Plant meat is made from plants and is made to taste, this is a vegetarian product by definition. The shape and structure just like real meat. Because they are low in fat and calories, plant-based meats may be more beneficial to some people than real meat. Vegetable meats include coconut oil, vegetable protein, and beetroot juice are also used to manufacture plant meat.
What is plant meat (എന്താണ് പ്ലാന്റ് മീറ്റ് )
മൃഗ മാംസ്യത്തെ അനുകരിക്കാനെന്ന ശ്രമത്തിൽ രൂപകൽന ചെയ്ത മാംസ്യങ്ങളാണ് സസ്യ മാംസ്യങ്ങൾ .
ഇന്നത്തെക്കാലത്തു പലരും വെജിറ്റേറിയണിസത്തിലേക്ക് മാറുമ്പോൾ പല ഭക്ഷണ പദാർത്ഥങ്ങളും അതിന്റെ തനതായ രീതിയിൽ ലഭ്യമാകാറില്ല, എന്നാൽ അത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ് സസ്യമാംസങ്ങൾ
മുൻകാലത്തു ടോഫു പോലെ ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ മാംസ്യത്തെ മാറ്റി സ്ഥാപിച്ചപ്പോൾ ,ഇക്കാലത്തു മാംസ്യത്തിന്റെ അതെ രുചിയോടും ,നിറത്തോടും ഗുണത്തോടും കൂടിയുള്ള സസ്യ മാംസ്യ ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാകാൻ തുടങ്ങി .
കൂടാതെ അനിമൽ ഫാർമിംഗ് മൂലം പ്രകൃതിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണം ഇവ സുലഭമായി ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വർധിച്ചു വരാനും തുടങ്ങി .
സസ്യമാംസം കൊണ്ടുള്ള സോസേജ് ,ബർഗർ ,ഗ്രൈന്ഡഡ് മീറ്റ് ,എന്നിവ ഇപ്പോൾ നമുക്ക് ചുറ്റും ലഭ്യമാണ് .
What is plant meat made of ?(എന്തുകൊണ്ടാണ് പ്ലാന്റ് മീറ്റ് നിർമ്മിച്ചിരിക്കുന്നത് )
പ്ലാന്റ് ബേസ്ഡ് മീറ്റ് അഥവാ സസ്യങ്ങൾ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെടുന്ന മാംസങ്ങളുടെ ചേരുവകളായി സാധാരണയായി കണ്ടുവരുന്നത് കൂൺ,കടല,സോയ, ബീൻസ്, ഗോതമ്പ് ഗ്ലൂട്ടൻ എന്നിവയാണ്.
എന്നാൽ ഇപ്പോൾ സെയ്താൻ എന്ന . ഏറ്റവും “പുരോഗമിച്ച” പ്ലാന്റ് അടിസ്ഥാനമാക്കിയുള്ള മാംസമായും ഇവ വിപണിയിൽ ലഭ്യമാണ് .
സെയ്താൻ പ്രോട്ടീനുകളുടെ ഒരു മിശ്രിതമായാണ് നിർമ്മിക്കപ്പെടുന്നത് .
സാധാരണ കണ്ടിവരുന്ന മാസ്യാതിനിന്റെ മണവും രുചിയും നൽകുവാനായി പൊതുവായി ചേർത്തുവരുന്നത് സസ്യ എണ്ണകകളാണ് .
അതുപോലെ മാംസത്തിന് നിറം നൽകാനായി പലതരത്തിലുള്ള പ്രകൃതിദത്ത പിഗ്മെന്റുകൾ പൊതുവായി ഉപയോഗിച്ച് വരുന്നു .
