Grains and its products play a vital role in the Kerala diet. Today’s fast-food lifestyle padded bread, pasta, pizza and many other fast-food items to our lifestyle. What changes will happen to our body when we give up grains and these food items? Let us check.
കേരളീയ ഭക്ഷണ ക്രമത്തിൽ ധാന്യങ്ങൾ ഒരു പ്രധാന ഘടകമാണ്, എന്നാൽ ഇന്നത്തെകാലത്ത് ആളുകൾ ധന്യങ്ങൾ തങ്ങളുടെ ഡയറ്റിൽ നിന്നും ഒഴിവാക്കുന്നു.
ഒട്ടുമിക്ക പേരും ശരീര ഭാരം കുറയ്ക്കുവാനും നല്ല ജീവിത ശൈലി തിരഞ്ഞെടുക്കുവാനും വേണ്ടിയാണ് ധന്യനങ്ങൾ തങ്ങളുടെ ഡയറ്റിൽ നിന്നും എടുത്ത് കളയുന്നത്.
ധന്യങ്ങൾ ഒഴിവാക്കിയിട്ടുള്ള ജീവിത രീതി മെച്ചപ്പെട്ട ദഹനം മുതൽ ഇൻഫ്ലാമഷൻ കുറയൽ,രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയൽ എന്നി വിവിധ ആരോഗ്യ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
എല്ലാ ഭക്ഷണ രീതികളും പോലെ ഈ രീതിയും ഗുണ ദോഷം സമ്മിശ്രമാണ്.
What is a grain-free diet? എന്താണ് ധാന്യ രഹിത ഭക്ഷണക്രമം?
ആദ്യമായി നമ്മൾ ധാന്യ രഹിത ഭക്ഷണ ക്രമം എന്താണെന്നും അവയിൽ എന്തൊക്കെ ഉൾപ്പെടുന്നു എന്നും നോക്കണം.
ധാന്യ രഹിത ഭക്ഷണക്രമം അരി,ഗോതമ്പ്, യവം, ബാർലി, റൈ, ഉണക്കിയ ചോളം, തിന, ഓട്സ് എന്നിവയുൾപ്പെടെ എല്ലാ ധാന്യങ്ങളും അവയിൽ നിന്ന് ഉണ്ടാക്കുന്ന ഭക്ഷ്യ വസ്തുക്കളും അവ ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്ന ചേരുവകളും നമ്മളുടെ ഡയറ്റിൽ നിന്നും പാടെ നീക്കം ചെയ്യുന്ന രീതിയാണ്.
What are the benefits of grain free diet?
ധാന്യ രഹിത ഭക്ഷണത്തിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?
പ്രധാനമായും നിങ്ങളുടെ ശരീര ഭാരം കുറയ്ക്കുന്നതിൽ ധാന്യ രഹിത ഭക്ഷണ ക്രമം പ്രധാന പങ്കു വഹിക്കുന്നു. ധാന്യങ്ങൾ കാലറി കൂടുതൽ ഉള്ള ഭക്ഷ്യ വർഗ്ഗങ്ങൾ ആണ്. അതായത് നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ഒരു മുഴുവൻ ഭക്ഷണഗ്രൂപ്പും ഒഴിവാക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ദൈനംദിന കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാനായി നിങ്ങളെ സഹായിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
ഗവേഷങ്ങൾ പ്രകാരം ധാന്യങ്ങൾ ഡയറ്റിൽ ഉൾപെടുത്തുന്നത് വീക്കം അഥവാ ഇൻഫ്ളമേഷനു കാരണമാകുന്നു, വിട്ടുമാറാത്ത പല രോഗങ്ങൾ കൊണ്ടാണ് വീക്കം ഉണ്ടാകുന്നത്.ധന്യങ്ങൾ ഡയറ്റിൽ നിന്നും നീക്കം ചെയ്യുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
ചില ഓട്ടോ ഇമ്മ്യൂൺ ആരോഗ്യപ്രശ്നങ്ങളെ ചികിത്സിക്കാൻ സഹായിച്ചേക്കാം ധാന്യ രഹിത ഭക്ഷണ ക്രമം സഹായിച്ചേക്കാം.
