Keto Fish 65 recipe in Malayalam using isabgol. This recipe is very spicy and specifically made for Keto dieters.
Would prefer to read English version ? Click here
ഫിഷ് 65
ഇതിനായി വേണ്ട ചേരുവകളിൽ
- മുള്ള് കളഞ്ഞ മീൻ – അര കിലോ
- ഒരു ടൊമാറ്റോ അരച്ചത്
- ആവശ്യത്തിന് ഇസ്ബഗോളും
- ഇഞ്ചി വെളുത്തുള്ളി അരച്ചതും രണ്ടു സ്പൂൺ
- എണ്ണയും
- മല്ലി ഇലയും
- മുളക് പൊടി – ഒരു സ്പൂൺ
- മല്ലി പൊടി ഒന്നര സ്പൂൺ
- മഞ്ഞൾപൊടി ഒരു സ്പൂൺ
- ജീരക പൊടി – ആര സ്പൂൺ
- ഉലുവ പൊടി കൽ സ്പൂൺ
- ഫിഷ് മസാല പൊടി -ഒന്നര സ്പൂൺ
- ഫിഷ് സ്റ്റോക്ക് ആണ് -മീൻ മുള്ളുകൾ എല്ലാം കൂടി ഇട്ടു തിളപ്പിച്ചു , അതിൽ നിന്നും മുള്ളു എടുത്തു മാറ്റി
- കാശ്മീരി മുളക് പൊടി – ഒരു സ്പൂൺ
മസാല പൊടികളും, പിന്നെ ഒരു മുട്ടയും.ഇതെല്ലം ചേർത്ത് നന്നായി കുഴച്ചു, മീനിനെ marinate ചെയ്യാൻ വക്കുക.
ഇരുപതു മിനിറ്റിനു ശേഷം മസാലയുടെ കൂടെ ഐസ്ബഗോൾ മൂന്നു സ്പൂൺ ചേർക്കുക .വീണ്ടും, നന്നായി കുഴച്ചു ചെറിയ ഉരലുളകളായി ഉരുട്ടി എടുക്കുക.
ചെറിയ ഉരുളയാണ് നല്ലതു, കാരണം , ഇത് നമ്മൾ ഉണ്ടാക്കുമ്പോൾ കുറച്ചു കൂടി വലിയതാകും.എനിക്ക് ഏകദേശം മുപ്പതോളം, ഉരലുകൾ കിട്ടിയിട്ടുണ്ട്. അഞ്ചു പേർക്ക് ഇത് ധാരാളം തികയും.എന്ന ചൂടാക്കാൻ വക്കുക , ഒരു non-stick pan എടുത്താൽ, കുറച്ചു എണ്ണ മതി ആകും, ഞാൻ shallow fry ചെയ്യാൻ പോകുകയാണ് . ആദ്യം കുറച്ചു കറിവേപ്പില ഇട്ടു നോക്കുക എന്നിട്ടു ഓരോന്നായി ഉണ്ടകൾ ഇട്ടു, മൂടിവെച്ചു കുറച്ചു നേരം പൊരിച്ച ശേഷം, പിന്നെ തുറന്നു വെച്ച് എല്ലാ കഷ്ങ്ങളും നന്നായി മുറിഞ്ഞു വരത്തക്ക രീതിയിൽ വറുത്തെടുക്കുക .
ബാക്കി വരുന്ന എണ്ണയിൽ , ഫിഷ് സ്റ്റോക്ക്, ടൊമാറ്റോ അരച്ചത്, ടൊമാറ്റോക്കു അത്ര പുളി പോരാ എങ്കിൽ , കീറ്റോ ആയതു കൊണ്ട് നമ്മക്ക് ടൊമാറ്റോ കൂട്ടാനും പറ്റില്ല, നാരങ്ങാ അര. ഒന്നര സ്പൂൺ ഇസ്ബഗോളും ,ചേർത്തിളക്കി , ആവശ്യത്തിന് വെള്ളം ചേർത്തു , ഒരു കട്ടിയായ സോസ് പരുവത്തിൽ ആക്കിയ ശേഷം, കാശ്മീരി മുളക് പൊടി, മീൻ പൊരിച്ചു വെച്ചിരിക്കുന്നത് അതിലേക്കി ചേർക്കാം.
പാത്രത്തിലേക്ക് മാറ്റി അതിന്റെ മുകളിൽ കുറച്ചു മല്ലി ഇല അരിഞ്ഞിടുക