Where do we get plant meat? ( പ്ലാന്റ് മീറ്റ് എവിടെ നിന്നും ലഭിക്കും)
പലരും ഇവ പ്രാദേശികമായി ലഭ്യമല്ല എന്ന ധാരണയിൽ വാങ്ങാറില്ല , എന്നാൽ ഇത് തെറ്റായ ഒരു ധാരണയാണ്
നമ്മുടെ അടുത്തുള്ള മിക്ക പ്രാദേശിക സൂപ്പർമാർക്കറ്റുകളുടെയോ പലചരക്ക് കടകളുടെയോ ഫ്രീസർ വിഭാഗത്തിൽ ഇവ നമുക്ക് കണ്ടെത്താൻ സാധിക്കുന്നതാണ് .
കൂടാതെ ഓൺലൈൻ സ്റ്റോറുകളിൽ കൃത്യമായി തയ്യാറാക്കി എടുക്കാവുന്ന നിർദ്ദേശത്തോടു കൂടി ഇവയുടെ ഉത്പന്നങ്ങൾ ലഭ്യമാണ് .
Health benefits of plant meat?(പ്ലാന്റ് മീറ്റിന്റെ ആരോഗ്യ ഗുണങ്ങൾ )
- യഥാർത്ഥ മാംസമാണെന്നു തോന്നുന്ന തരത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന സസ്യ മാംസത്തിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്പച്ചക്കറിപ്രോട്ടീൻ,വെളിച്ചെണ്ണ,സുഗന്ധവ്യഞ്ജനങ്ങൾ,പയർ,സോയ,അരി,കൂൺ ,ഗോതമ്പ് ഗ്ലൂറ്റൻ,സെയ്താൻ എന്നിവയാണ് സസ്യത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതിനാൽ തന്നെ മാംസ്യത്തെ അപേക്ഷിച്ചു ഇവയ്ക്ക് കലോറി വളരെ കുറവാണ് .
- കൃത്യമായ നിർദ്ദേശമില്ലാതെ മാംസ്യം അമിതമായി കഴിക്കുന്നത് ജീവിത ശൈലി രോഗങ്ങൾക്ക് കാരണമാകുന്നു ,ഇവയ്ക്കുള്ള ഉത്തമ പരിഹാരമാണ് സസ്യ മാംസ്യം .
- മാംസ്യത്തിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് പൂരിത ട്രാൻസ് കൊഴുപ്പുകളാണ് , ഇവ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഉയർന്ന അളവിൽ ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ടാകുവാൻ കാരണമാകും. ഈ കൊളസ്ട്രോൾ മറ്റു പല രോഗങ്ങൾക്കുമുള്ള ഹേതുവാകാം ,ആയതിനാൽ സസ്യമാംസം കഴിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഗവേഷണങ്ങൾ പ്രകാരം സഹായകരമായേക്കാം .
- പഠനങ്ങൾ അനുസരിച്ചു മാംസ്യം അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ പോലെയുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം , ഇത് ടൈപ് 2 പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിക്കുവാൻ കാരണമാകുന്നു . ഇതിനു ബദൽ എന്നോളം സസ്യമാംസ്യം കഴിക്കുന്നതിൽ നിന്നും ലഭിക്കുന്ന ഫൈബറുകൾ കഴിക്കുന്നത് ശരീരത്തിൽ വരാൻ സാധ്യതയുള്ള അർബുദങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
- റെഡ് മീറ്റ് കഴിക്കുന്നത് , പ്രത്യേകിച്ച്, പ്രമേഹം ഹൃദ്രോഗം മുതലായ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു . ഇവ ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്ന , ബേക്കൺ, ഹോട്ട് ഡോഗുകൾ ,സോസേജ്തുടങ്ങിയ പ്രോസസ് ചെയ്ത മാംസവും ആമാശയം, കുടൽ കാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പഠനങ്ങൾ പ്രകാരം ഇവയ്ക്കുള്ള ഒരുത്തമ പരിഹാരമായേക്കാം സസ്യമാംസം.
