Upma is one of those easy food we will make at our home. Here we are providing you an upma recipe with a keto twist in it.
ആവശ്യമായ സാധനങ്ങൾ
കോളിഫ്ലവർ -1 എണ്ണം
മുട്ട -1 എണ്ണം
നെയ്യ് -1 ടേബിൾ സ്പൂൺ
കടുക് -1 ടീ സ്പൂൺ
ഇഞ്ചി -1 ടീസ്പൂൺ
സവാള -1 ചെറുതായി അരിഞ്ഞത്
പച്ചമുളക് -2 എണ്ണം
കറിവേപ്പില -4 എണ്ണം
മുളക് പൊടി -1 / 2 ടീസ്പൂൺ
മഞ്ഞൾ പൊടി -1 / 2 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
കോളിഫ്ലവർ വൃത്തിയായി കഴുകിയ ശേഷം മുറിച്ചു ബ്ലെൻഡറിൽ അടിച്ചു എടുത്ത് മാറ്റി വയ്ക്കുക .
ഒരു ചീനച്ചട്ടി എടുത്ത് അതിലേക്ക് 1 ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക .നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് കടുക് ഇടുക ,കടുക് പൊട്ടിയ ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി ,സവാള പച്ചമുളക് ,കറിവേപ്പില എന്നിവ ചേർക്കുക .ഇതൊരു ഗോൾഡൻ നിറമായി വരുമ്പോൾ അതിലേക്ക് മുകളിൽ കൊടുത്ത പ്രകാരം മഞ്ഞൾ പൊടി മുളക് പൊടി എന്നിവ ചേർത്ത ശേഷം ഒന്നുകൂടെ വരട്ടുക .2 മിനുട്ടിനു ശേഷം അതിലേക്ക് മുട്ട പൊട്ടിച്ചു ചേർക്കുക ഒരു മിനുട്ടു നേരം മുട്ട ഫ്രൈ ചെയ്ത ശേഷം അതിലേക്ക് നേരത്തെ അടിച്ചു വെച്ച കോളിഫ്ലവർ ചേർക്കുക .ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത ശേഷം അടച്ചു വെക്കുക .ഇടയ്ക്കിടെ പാത്രം തുറന്നു ഉപ്പുമാവ് അടിയിൽ പിടിക്കാതെ നോക്കുക .വെള്ളം വറ്റിയ ശേഷം .അടുപ്പിൽ നിന്നും നീക്കി വയ്ക്കുക .
സ്വാദിഷ്ടമായ കോളിഫ്ലവർ ഉപ്പുമാവ് ഇതാ തയ്യാറായിരിക്കുന്നു .