Himalayan Salt benefits- Malayalam

Himalayan pink salt or “Induppu” in Malayalam is almost odourless when mixed with water and less salty than normal table salt or kosher salt. The distinctive pink color comes form the iron and other trace minerals in the salt. However Himalayan black salt is very different than pink salt called Kala namak or Karutha uppu in Malayalam has a very distinctive smell like rotten eggs. The black rock salt has very little odor when stored and odor comes only when it is added to food or water and the smell becomes apparent.

ഹിമാലയൻ സാനുക്കളിൽ കാണപ്പെട്ടിരുന്ന ഉപ്പുതടാകങ്ങളിൽ ലാവാ വന്നു മൂടി അനേകായിരം വർഷങ്ങളോളം കഴിഞ്ഞു ഉറച്ചു കല്ലായി മാറിയതാണ് കറുത്ത കല്ലുപ്പും ,ഹിമാലയൻ പിങ്ക് സൾട്ടും .ഈ കല്ലുകൾ മൈൻ ചെയ്തെടുത്ത ശേഷം നമുക്ക് മാർക്കെറ്റിൽ റോക്ക് സ്ലട് എന്ന പേരിൽ ലഭിക്കുന്നു .

ഹിമാലയൻ പിങ്ക് ഉപ്പ് അല്ലെങ്കിൽ മലയാളത്തിൽ “ഇന്ദുപ്പ്”   എന്നറിയപ്പെടുന്ന  ഇവ മിക്കവാറും മണമില്ലാത്തതും സാധാരണ ടേബിൾ ഉപ്പ് അല്ലെങ്കിൽ കോഷർ ഉപ്പിനെക്കാൾ ഉപ്പു കുറഞ്ഞതുമാണ്. ഉപ്പിന്റെ ഇരുമ്പും മറ്റ് ധാതുക്കളും കാരണം ഇവ പിങ്ക് നിറത്തിൽ കാണപ്പെടുന്നു  .

ഹിമാലയൻ ബ്ലാക്ക് സാൾട്ട്  പിങ്ക് ഉപ്പിനെക്കാൾ വളരെ വ്യത്യസ്തമാണ്, കാല നമക് എന്ന പേരിൽ പൊതുവായി അറിയപ്പെടുന്നു   മലയാളത്തിൽ നാം  കറുത്ത ഉപ്പ് എന്ന് വിളിക്കുന്ന  ഇവ  അഴുകിയ മുട്ടകൾ പോലെ വളരെ വ്യത്യസ്തമായ ഗന്ധമുള്ളവയാണ്  കറുത്ത പാറയിൽ നിന്ന് ഉപ്പ് സംഭരിക്കുമ്പോൾ വളരെ നേരിയ മണം  മാത്രമേ ഇവയ്ക്കുള്ളു  , എന്നാൽ അത് ഭക്ഷണത്തിലോ വെള്ളത്തിലോ ചേർക്കുമ്പോൾ  ദുർഗന്ധം ഉണ്ടാകുന്നു.

ഇത് ധാതുക്കളാൽ സമ്പുഷ്ടമാണെന്നും അവിശ്വസനീയമായ ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്നുവെന്നും പലരും അവകാശപ്പെടുന്നു.

ശരീരത്തിന് ഉപ്പ് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?

സോഡിയം- ഉപ്പിൽ കാണപ്പെടുന്ന ഒരു അവശ്യ ധാതുവാണ്. വിവിധ ശരീര പ്രവർത്തനങ്ങൾക് ഇവ ആവശ്യമാണ്  .

ഉദാഹരണമായി

ശരീരത്തിലെ PH  ബാലൻസ് നിലനിർത്തുകയും നിർജ്ജലീകരണം തടയുകയും ചെയ്യുവാൻ ഇവ സഹായിക്കുന്നു .

നാഡീവ്യവസ്ഥയുടെയും  ,പേശിവ്യവസ്ഥയുടെയും പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഇവ സഹായിക്കുന്നു .