- പാരിസ്ഥികമായി വിശകലനം ചെയ്യുമ്പോൾ ചെടികൾക്ക് മൃഗങ്ങളെക്കാൾ ചുരുങ്ങിയ സ്ഥലം മാത്രമേ ആവശ്യമുള്ളു ,കൂടാതെ ആനിമൽ ഫാമിങ് പല പാരിസ്ഥിസ്തിക പ്രശ്നങ്ങൾക്കും ഹേതുവായതായി ഗവേഷങ്ങൾ പറയപ്പെടുന്നു ആയതിനാൽ സുസ്ഥിരമായ മനുഷ്യ –പ്രകൃതി അനുമാനത്തിനു സസ്യ സംബന്ധിയായ ഭക്ഷണങ്ങളാണ് കൂടുതൽ ഉത്തമം.
- ദഹന വ്യവസ്ഥയ്ക് അനൂകൂലമാകുന്ന തരത്തിലുള്ളതാണ് പ്ലാന്റ് ബേസ്ഡ് മീറ്റ് ,മലബന്ധം അകറ്റാനും ഈ ഭക്ഷണക്രമം സഹായകരമായേക്കാമെന്ന് പഠനങ്ങൾ പറയുന്നു .
Is plant meat keto friendly? (പ്ലാന്റ് മീറ്റ് കീറ്റോ ഡയറ്റിനു അനുയോജ്യമാണോ)
കീറ്റോ ഡയറ്റ് ചെയ്യുന്നവർ മുഴുവനായും സസ്യമാസം കഴിക്കാമെന്നു കരുതുന്നത് തെറ്റായ ധാരണയാണ്’ സസ്യം അടിസ്ഥാനമാക്കിയുള്ള മാംസം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമായി കഴിക്കുക ഒരിക്കലും ഇത് നിങ്ങളുടെ ഏക പ്രോട്ടീൻ സ്രോതസ്സായി മാറ്റരുത്. പകരം മറ്റു ഭക്ഷണങ്ങളും കഴിക്കാൻ ശ്രമിക്കുക .
How plant meat helps you in weight loss? (ശരീരഭാരം കുറയ്ക്കാൻ പ്ലാന്റ് മീറ്റ് നിങ്ങളെ എങ്ങനെ സഹായിക്കുന്നു ?)
സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മാംസങ്ങളെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട വസ്തുത എന്തെന്നാൽ അവയിൽ അടങ്ങിയത് സംസ്കരിക്കപ്പെടുകയും ശുദ്ധീകരിക്കപ്പെട്ട വെളിച്ചെണ്ണ, പരിഷ്കരിച്ച ഭക്ഷ്യ അന്നജം എന്നിവ പോലുള്ള ചേരുവകളാണ് കൂടാതെ ഇവ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ ഗണത്തിൽ പെടുന്നു ആയതിനാൽ തന്നെ ഇവ അമിതമായി കഴിക്കുമ്പോൾ ആളുകൾക്ക് പ്രതിദിനം കഴിക്കുന്ന കലോറിയെക്കാൾ കൂടാനുള്ള സാധ്യത ഉണ്ടാവുകയും ആത്യന്തികമായി കൂടുതൽ ഭാരം വർദ്ധിപ്പിക്കാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യുന്നു .
അതിനാൽ ഇവ മിതമായ അളവിൽ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുവാൻ നടത്തുന്ന ശ്രമങ്ങളെ സഹായിച്ചേക്കാം , എന്നല്ലാതെ നേരിട്ട് അതിനു ഭാരം കുറക്കുവാൻ സാധിക്കും എന്ന വസ്തുത റിസേർച്ചുകൾ പറയുന്നില്ല . അതായത് ശരീരഭാരം കുറയ്ക്കുവാൻ നിങ്ങൾ ശ്രമിക്കുന്നുവെങ്കിൽ ഇവ ഉപകാരപ്രദമായേക്കാം എന്നാൽ ക്ലിനിക്കലി ഇവ തെളിയിക്കപ്പെട്ടിട്ടില്ല .