Keto almond halwa is a delicious keto sweet. The recipe of keto almond halwa is very easy but the halwa is so delicious.
ആവശ്യമായ സാധനങ്ങൾ
ബദാം ഫ്ലോർ – 3-4 ടേബിൾ സ്പൂൺ
നെയ്യ് -1 ടേബിൾ സ്പൂൺ
എരിത്രിറ്റോൾ -2ടീസ്പൂൺ
സ്റ്റീവിയ -2-3 തുള്ളി
കുങ്കുമ പൂവ് – 4-5 ഇതൾ
അണ്ടിപ്പരിപ്പ് -7-8 എണ്ണം
ബദാം –7-8 എണ്ണം അരിഞ്ഞത്
വെള്ളം -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ആദ്യം ഒരു പാൻ എടുത്ത് ചൂടാക്കുക ശേഷം അതിലേക്ക് അണ്ടിപ്പരിപ്പ് ഒന്ന് ബ്രൗൺ നിറം ആകുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക , ശേഷം നെയ്യിൽ നിന്നും കോരി മാറ്റി വയ്ക്കുക .ചൂടായ നെയ്യിലേക്ക് ബദാം ഫ്ലോർ ചേർത്ത് വറുത്തെടുക്കുക ശേഷം അതിലേക്ക് അരകപ്പ് വെള്ളം ഒഴിക്കുക .വെള്ളം ഒന്ന് വറ്റി വരുമ്പോൾ കുങ്കുമ പൂവ് എരിത്രിറ്റോൾ ,സ്റ്റീവിയ എന്നിവ മുകളിൽ കൊടുത്ത അളവിൽ ചേർക്കുക .വീണ്ടും വെള്ളം വറ്റി കുഴമ്പ് പരുവത്തിൽ ആകുന്നത് വരെ തീയിൽ വയ്ക്കുക . തീയിൽ നിന്നും ഇറക്കി വച്ച ശേഷം അതിലേക്ക് നേരത്തെ വറുത്തു വച്ച അണ്ടിപരിപ്പും , അരിഞ്ഞു വച്ച ബദാമും ചേർക്കുക . സ്വാദിഷ്ടമായ കീറ്റോ ബദാം ഹൽവ ഇതാ തയ്യാറായിരിക്കുന്നു .