What is chia seed, what all are the benefits of chia seeds? Is chia seed is good for those are on keto diet?
ചിയാ വിത്ത് സാല്വിയ ഇസ്പാനിക്ക എന്ന ചെടിയുടെ വിത്താണ് ഫൈബർ കൂടുതൽ അടങ്ങിയ ചിയ വിത്തുകൾ , ഫൈബർ കൂടുതൽ ഉള്ളത് കൊണ്ട് തന്നെ ഇത് വെള്ളത്തിൽ കുതിർക്കുമ്പോൾ ഇത് ഒരു ജെല്ലി പരുവത്തിൽ ആയിത്തീരുന്നു ആയതിനാൽ വിശപ്പ് നിയന്ത്രണത്തിന് ഇത് സഹകരമായേക്കാം .ചിയാ വിത്തുകൾ കഴിക്കുന്നത് രക്തത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കുവാൻ സഹായിക്കുന്നു .ചിയ വിത്തുകളിൽ ഒമേഗ 3 യും അടഞ്ഞിരിക്കുന്നു ഇത് കൊറോണറി ആർട്ടറി രോഗത്തിനുള്ള സാധ്യത കുറക്കാനും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു .ഭാരം കുറക്കാൻ ശ്രമിക്കുന്നവർ രാത്രി ഭക്ഷണത്തിനു മുൻപ് ഇത് കഴിക്കുന്നതാണ് ഉത്തമം .28g ചിയ വിത്തിൽ 11 g ഫൈബറും 5 g പ്രോട്ടീനും 9 g ഫാറ്റും 131 കലോറിയും 13 g കാർബോ ഹൈഡ്രേറ്റും ഉണ്ട് .ആയതിനാൽ തന്നെ കീറ്റോ ഡയറ്റ് എടുക്കുന്നവർ ആഴ്ചയിൽ 50 g കൂടുതൽ ചിയ ഉപയോഗിക്കാൻ പാടില്ല .ചിയയിൽ നിരവധി ധാതുക്കൾ അടങ്ങിയിട്ടുണ്ട് കാൽസിയം ,മഗ്നീഷ്യം ,ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുമുണ്ട് . ചിയയിൽ ട്രിപ്റ്റോഫാൻ അടങ്ങിരിക്കുന്നതിനാൽ ഇത് രാത്രി കഴിക്കുന്നത് ഉറക്കം ലഭിക്കുവാനും , മലബന്ധം സുഗമമാക്കാനും സഹായിക്കുന്നു .
കൂടുതൽ അറിയാൻ കാണുക –