Is pumpkin keto friendly? One of the most frequently asked questions is whether pumpkin is suitable for the keto diet. Pumpkin is used in many ways in Kerala cuisine. The blog also gives you tips on the benefits of pumpkin and 3 recipes that can be made with pumpkin.
അതേ കീറ്റോ ഡയറ്റിന് അനുയോജ്യമായ ഒരു പഴവർഗ്ഗമാണ് മത്തങ്ങാ, നമ്മൾ പച്ചക്കറികളുടെ കൂടെ കഴിച്ചുകൊണ്ടിരിക്കുന്ന മത്തങ്ങാ ഒരു പഴവർഗ്ഗമാണ്. അതായത് ഒരു ബോട്ടാണിക്കൽ ബെറിയാണ് മത്തങ്ങാ
ശൈത്യകാല വിളയായ മത്തങ്ങയുടെ സത്ത്,വിത്ത്, തോട്, മാംസം, പൂക്കൾ – ഇവയുടെ ഭൂരിഭാഗം ഭാഗങ്ങളും ഭക്ഷ്യയോഗ്യമായ ഒന്നാണ് മത്തങ്ങാ.
കേരളീയ പാചക രീതിയിൽ ഇവ വിവിധ തരം വിഭവങ്ങൾ ഉണ്ടാക്കുവാനായി ഉപയോഗിച്ച് വരുന്നു.
How Many Net Carbs are in a Pumpkin? ( മത്തങ്ങയിൽ അടങ്ങിയ നെറ്റ് കാർബ്)
മത്തങ്ങ ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണമല്ല, പക്ഷേ അതിൽ ചില കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്.
കീറ്റോ ഡയറ്റിൽ നമുക്ക് മത്തങ്ങ കഴിക്കാൻ സാധിക്കും എന്നാൽ നിങ്ങൾ കഴിക്കുന്ന ഭാഗത്തിന്റെ വലുപ്പം എത്രയാണെന്ന് നോക്കി അവ നിങ്ങളുടെ നെറ്റ് കാർബ് കൗണ്ടിനെ ബാധിക്കുന്നില്ല എന്ന് മനസിലാക്കി വേണം കഴിക്കാൻ.
ഒരു സെർവിംഗിലെ മൊത്തം കാർബോഹൈഡ്രേറ്റുകളുടെ എണ്ണം കണ്ടെത്തിയ ശേഷം , ഇവ കഴിക്കുക.
ഒരു കപ്പ് അസംസ്കൃത മത്തങ്ങയിൽ 7.5 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു.
1 കപ്പ് മത്തങ്ങാ നമ്മൾ കറിയോ അല്ലെങ്കിൽ മറ്റു, ഭക്ഷ്യ വസ്തുക്കളോ തയ്യാറാക്കുവാൻ ഉപയോഗിക്കുമ്പോൾ സെർവിങ് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
Carbs in Pumpkin(മത്തങ്ങയിൽ എത്ര കാർബ് അടങ്ങിയിരിക്കുന്നു)
ഒരു കപ്പ് വേവിച്ച മത്തങ്ങയിൽ (ഏകദേശം 250)
കൊഴുപ്പ്: 0.2 ഗ്രാം
പ്രോട്ടീൻ: 2 ഗ്രാം
കാർബോഹൈഡ്രേറ്റ്സ്: 12 ഗ്രാം
Pumpkin health benefits (മത്തങ്ങയുടെ ആരോഗ്യ ഗുണങ്ങൾ)
- മത്തങ്ങ കാലറി കുറഞ്ഞ ഒരു പഴവർഗ്ഗമാണ് കാലറി കുറവാണെങ്കിലും ഇതിൽ അനേകം വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടം കൂടിയാണ്.
- മത്തങ്ങാ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.മത്തങ്ങയിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. വിറ്റാമിൻ ഇ, ഇരുമ്പ്, ഫോളേറ്റ് എന്നിവയുടെ വിതരണം നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുവാനും സഹായകരമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
- മത്തങ്ങയിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്,കൂടാതെ ഫൈബ്റിന്റെ മികച്ച ഉറവിടമാണ് മത്തങ്ങാ
- മത്തങ്ങയിൽ ആൽഫ കരോട്ടിൻ, ബീറ്റാ കരോട്ടിൻ, ബീറ്റാ ക്രിപ്റ്റോക്സാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഗവേഷണങ്ങൾ പ്രകാരം ഇത് ഫ്രീ റാഡിക്കലുകളാൽ നിങ്ങളുടെ കോശങ്ങളെ നശിപ്പിക്കുന്നതിൽ നിന്ന് സംരക്ഷിക്കും.
- റിസേർച്ചുകൾ പ്രകാരം മത്തങ്ങയിലെ ഉയർന്ന വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണുകളെ കാഴ്ചനഷ്ടത്തിൽ നിന്ന് സംരക്ഷിക്കുവാൻ സഹായിക്കുന്നു.
- പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ നല്ല ഉറവിടമാണ് മത്തങ്ങ, ഇത് ഹൃദയാരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു
മത്തങ്ങാ ഫ്രൈ
ആവശ്യമായ ചേരുവകൾ
മത്തങ്ങാ – 1 കപ്പ്
വെള്ളം -2 കപ്പ്
വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
കടുക് -1/4 ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
പച്ചമുളക് -2 എണ്ണം (നീളത്തിൽ അറിഞ്ഞത് )
തേങ്ങാ (ചിരവിയത് )-2 ടേബിൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മത്തങ്ങാ ക്യൂബകളായി മുറിച്ച ശേഷം ഒരു പാത്രത്തിൽ 2 കപ്പ് വെള്ളം ഒഴിച്ച് 10 മുതൽ 15 മിനുട്ട് വരെ വേവിച്ചു, വെള്ളം കളഞ്ഞ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
അതിനു ശേഷം അടുപ്പിലേക്ക് ഒരു പാൻ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക, എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക, ശേഷം കറിവേപ്പില പച്ചമുളക് എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റുക.
2-3 മിനിറ്റിനു ശേഷം ഇതിലേക്ക് നേരത്തെ വേവിച്ചു വച്ചിരുന്ന മത്തങ്ങാ കൂടെ ചേർത്ത് വഴറ്റുക.
ശേഷം ചിരവിയ തേങ്ങ കൂടെ ചേർത്ത് 2-3 മിനുട്ട് വഴറ്റുക.
സ്വദിഷ്ടമായ കീറ്റോ മത്തങ്ങാ ഫ്രൈ തയ്യാറായിരുന്നു.
തേങ്ങ അരച്ച മത്തങ്ങാ കറി
ആവശ്യമായ ചേരുവകൾ
മത്തങ്ങാ -1 കപ്പ്
തേങ്ങ -1 കപ്പ്
ജീരകം -1/4 ടീസ്പൂൺ
ചെറിയ ഉള്ളി -2 എണ്ണം
പച്ചമുളക് -2 എണ്ണം
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
കടുക് -1/4 ടീസ്പൂൺ
കറിവേപ്പില -2 തണ്ട്
ചുവന്ന മുളക് -2-3 എണ്ണം
ഉപ്പ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മത്തങ്ങാ ക്യൂബുകളായി മുറിച്ചത് അടി കട്ടിയുള്ള പാത്രത്തിൽ കുറച്ച് വെള്ളം, ആവശ്യത്തിന് ഉപ്പ്, 1 തണ്ട് കറിവേപ്പില, 2 പച്ചമുളക്, മഞ്ഞൾ പൊടി എന്നിവ ചേർത്ത് 5 മിനുട്ട് നേരത്തേക്ക് വേവിക്കാൻ വയ്ക്കുക.
മത്തങ്ങാ വെന്തുവരുന്ന സമയം കൊണ്ട് അരപ്പ് തയ്യാറാക്കാം, അതിനായ് ഒരു മിക്സിയിലേക്ക് തേങ്ങാ, ജീരകം, ചെറിയ ഉള്ളി എന്നിവ ചേർക്കുക,
ശേഷം നന്നായി പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക.
അരച്ച പേസ്റ്റ് വേവിച്ച മത്തങ്ങായിലേക്ക് ചേർത്ത് 10 മുതൽ 15 മിനുട്ട് വരെ തിളപ്പിക്കുക.
ശേഷം മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക്, കറിവേപ്പില, ചുവന്ന മുളക് എന്നിവ ചേർത്ത് ചൂടാക്കിയ ശേഷം, കറിയിലേക്ക് താളിക്കുക.
സ്വദിഷ്ടമായ തേങ്ങ അരച്ച മത്തങ്ങാ കറി തയ്യാറായിരിക്കുന്നു.
മത്തങ്ങാ സ്മൂതി
ആവശ്യമുള്ള ചേരുവകൾ :
മത്തങ്ങ (പഴുത്തത്- വേവിച്ചത് )-1/4 കപ്പ്
ബദാം പാൽ-1/4കപ്പ്
വിപ്പിംഗ് ക്രീം-1/4 കപ്പ്
സ്റ്റീവിയ /എറിത്രിറ്റോൾ – മധുരത്തിനായി
വാനില എസൻസ് (നിങ്ങൾക്ക് ഇഷ്ടമുള്ള എസൻസ് ഉപയോഗിക്കാം )
തയ്യാറാക്കുന്ന വിധം
ഒരു ബ്ലെൻഡറിൽ എല്ലാം ചേരുവകളും ഒരുമിച്ച് ചേർത്ത് ബ്ലൻഡ് ചെയ്ത ശേഷം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു സേർവ് ചെയ്യുക.