറ്റീവ് ആയി ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നില്ല.
1999, ആദ്യകാല പഠനങ്ങളാൽ പ്രചോദിപ്പിക്കപ്പെട്ട യൂറോപ്യൻ കമ്മീഷൻ, യൂറോപ്യൻ യൂണിയനിലെ ഭക്ഷ്യ ഉൽപന്നങ്ങളിൽ സ്റ്റീവിയയുടെ ഉപയോഗം നിരോധിച്ചു.
2006 ൽ, ലോകാരോഗ്യ സംഘടന പുറത്തുവിട്ട സുരക്ഷാ വിലയിരുത്തലിൽ ശേഖരിച്ച ഗവേഷണ ഡാറ്റയ്ക്ക് ഇവയ്ക്ക് പ്രതികൂല ഫലങ്ങൾ ഉള്ളതായി കണ്ടെത്തിയില്ല
സ്റ്റീവിയ സസ്യത്തിൽ നിന്നും ഉല്പാദിപ്പിക്കുന്ന പ്യുർ വയ ,ട്രൂവിയ എന്നിവയ്ക്ക് GRAS പദവിക്ക് “എതിർപ്പില്ല എന്ന തരത്തിൽ അംഗീകാരം നൽകി ഈ ഉൽപ്പന്നങ്ങൾ സ്റ്റീവിയയല്ല, മറിച്ച് വളരെ ശുദ്ധീകരിച്ച സ്റ്റീവിയ–എക്സ്ട്രാക്റ്റ് ഉൽപ്പന്നമാണെന്ന് F D A പറഞ്ഞു.
FDA ഇപ്പോഴും സ്റ്റീവിയയെ “അംഗീകൃത ഭക്ഷ്യ അഡിറ്റീവല്ല” എന്ന് കണക്കാക്കുന്നു, കൂടാതെ 2015 ൽ “യുണൈറ്റഡ് സ്റ്റേറ്റ്സിൽ GRAS ആയി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല” എന്ന് പ്രസ്താവിച്ചു
ഇന്ത്യൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ, 2011 –ൽ സ്റ്റീവിയ നിരോധിക്കുകയും പിന്നീട് അതിന്റെ തീരുമാനം മാറ്റുകയും 2015 –ൽ അത് അംഗീകരിക്കുകയും ചെയ്തു.
Does stevia have any kind of health benefits?സ്റ്റീവിയയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ഉണ്ടോ ?
പോഷക ഗുണങ്ങൾ ഇല്ലാത്ത മധുര വസ്തുവാണ് സ്റ്റീവിയ , സ്റ്റീവിയയ്ക്ക് ഏതെങ്കിലും തരത്തിലുള്ള പോഷക ഗുണം ഉണ്ടോ എന്ന ഗവേഷണം നടന്നു വരികയാണ് . പോഷകാഹാര രഹിതമായ മധുരമായതിനാൽ നാം ഉപയോഗിക്കേണ്ട സ്റ്റീവിയയുടെ അളവ് ഓരോ വ്യക്തിയുടെ ആരോഗ്യ നിലയെ ആശ്രയിച്ചിരിക്കും.
- ഗവേഷണങ്ങൾ പ്രകാരം പഞ്ചസാരയ്ക് പകരമായി ഉപയോഗിക്കാമെന്ന് മാത്രമല്ല പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്തിക്കാനും ഇവ സഹായകരമാണെന്നു കണ്ടെത്തിയിട്ടുണ്ട് .ഇവയിൽ അടങ്ങിയ സ്റ്റീവിയോള് ഗ്ലൈകോസൈഡ് എന്ന വസ്തുവാണ് ഇതിനു കാരണം .ആയതിനാൽ തന്നെ പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു സസ്യ വർഗമാണ് സ്റ്റീവിയ .
സാധാരണ നാം ചായ ഉണ്ടാകുമ്പോൾ അതിലേക്ക് ഇവയുടെ ഇലകളിട്ട ശേഷം ഒരു 6 -7 മിനുട്ട് വരെ തിളപ്പിച്ച ശേഷം കുടിച്ചു കഴിഞ്ഞാൽ പഞ്ചസാരയിട്ട ചായ കുടിച്ച പ്രതീതിയാണ് .
