വളരെ അധികം ആരോഗ്യ ഗുണം അടങ്ങിയ ഒരു സുഗന്ധ വ്യഞ്ജനമാണ് ഉലുവ.വിറ്റാമിൻ എ , വിറ്റാമിൻ സി ,വിറ്റാമിൻ കെ ,പൊട്ടാസ്യം ,കാൽസ്യം ,മഗ്നീഷ്യം ,സിങ്ക് ,ഫോളിക് ആസിഡ് ,അമീനോ ആസിഡ് എന്നീ ഘടകങ്ങൾ അടങ്ങിയ ഉലുവ പല തരത്തിൽ ഉള്ള രോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നു … ചുരുക്കി പറഞ്ഞാൽ ഭക്ഷണത്തിനു വേണ്ടിയും മരുന്നായും നമുക്ക് ഉലുവ ഉപയോഗിക്കാം . ഉലുവയുടെ ഇലയും ഉലുവയുടെ വിത്തുകളും ആണ് പ്രധാനമായും നമ്മൾ ഉപയോഗിക്കുന്നത് .
ഇന്ന് നമുക്കിടയിൽ കണ്ടുവരുന്ന പല ജീവിതശൈലി രോഗങ്ങൾക്കും ഒരുത്തമ പരിഹാരമാണ് ഉലുവ .
ശരീര ഭാരം കുറക്കുവാനായി രാത്രി ഉലുവ വെള്ളത്തിലിട്ട് വച്ച് രാവിലെ വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുന്നതും , അത് പോലെ രാത്രി കുതിർത്തു വച്ച ഉലുവ അരച്ച് കഴിക്കുന്നതും നല്ലതാണ് … ഉലുവ നിരവധി രോഗങ്ങളെ തടയുന്നു, ഉലുവയിലെ ഫൈബര്‍ കൊഴുപ്പ് പുറന്തള്ളാന്‍ സഹായിക്കുന്നു. അതൊടൊപ്പം തന്നെ വിശപ്പിനെ നിയന്ത്രിക്കുവാനും സഹായിക്കുന്നു .. വയറിനെ ബാധിക്കുന്ന പല പ്രശ്നങ്ങൾക്കും ഉലുവ ഒരുത്തമ പരിഹാരമാണ് ,ദഹന പ്രശ്നം , നെഞ്ചിരിച്ചൽ പോലുള്ള പ്രശ്നങ്ങൾക്കു ഉലുവ നമ്മുടെ ഭക്ഷണത്തോടൊപ്പം ചേർത്ത് കഴിക്കുന്നത് ഒരുപാധിയാണ് ഉലുവയിൽ ഫൈബർ അടങ്ങിരിക്കുന്നതിനാൽ ഉലുവ വെള്ളം കുടിക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. അസിഡിറ്റിയും ഗ്യാസുമെല്ലാം അകറ്റാന്‍ മികച്ചൊരു പ്രതിവിധിയാണ് ഉലുവ.
പാൻക്രിയാസിന്റെയും ,ഓവറിയുടെയും ,തൈറോയിഡ് ഗ്രന്ഥിയുടെയും പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ .പ്രമേഹ രോഗികൾ ഉലുവ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാകുന്നത് പ്രമേഹ രോഗ നിയന്ത്രണത്തിനും ഇൻസുലിൻ മെറ്റബോളിസം ക്രമപ്പെടുത്തുന്നതിനും സഹായിക്കുന്നു .സ്ത്രീകളിലെ ആർത്തവ സമയത്തെ വേദന സുഗമപ്പെടുത്തുവാൻ ഉലുവ വളരെ അധികം സഹായിക്കുന്നു …
ഉലുവ പതിവായി കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കുവാനും ,രക്തക്കുഴലുകളിൽ ബ്ലോക്ക് കുറക്കുവാനും ഉലുവ സഹായിക്കുന്നു .ശരീരത്തിലെ ഇൻഫ്ളമേഷൻ കുറക്കുവാൻ ഉലുവ വളരെ അധികം സഹായിക്കുന്നു , ശരീരത്തിലെ വേദന കുറക്കുവാൻ ഉലുവ കഴിക്കുന്നത് ഒരു പരിഹാരമാണ് , ഉലുവയുടെ കിഴികെട്ടി ശരീര വേദനയുള്ളിടത്തു വയ്ക്കുന്നത് മൂലം അത്തരത്തിൽ ഉള്ള വേദന കുറയുന്നു .
സൗന്ദര്യ സംരക്ഷണത്തിനും ഉലുവ ഉപയോഗിക്കുന്നു , ഉലുവ അരച്ചതിനു ശേഷം തൈരിൽ ചേർത്ത് മുഖത്ത് തേയ്ക്കുന്നത് മുഖത്തിന് കുളിർമയും ഫ്രഷ്‌നെസ്സും ഉണ്ടാവുവാൻ സഹായിക്കുന്നു.ഇത് കൂടാതെ തലയിലെ താരൻ പോകുവാൻ ഉലുവ തലയിൽ അരച്ച് തേക്കുന്നത് നല്ലതാണ് .മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പോഷകങ്ങള്‍ ഉലുവയിലുണ്ട്.
ഉലുവയുടെ ഉപയോഗം പല രോഗാവസ്ഥകൾ തടയുന്നതിനും , രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു .
കാണാൻ കുഞ്ഞനാണെകിലും പല പ്രധാന പ്രശ്നങ്ങൾക്കും ഉള്ളൊരുത്തമ പരിഹാരമാണ് ഉലുവ .
ഉലുവ ഗുണങ്ങളെ പറ്റി കൂടുതൽ അറിയാൻ –
https://www.youtube.com/watch?v=fF-qMRrib6A