Olive oil and coconut oil has its own benefits, olive oil benefits and benefits of coconut oil are almost similar to one another .The extra virgin olive oil is the most commonly used olive oil. people think that coconut oil is only used for hair but it has its own health benefits.
ഭാരം കുറക്കാൻ നമ്മൾ കീറ്റോ ചെയ്യുമ്പോൾ നമ്മൾ കഴിക്കേണ്ടത് ഒലിവ് എണ്ണയാണോ അതോ വെളിച്ചെണ്ണയോ?
ഒലിവ് എണ്ണ
ഒലിവ് എണ്ണക്കും വെളിച്ചെണ്ണക്കും അതിന്റെതായ ഗുണങ്ങൾ ഉണ്ട്. ഒലിവ് മരത്തിൻറെ ഫലമായ ഒലിവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സ്വാഭാവിക എണ്ണയാണ് ഒലിവ് ഓയിൽ. ഒലിവ് എണ്ണയിൽ ആന്റിഓക്‌സിഡന്റുകളുടെ വലിയ അളവ് അടങ്ങിയിരിക്കുന്നു. ഒലിവ് എണ്ണക്ക് ശക്തമായ ആന്റി ഇൻഫ്ളമേട്ടറി ഗുണങ്ങൾ ഉണ്ട്. ഒലിവ് എണ്ണ ഹൃദയത്തെ സംരക്ഷിക്കുന്നു. കീറ്റോ ഡയറ്റ് എടുക്കുന്നവർക്ക് എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ വളരെ നല്ലതാണ്.
വെളിച്ചെണ്ണ
വെളിച്ചെണ്ണയിൽ ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു.. ഇതിൽ പൂരിത കൊഴുപ്പുകൾ കൂടുതലാണ്. വെളിച്ചെണ്ണ ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു.കൊഴുപ്പ് കത്തിച്ചുകളയാനും, HDL( നല്ല കളസ്ട്രോൾ )ഉയർത്താനും ഇത് സഹായിക്കുന്നു .വെളിച്ചെണ്ണയിൽ ആന്റി മൈക്രോബ്യിൽ എഫക്ട് ഉണ്ട് .ചർമ്മ, മുടി, സംരക്ഷണത്തിനും നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാം.വെളിച്ചെണ്ണ തികച്ചും കീറ്റോ ഫ്രണ്ട്‌ലിയാണ്. ഇത് ശുദ്ധമായ കൊഴുപ്പായതിനാൽ, ഭക്ഷണത്തിൽ കാർബണുകളൊന്നും ചേർക്കാതെ കൊഴുപ്പ് വർദ്ധിച്ച ആവശ്യങ്ങൾ നിറവേറ്റാൻ ഇത് സഹായിക്കും.
ആയതിനാൽ തന്നെ ഒലിവ് എണ്ണയും വെളിച്ചെണ്ണയും കീറ്റോ ഡയറ്റിൽ ഒരുപോലെപ്രധാന്യമർഹിക്കുന്നു ..
ഇതിനെപ്പറ്റി കൂടുതൽ അറിയാൻ കാണുക –