രക്ത സമ്മർദ്ദം കുറഞ്ഞ നിരക്കിലാകുമ്പോൾ അത് ശരിയായ അളവിലാക്കാൻ സഹായിക്കുന്നു .

Where do these come from? ( ഇവയുടെ ഉത്ഭവം എവിടെ നിന്നാണ്?

പാകിസ്താനിലെ കെവ്‌റ , ഹിമാലയൻ പ്രവിശ്യകൾ . ഇന്ത്യയിൽ ഗുജറാത്ത് എന്നിവടങ്ങളിൽ നിന്നാണ് ഇവ പൊതുവായി മൈൻ ചെയ്തെടുക്കുന്നത് .

മുകളിൽ പറഞ്ഞത് പോലെ ഹിമാലയൻ  ഉപ്പിന്റെത്  വളരെ പഴയ ഉത്ഭവങ്ങളിൽ ഒന്നാണ് .   ഉപ്പു തടാകങ്ങൾ ജുറാസിക് കാലഘട്ടത്തിൽ രൂപപ്പെട്ടതായി പറയപ്പെടുന്നു.

 ഇവയെ ഉപ്പിന്റെ ഏറ്റവും ശുദ്ധമായ ഉറവിടങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. പിങ്ക്, കറുപ്പ്  ലവണങ്ങളുടെ ആരോഗ്യ ആനുകൂല്യങ്ങൾക്ക് ഇതുവരെ വലിയ ശാസ്ത്ര ഗവേഷണ പഠനങ്ങളൊന്നുമില്ല, എന്നാൽ പൊതുവെ ശിലാ ലവണങ്ങൾ ആരോഗ്യകരമായ ജീവിതശൈലിക്ക് ഒരു നല്ല കൂട്ടിച്ചേർക്കലായി കണക്കാക്കപ്പെടുന്നു

How to consume Himalayan salt  ? ഹിമാലയൻ  ഉപ്പ് എങ്ങനെയാണ് കഴിക്കേണ്ടത് ?

ലോകാരോഗ്യ സംഘടനയുടെ ശുപാർശ  പ്രകാരം അയോഡിസ് ആയും അല്ലാതെയും നമ്മൾ(മുതിർന്നവർ )പ്രതിദിനം  കഴിക്കേണ്ട ഉപ്പിന്റെ അളവ് 5g അതായത് ഒരു സ്പൂണിൽ താഴെ മാത്രം . കൂടാതെ ഇവ ബാലൻസ് ചെയ്തു കഴിക്കുക എന്നതും പ്രധാനമാണ്  .

Proven benefits of Himalayan Salt?   ഹിമാലയൻ ഉപ്പിന്റെ    തെളിയിക്കപ്പെട്ട ഗുണങ്ങൾ?

ഹിമാലയൻ പിങ്ക് സോൾട്ടും ,ബ്ലാക്ക് സോൾട്ടും കഴിക്കുന്നത് കൊണ്ട് ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് ശാസ്ത്രീയമായി അംഗീകരിച്ച തെളിവുകളൊന്നും ഇല്ല .എങ്കിലും ഇവ അനേകായിരം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ഉടലെടുത്തതായതിനാൽ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അംശം അടങ്ങിയിരിക്കില്ല അത്തരത്തിൽ നോക്കുമ്പോൾ  കടലിൽ നിന്നും എടുക്കുന്ന ഉപ്പിനെ അപേക്ഷിച്ചു ഇവ ഗുണമേറിയതാകാം .

