How to do keto diet at work, Is that practical? Yes, of cause it is practical and it is called as Practical Keto. Its one of the best Ketogenic diet methods for those who are working. In practical keto diet plan your dietitian will give you a keto diet meal chart or keto diet meal plan, And it will be one of the best real time ketogenic plan for those are working. The keto diet plan will include keto diet breakfast at work, Keto diet lunch at work , If you are in a night shift it will also include keto diet pan for dinner which can also mentioned as keto dinner at work place or Practical keto dinner at work place .And the diet plan is one of the real keto diet practice .A working person can easily follow the plan and also will get a good result.
ഏതൊരു ഭക്ഷണ ക്രമം നമ്മൾ പിന്തുടരുമ്പോളും അതിനെ കുറിച്ചുള്ള കൃത്യമായ അവബോധമാണ് വേണ്ടത് അതുമൂലം ആ ഡയറ്റ് ജീവിത ശൈലിയുടെ ഭാഗമാകുവാൻ നമ്മൾക്ക് സാധിക്കുന്നു .പ്രാക്ടിക്കൽ കീറ്റോ കൃത്യതയോടെ എന്നാൽ ഒരിക്കലും മടുപ്പാകാതെ നമുക്ക് പിന്തുടരാനാവുന്ന ഒരു കീറ്റോജെനിക് ഡയറ്റ് പ്രക്രിയയാണ് . ജോലിക്ക് പോകുന്ന വ്യക്തികളിക്കിടയിൽ കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് ഡയറ്റ് പിന്തുടരാൻ സാധിക്കുന്നില്ല എന്നത് .അത്തരം ആൾക്കാർക്ക് പ്രായോഗികമായി പിന്തുടരാൻ പറ്റുന്ന ഒരു ഡയറ്റിങ് രീതിയാണീ പ്രാക്ടിക്കൽ കീറ്റോ .ഈ രീതി ഏകദേശം സാധാരണ കീറ്റോ ഡയറ്റുമായി സാമ്യമുണ്ടെങ്കിലും കൂടുതലും ജോലി ചെയ്യുന്നവർക്ക് അവരുടെ സമയത്തിനും രീതിക്കും അനുസരിച്ചു ചിട്ടപ്പെടുതിയെടുക്കാവുന്ന ഭക്ഷണ ക്രമമാണ് .രാവിലെ മുതൽ രാത്രിവരെ ഉള്ള സമയങ്ങളിലെ ഭക്ഷണ ക്രമങ്ങൾ അതായത് പ്രാതൽ ,ഉച്ചഭക്ഷണം ,രാത്രി ഭക്ഷണം എന്നിവ കൃത്യമായ അടിസ്ഥാനത്തിൽ തരംതിരിച്ചു വ്യക്തമായ ഒരു ഡയറ്റ് ചാർട്ട് നിർമ്മിച്ചെടുക്കുന്നതിനാൽ ജോലി ചെയ്യുന്നവർക്ക് അത് പിന്തുടരാനും എളുപ്പമാകും. ഈ ഒരു ഡയറ്റിങ് രീതി നാം പിന്തുടരുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് .അതിൽ പ്രധാനമായതാണ് നമ്മൾ കഴിക്കുന്ന കർബിന്റെ അളവ് .ഒരു ഡയറ്റീഷ്യന്റെ നിർദ്ദേശങ്ങൾ പിന്തുടർന്നുകൊണ്ട് നമുക്ക് ഒരു ദിവസം കഴിക്കാനാവുന്ന കാർബിന്റെ അളവ് കൃത്യമായും വ്യക്തമായും പിന്തുടരണം .കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ ശരീരത്തിന് വന്നുചേരാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അവബോധം , കീറ്റോണിന്റെ അളവ് ,കീറ്റോ ഫ്ലൂ വന്നാൽ എടുക്കേണ്ട മുൻകരുതലുകൾ എന്നിവയെ കുറിച്ചുള്ള ധാരണ ഇതിൽ പ്രാധാന്യമുള്ളതാണ് . നമുക്ക് ചുറ്റും കിട്ടുന്ന ഭക്ഷണ സാധങ്ങൾ ,ഇഷ്ടത്തോടുകൂട്ടി ഉണ്ടാക്കി കഴിക്കുവാനും ,ജോലികൾ ചെയ്യുന്നവർക്ക് ശരീരത്തിന് തളർച്ച അനുഭവപ്പെടാത്ത എങ്ങനെ മുന്നോട്ട് പോയി കീറ്റോ എടുക്കാം എന്നും പ്രാക്ടിക്കൽ കീറ്റോ നമുക്ക് മനസിലാക്കി തരുന്നു .ഒരാളുടെ ശാരീരിക ആരോഗ്യം പോലെ തന്നെ അയാളുടെ മാനസിക ആരോഗ്യത്തിനും ഇത് പ്രാധാന്യം നൽകുന്നു .കൃത്യമായുള്ള ഉറക്കം ,വ്യായാമം എന്നിവ കൂടി പ്രാക്ടിക്കൽ കീറ്റോ ചെയ്യുമ്പോൾ കണക്കിലെടുക്കപെടുന്നു .
പ്രാക്ടിക്കൽ കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ കഴിക്കാൻ കഴിയുന്ന ഭക്ഷണങ്ങൾ
- വെളിച്ചെണ്ണ
- ഒലിവ് എണ്ണ
- ബട്ടർ
- ബ്രോക്കോളി
- ഷെൽ ഫിഷ്
- അവകാഡോ
- ബ്ലൂ ബെറി
- ബദാം
- ചിക്കൻ
- ചീസ്
- മുട്ട
- വെജിറ്റബിൾ
- കോളിഫ്ലവർ
പ്രാക്ടിക്കൽ കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ ഒഴിവാക്കേണ്ടവ
- മാർഗറിൻ
- പഞ്ചസാര
- കാർബ് കൂടിയ ഭക്ഷണ പദാർത്ഥങ്ങൾ
പ്രാക്ടിക്കൽ കീറ്റോ ചെയ്യുന്ന സമയങ്ങളിൽ നമ്മൾ മിനിമം 3 ലിറ്റർ വെള്ളമെങ്കിലും കഴിക്കാൻ ശ്രമിക്കണം
കാരണം കീറ്റോ ചെയ്യുമ്പോൾ ശരീരത്തിൽ നിർജലീകരണം ഉണ്ടാകാനും ക്ഷീണം അനുഭവപ്പെടാനും സാധ്യതയുണ്ട് .