ചില സ്വയം രോഗപ്രതിരോധ രോഗങ്ങളുള്ളവരാണ് ധാന്യ രഹിത ഭക്ഷണക്രമം സാധാരണയായി പിന്തുടരുന്നത്,അലർജി, വയറ്റിൽ വരുന്ന പ്രശ്നങ്ങൾ അങ്ങനെ പല പ്രശങ്ങൾക്കും പരിഹാരമായി ധാന്യം നിങ്ങളുടെ ഡയറ്റിൽ നിന്നും നീക്കം ചെയ്യുന്നത് സഹായിച്ചേക്കാം.കൂടാതെ കൃത്യമായ തോതിൽ ദഹനം നടക്കാനും ഇവ സഹായകരമാകുമെന്ന് റിസേർച്ചുകൾ പറയുന്നു
ഇന്ന് പലരിലും കണ്ടുവരുന്ന പ്രശ്നമാണ് രക്തത്തിൽ അമിതമായ പഞ്ചസാരയുടെ അളവ്, ബ്ലഡ് ഷുഗർ ലെവൽ കൃത്യമാക്കാനും ധാന്യ രഹിത ഭക്ഷണ രീതി സഹായകരമാകുമെന്ന് പഠനങ്ങൾ പറയുന്നു
കൂടാതെ ഇത് മാനസികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ഫൈബ്രോമയാൾജിയ അല്ലെങ്കിൽ എൻഡോമെട്രിയോസിസ് ഉള്ളവരിൽ വേദന ലഘൂകരിക്കുകയും ചെയ്യുവാൻ സഹായകരമായെക്കുമെന്നും പഠനങ്ങൾ പറയുന്നു, എന്നാൽ ഇവയിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.
What happens when you stop eating grains for 14 days? 14 ദിവസം ധാന്യങ്ങൾ കഴിക്കുന്നത് നിർത്തിയാൽ എന്ത് സംഭവിക്കും?
കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ നമ്മൾ പൊതുവെ ധാന്യ വർഗ്ഗങ്ങൾ ഉപേക്ഷിക്കാറാണ് പതിവ്.
എന്നാൽ നിങ്ങൾ നിങ്ങളുടെ ഡയറ്റിൽ നിന്നും ധാന്യങ്ങൾ ഒരു 14 ദിവസത്തേക്ക് നീക്കം ചെയ്താൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുമെന്ന് നമുക്ക് നോക്കാം.
- നിങ്ങൾ ധാന്യം ഉപേക്ഷിക്കുന്നത് ഹൃദയത്തിൽ നിന്ന് സമ്മർദ്ദം നീക്കുവാനും ഹൃദയത്തിന്റെ താളം കൃത്യമായി നിലനില്കുവാനും സഹായകരമാകും. ഹൃദയരോഗ്യം നമ്മുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥ കൃത്യമായ രീതിയിൽ നില നിൽക്കുവാനായി സഹായിക്കുന്നു.
- ധാന്യങ്ങളുടെ അഭാവം ശരീരത്തിലെ കാർബ് ഇൻടേക്ക് കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നില നിർത്തുവാൻ സഹായകരമാവുകയും ചെയ്യുന്നു.
- ഫ്ലൂയിഡ് രീടെൻഷൻ കുറയ്ക്കുന്നു.
- ഗ്ലൈഫോസേറ്റ് നിങ്ങളുടെ എക്സ്പോഷർ കുറയ്ക്കുവാനും ഇത് സഹായിക്കുന്നു.
- പലരിലും ഇന്ന് കണ്ടുവരുന്ന പ്രശ്നമാണ് കുടൽ വീക്കം അഥവാ ഗട്ട് ഇൻഫ്ലാമഷൻ, ധാന്യങ്ങൾ ഡയറ്റിൽ നിന്നും ഒഴിവാക്കുമ്പോൾ നമുക്ക് കുടൽ വീക്കം കുറയുവാനും കൃത്യമായ രീതിയിൽ ദഹനം നടക്കുവാനും സഹായകരമാകുന്നു.
- വയർ ബ്ലോട്ട് ചെയ്ത് നിക്കുന്നത് വളരെ അസ്വസ്ഥത ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇവ കുറയുയുന്നതിനും ധാന്യങ്ങൾ ഒഴിവാക്കുന്നത് സഹായകരമാകുമെന്ന് പഠനങ്ങൾ പറയുന്നു.