- ചില ശാസ്ത്രീയ തെളിവുകൾ സൂചിപ്പിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കാൻ അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സ്റ്റീവിയ ആളുകളെ സഹായിക്കുമെന്നാണ്. ഇവയൊന്നും തെളിയിക്കപ്പെട്ടിട്ടില്ല.എന്നാൽ സ്റ്റീവിയയെ മാത്രം ആശ്രയിച്ചു ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം നടക്കണമെന്നില്ല എന്നാൽ മറ്റ് ചികിത്സകൾക്കും ജീവിതശൈലി മാറ്റങ്ങൾക്കും ഒപ്പം ഇത് ഗുണം ചെയ്യും.
- ഒരു പഠനമനുസരിച്ച്, സ്റ്റീവിയ ഇല പൊടി കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിച്ചേക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട് . എന്നാൽ ഇവയൊന്നും ക്ലിനിക്കലി തെളിയിക്കപ്പെട്ടിട്ടില്ല.
- കൂടാതെ കലോറി കുറവായതിനാൽ പഞ്ചസാരയ്ക്ക് പകരം സ്റ്റീവിയ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണകരമായേക്കാമെന്നു പഠനങ്ങൾ പറയുന്നു.
- സ്റ്റീവിയ അല്ലെങ്കിൽ മധുര തുളസിയുടെ ആന്റി ഫംഗൽ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ചർമ്മ സംബന്ധിയായ പ്രശ്നങ്ങൾക്ക് പരിഹാരമായേക്കാമെന്നു റിസേർച്ചുകൾ പറയുന്നു
- സ്റ്റീവിയയുടെ ആന്റി ഓക്സിഡൻസ് ഘടകങ്ങൾ മുറിവുകൾ അതുവേഗം ഉണങ്ങുവാൻ സഹായകരമായേക്കാം ,പക്ഷെ ഇവയൊന്നും ക്ലിനിക്കലി തെളിയിക്കപെട്ടവയല്ല.
Stevia Side Effects? സ്റ്റീവിയ പാർശ്വ ഫലങ്ങൾ?
സ്റ്റീവിയ വാണിജ്യപരമായ ഉപയോഗത്തിന് അംഗീകരിച്ചിട്ടില്ല, പക്ഷേ നിങ്ങൾക്ക് ഇപ്പോഴും ഗാർഹിക ഉപയോഗത്തിനായി ഇത് വളർത്താം.
അസംസ്കൃത സ്റ്റീവിയ നിങ്ങളുടെ വൃക്കകൾ, പ്രത്യുത്പാദന സംവിധാനം, ഹൃദയ സിസ്റ്റത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. ഇത് രക്തസമ്മർദ്ദം വളരെ കുറയുകയോ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന മരുന്നുകളുമായി ഇടപഴകുകയോ ചെയ്തേക്കാം. ആയതിനാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ള ആളുകൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം സ്റ്റീവിയ ഉപയോഗിക്കുക .
പ്രമേഹമുള്ളവർക്ക് സ്റ്റീവിയ സുരക്ഷിതമാണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ഡെക്സ്ട്രോസ് അല്ലെങ്കിൽ മാൾട്ടോഡെക്സ്ട്രിൻ അടങ്ങിയിരിക്കുന്ന സ്റ്റീവിയ ഉത്പന്നങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കണം..
ഏതൊരുൽപ്പന്നവും പോലെ സ്റ്റീവിയ തിരഞ്ഞെടുക്കുമ്പോളും നാം വളരെ ശ്രദ്ധയോട് കൂടി തിരഞ്ഞെടുക്കേണ്ടതുണ്ട്.
Is stevia available in the market?സ്റ്റീവിയ മാർക്കറ്റിൽ ലഭ്യമാണോ ?
നമ്മുടെ നാട്ടിലെ പലചരക്ക് കടകളിലും സൂപ്പർ മറക്റ്റുകളിലും ഫാർമസികളിലും സ്റ്റീവിയ ഒരു ദ്രാവക രൂപത്തിലോ അല്ലെങ്കിൽ പൊടിയായോ വിൽക്കപ്പെടുന്നു . നമ്മൾ കഴിക്കുന്ന പലഹാരങ്ങൾ , പാനീയങ്ങൾ മറ്റു ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയിൽ സ്റ്റീവിയ ചേർക്കാറുണ്ട് . നാട്ടിലെ സ്റ്റോറുകളിൽ മാത്രമല്ല ഓൺലൈൻ ആയും‘നമുക്ക് സ്റ്റീവിയ വാങ്ങുവാൻ കഴിയുന്നതാണ് .