GREEN TEA BENEFITS AND SIDE EFFECTS-Malayalam

Green tea is a sort of tea that is made from Camellia sinensis leaves and buds, Most of the people will do green tea weight loss, Caffeine in green tea is less than compared to tea and coffee, There are so many health benefits of green tea.

നമ്മുടെ സമൂഹത്തിൽ പലരും ആരോഗ്യ സംരക്ഷണത്തിന്റെ പാതയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ് , അതിൽ ഏറ്റവും പ്രധാനമായും കാണാൻ സാധിച്ചിട്ടില്ല പ്രവണത ഗ്രീൻ ടീയുടെ ഉപയോഗമാണ് , സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്ന ഗ്രീൻ ടീ ഇന്ന് എല്ലാവരും ഉപയോഗിക്കുന്ന ഒരു പാനീയമാണ് .ചായ ,കാപ്പി പോലുള്ള പാനീയങ്ങളിൽ അടങ്ങിയ കഫീൻ ഗ്രീൻ ടീയിലും അടങ്ങിയിട്ടുണ്ട് എന്നാൽ ഇതിന്റെ അളവ് കുറവായതിനാൽ തന്നെ ശരീരത്തിൽ കഫീൻ കൂടിയതിനാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒന്നും തന്നെ ഗ്രീൻ ടി കുടിക്കുന്നത് കൊണ്ട് ഉണ്ടാകില്ല ,എന്നാൽ ശരീരത്തിന് ആവശ്യമായ ഉന്മേഷം ലഭിക്കുകയും ചെയ്യും .ഗ്രീൻ ടീയുടെ ഇലകളിൽ ആന്റി ഓക്സിഡന്റ്സ് അടങ്ങിയതിനാൽ തലച്ചോറിൽ നോർ അഡ്രിനാലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കപ്പെടുന്ന ഇത് ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു .വ്യായാമം ചെയ്യന്നതിനു മുൻപ് ഗ്രീൻ ടി കുടിക്കുന്നത് വയറിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു , നല്ലൊരു കീറ്റോ ഡ്രിങ്ക് കൂടിയാണ് ഗ്രീൻ ടീ . ഗ്രീൻ ടി കുടിക്കുന്നതിനാൽ ശരീരത്തിലെ കൊഴുപ്പ് കുറയുക മാത്രമല്ല  രക്തത്തിലെ കൊഴുപ്പ് ഇത് അലിയിച്ചു കഴിയുന്നു . ഇത് പതിവായി കഴിക്കുന്നത് തലച്ചോറിൻറെ പ്രവർത്തനം സുഗമമാക്കുന്നു . രക്ത സമ്മർദ്ദം കുറക്കുന്നതിനും ,ഹൃദയ സംബന്ധിയായ പ്രശ്നങ്ങൾ കുറക്കാനും ഇത് സഹായിക്കുന്നു . കൂടാതെ ജലദോഷം പോലെ ഉള്ള രോഗങ്ങൾ പതിവായി വരുന്നവർക്ക് ഗ്രീൻ ടി ഒരു പ്രധിവിധി ആണ് .എന്നാൽ ഗ്രീൻ ടി നല്ലതാണെന്നു വച്ച് പതിവിൽ കൂടുതൽ കഴിക്കുന്നത് അസിഡിറ്റി  പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു , കൂടാതെ ഇതിന്റെ അമിത ഉപയോഗം അനീമിയ പോലുള്ള പ്രശ്നങ്ങൾ വരാനും കാരണമാകുന്നു .

ഗ്രീൻ ടീയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ കാണുക –

https://www.youtube.com/watch?v=NqPkpD9bMjw&t=90s

For More blog notification, please subscribe