CHICKEN ULARTHIYATHU -KERALA STYLE-Malayalam

Chicken ularthiyathu is a famous Kerala food ,chicken ularthiyathu recipe is a good Kerala recipe, In Kerala chicken ularthiyathu one of the common ingredient comparing with other state food is coconut oil. chicken ularthiyathu is a keto friendly food.

ആവശ്യമായ സാധങ്ങൾ
ചിക്കൻ- 1 1/2 കിലോ എല്ലില്ലാത്ത (ചെറുതായി അരിഞ്ഞ കഷണങ്ങൾ -6 നേരത്തേക്ക് കഴിക്കാൻ പറ്റുന്ന തരത്തിൽ )
വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ
സവാള-3 എണ്ണം (ഇടത്തരം നന്നായി അരിഞ്ഞത്)
വെളുത്തുള്ളി & ഇഞ്ചി പേസ്റ്റ് – 100 ഗ്രാം
പുതിനയില -1 കപ്പ് (നന്നായി അരിഞ്ഞത് )
കറിവേപ്പില -3 എണ്ണം
തക്കാളി -2 എണ്ണം (വേവിച്ച ശേഷം പേസ്റ്റ് ആക്കി എടുക്കുക )
ഗ്രീക്ക് യോഗാർട്ട്‌ -1 സ്പൂൺ
പച്ച മുളക് -1 എണ്ണം
കടുക് -¼ സ്പൂൺ

ആവശ്യമായ മസാല (ആദ്യ ഘട്ടം)
മല്ലി പൊടി -4
ജീരക പൊടി -1
മുളക് പൊടി -1
മഞ്ഞൾ പൊടി -1 1/ 2

ആവശ്യമായ മസാല(രണ്ടാം ഘട്ടം )
ചിക്കൻ’മസാല -3 സ്പൂൺ

ഉണ്ടാക്കുന്ന’ വിധം

പാൻ ചൂടായ ശേഷം അതിലേക്ക് കടുക് വറക്കുക ,ശേഷം അതിലേക്ക് ആദ്യം ആദ്യഘട്ടത്തിൽ നിർദ്ദേശിച്ച മാസാലകൾ ചേർക്കുക ,അതിന്റെ കൂടെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കൂടി ചേർക്കുക .ശേഷം പേസ്റ്റ് ആക്കി വച്ച തക്കാളി അതിലേക്ക് ചേർത്ത് ഇളക്കി വരട്ടി എടുക്കുക ,പിന്നീട് ചിക്കൻ അതിലേക്ക് ചേർക്കുക .ശേഷം ചിക്കൻ മസാല അതിലേക്ക് ചേർക്കുക കൂടെ 1/ 2 കപ്പ് പുതിന ഇലയും കൂടെ ചേർക്കുക . ഒരു 10 മിനുട്ട് നേരത്തേക്ക് പാൻ അടച്ചു വച്ച് വേവിക്കുക .ശേഷം അതിലെ വെള്ളം പുറത്തു വരും ഈ ഘട്ടത്തിൽ ഓരോ 5 മിനുട്ട് കൂടുമ്പോളും അത് വരട്ടി കൊണ്ടേ ഇരിക്കുക ഈ പ്രക്രിയ ഒരു 20 മിനുട്ട് വരെ തുടരുക .ശേഷം അതിലേക്ക് ബാക്കിയുള്ള പുതിനയില ചേർക്കുക .
സ്വാദിഷ്ടമായ ചിക്കൻ ഉലർത്തിയത് ഇതാ റെഡി ആയിരിക്കുന്നു

For More blog notification, please subscribe