Ginger benefits are almost infinite, The differences of ginger vs dry ginger, Drinking ginger with lemon or dry ginger with lemon which is more beneficial .And also the ginger health benefits
ഇഞ്ചി ഒരു സുഗന്ധ വ്യഞ്ജനമാണ് , പലതരത്തിലുള്ള മരുന്നുകളുടെ നിർമാണത്തിൽ നമ്മൾ ഇഞ്ചി ഉപയോഗിച്ച് വരുന്നു ,ഇതിന് കാരണം ഇഞ്ചിയിൽ അടങ്ങിരിക്കുന്ന ജിഞ്ചറോൾ ആണ് .സാധാരണയായി ദഹന പ്രശ്നങ്ങൾ ശമിപ്പിക്കുക ,ഓക്കാനം വരുന്നത് പോലുള്ള പ്രശ്നങ്ങൾക്ക് ഇഞ്ചി പൊതുവായി ഉപയോഗിച്ച് പോരുന്നു .ചുമ പോലുള്ള പ്രശ്നങ്ങൾക്കും ഇഞ്ചി പലപ്പോഴും ഉപയോഗിച്ച് വരുന്നു ,രോഗപ്രതിരോധശേഷി കൂട്ടുവാൻ ഇഞ്ചി സഹായിക്കുന്നു .കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ ഇഞ്ചി സഹായിക്കും.ഇഞ്ചി കഴിക്കുന്നത് പേശി വേദന കുറക്കുവാനും സഹായിക്കുന്നു .ശരീരഭാരം കുറയ്ക്കുവാനും ഇഞ്ചി ഉപയോഗിക്കുന്നു . എന്നാൽ ഇഞ്ചി നേര് നമുക്ക് ദഹനം കൂട്ടുവാൻ അല്ലെ സഹായിക്കുന്നത് പിന്നെ എങ്ങനെ ഇത് ശരീരഭാരം കുറക്കുവാൻ സഹായിക്കുന്നത് ?
ഇഞ്ചിയിൽ ജിഞ്ചറോൾ കൂടാതെ ഷൊഗാൾ എന്നൊരു വസ്തുകൂടി അടങ്ങിയിരിക്കുന്നു , ഇഞ്ചിയെ ചൂടാക്കിയാലോ വെയിലത്തു വെച്ച് ഉണ്ടാക്കിയാലോ ലഭിക്കുന്ന ഒരു വസ്തുവാണ് ഇത് .ഇത് ആന്റി ഇൻഫ്ളമേറ്ററി ആണ് കൂടാതെ കാൻസർ തടയാനും സഹായിക്കുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു . സാധാരണ ഇഞ്ചി നീര് കുടിക്കുന്നത് ദഹനം കൂട്ടാൻ ആണ് സഹായിക്കുന്നതെങ്കിൽ ഈ ഷോഗാൾ നീര് കുറക്കുവാനും അത് വഴി ശരീര ഭാരം കുറക്കുവാനും സഹായിക്കുന്നു .
കൂടുതൽ വിവരങ്ങൾ അറിയാൻ കാണുക –
https://www.youtube.com/watch?v=YFggao41N7U&t=334s