  • ആയുർവേദത്തിൽ പല മരുന്നുകളുടെ കൂടെ ഇവ ചേർത്ത് നൽകുന്നതായി കണ്ടുവരുന്നു ,കൂടാതെ ചില ടൂത് പേസ്റ്റുകളിൽ പല്ലിന്റെ നിറം വര്ധിപ്പിക്കുവാനുള്ള ചേരുവകളിൽ ഇവ ഉപയോഗിച്ച് വരുന്നതായി കാണുന്നു .
  • ഹിമാലയൻ ഉപ്പുകൾ സമ്പന്നമായ ധാതുക്കളുടെ ഉറവിടമാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു .
  • സാധാരണ ടേബിൾ ഉപ്പിനെക്കാൾ പിങ്ക് ഹിമാലയൻ ഉപ്പ് സോഡിയത്തിൽ കുറവാണെന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ ഇവയിൽ  രണ്ടിലും ഏകദേശം 98 ശതമാനം സോഡിയം ക്ലോറൈഡ് അടങ്ങിയിരിക്കുന്നു.
  • വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുവാനും ,യുവത്വം നിലനിർത്തുവാനും ഇവ സഹായകരമായേക്കാമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു .
  • പഠനങ്ങൾ അനുസരിച്ചു നമ്മുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാനും ഇവ സഹായകരമായേക്കാം.
  • നമ്മുടെ  ശരീരത്തിന്റെ പിഎച്ച് ബാലൻസ് നിലനിർത്തുവാൻ ഹിമാലയൻ ഉപ്പുകൾ സഹായകരമായിരിക്കാം എന്ന് പഠനങ്ങൾ സൂചിപ്പുക്കുന്നു
  • റിസേർച്ചുകൾ പ്രകാരം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മെച്ചപ്പെടുത്തുവാൻ ഇവ സഹായിച്ചേക്കാം
  • പഠനങ്ങൾ പ്രകാരം ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ സഹായകരമായേക്കാം എന്ന് സൂചിപ്പിക്കുന്നു.
  • ഹിമാലയൻ ഉപ്പിന്റെ പോഷകേതര ഉപയോഗങ്ങളുമായി ബന്ധപ്പെട്ട പല തെളിവുകൾ ഉണ്ടെങ്കിലും ഇവ ശാസ്ത്രീയമായി അംഗീകരിക്കാത്തതിനാൽ ഉറച്ചു പറയാനാകില്ല .

Is Himalayan Salt keto friendly? ഹിമാലയൻ ഉപ്പുകൾ   കീറ്റോ ഡയറ്റിനു അനുയോജ്യമാണോ?

കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ നമ്മൾ മൂത്രമൊഴിക്കുന്ന അളവ് കൂടുതലാണ് , സമയത്തു നമുക്ക് സോഡിയത്തിന്റേയും   പൊട്ടാസ്യത്തിന്റെയും അളവിൽ വ്യത്യസം വരാൻ സാധ്യതയുണ്ട് ആയതിനാൽ തന്നെ നമ്മൾ കീറ്റോ ചെയ്യുന്ന സമയത്തു സാധാരണയിൽ നിന്ന് കുറച്ചധികം ഉപ്പു കഴിക്കുന്നത് നല്ലതാണ് .

കീറ്റോ ഡയറ്റ് ചെയ്യുന്ന സമയത്തു നമുക്ക് ശോധന മുറുകുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു അതിനു ഉപാധിയായി നമുക്ക് കറുത്ത കല്ലുപ്പ് ഉപയോഗിക്കാവുന്നതാണ് .

Is Himalayan Salt helps you in weight loss? (ശരീരഭാരം കുറയ്ക്കാൻ ഹിമാലയൻ ഉപ്പ്    നിങ്ങളെ എങ്ങനെ സഹായിക്കുന്നുണ്ടോ  ?

ശരീര ഭാരം കുറയ്ക്കുവാനായി ഉപ്പിനോ ,കറുത്ത ഉപ്പിനോ കഴിയുമെന്നതിനു ശാസ്ത്രീയമായ അടിസ്ഥാനം കണ്ടെത്തിയിട്ടില്ല , എന്നാൽ ഇവ ആരോഗ്യകരമായ ഭക്ഷണ ക്രമത്തിലും ജീവിത ശൈലിയിലും ഉപകരിച്ചേക്കാം.

കൂടുതൽ അറിയാൻ കാണുക

For More Vlog notification, please subscribe to our channel

For More blog notification, please subscribe