- ശരീരത്തിന്റെ ഇൻഫ്ലാമഷൻ പലരും നേരിടുന്ന പ്രശ്നമാണ്, പല അസുഖങ്ങളും കാരണമാകാം നമുക്ക് വീക്കം അനുഭവപ്പെടുന്നത്. നമ്മുടെ ഡയറ്റിൽ 2 ആഴ്ചയിലേക്ക് ധന്യങ്ങൾ ഒഴിവാക്കിയാൽ വീക്കം കുറയുവാൻ സഹായകരമായേക്കാമെന്നു പഠനം പറയുന്നു.
- നമ്മുടെ ശരീരത്തിലേക്ക് ധാതുക്കളുടെ(മിനറൽസ് )ആഗിരണം വർദ്ധിപ്പിക്കുവാൻ ധന്യതിന്റെ അഭാവം സഹായിക്കുന്നു.
- ഇന്ന് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൃത്യമായ ഉറക്കം ലഭിക്കാത്തത്, നമ്മുടെ ആരോഗ്യ അവസ്ഥ കൃത്യമാകുമ്പോൾ നമുക്ക് ഉറക്കം കൃത്യമായി തന്നെ ലഭിക്കുന്നു, ആയതിനാൽ 14 ദിവസത്തേക്ക് ധാന്യങ്ങൾ ഒഴിവാക്കിയാൽ നമുക്ക് ശാന്തത അനുഭവപ്പെടുകയും നന്നായി ഉറങ്ങാൻ സാധിക്കുകയും ചെയ്യുന്നു.
- നിങ്ങൾക്ക് ഹാഷിമോട്ടോ ഉണ്ടെങ്കിൽ ആശ്വാസം ലഭിക്കുവാൻ ഈ ഗ്രൈൻ ഫ്രീ ഡയറ്റ് സഹായിക്കുന്നു
- നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകകയും, നമ്മുടെ ആരോഗ്യ അവസ്ഥ കൃത്യമായി നിലനിർത്താൻ സഹായിക്കുവാനും 14 ദിവസത്തെ ധാന്യ ഫ്രീ ഡയറ്റ് സഹായിക്കുന്നു.
What happens when you stop eating bread for 2 weeks? നിങ്ങൾ 2 ആഴ്ച ബ്രെഡ് കഴിക്കുന്നത് നിർത്തിയാൽ എന്ത് സംഭവിക്കും?
ധാന്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷ്യ വസ്തുവാണ് ബ്രെഡ്, പൊതുവായി റീഫിൻഡ് ഫ്ലവർ അഥവാ മൈദ ഉപയോഗിചാണ് ഇവ നിർമ്മിക്കുക ,മൈദ ഗോതമ്പിന്റെ ഒരു സംസ്കരിച്ച രൂപമാണ്.
ശുദ്ധീകരിച്ച മൈദയ്ക്ക് പോഷകമൂല്യമൊന്നുമില്ലെങ്കിലും ധാരാളം കലോറി അടങ്ങിയിട്ടുണ്ട്.
നമ്മൾ നമ്മുടെ ഭക്ഷണ രീതിയിൽ നിന്നും 14 ദിവസത്തേക്ക് അതായത് 2 ആഴ്ചത്തേക്ക് ബ്രെഡ് ഒഴിവാക്കിയാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുക എന്ന് നോക്കാം.
ബ്ലോട്ടിങ് അഥവാ വയർ വീർത്തു നിൽക്കുന്നത് കുറയുവാൻ ബ്രെഡ് ഒഴിവാക്കുന്നത് സഹായകരമാകുമെന്ന് റിസേർച്ചുകൾ പറയുന്നു.
നമ്മുടെ ശരീരത്തിലെ കാൽസ്യം, സിങ്ക്, ഇരുമ്പ് എന്നിവ വർധിക്കുന്നു.
നിങ്ങളുടെ തലയ്ക്ക് സുഖം തോന്നുന്നു, അതായത് നമുക്ക് ചിന്തകളിൽ ക്ലാരിറ്റി ലഭിക്കുന്നു , തലവേദന കുറയുന്നു, മികച്ച ഓർമ്മശക്തിയും മികച്ച ശ്രദ്ധയും ഉണ്ടാവുവാൻ സഹായകരമാകുന്നു.
Anxiety, ഡിപ്രെഷൻ എന്നിവ നിയന്ത്രിക്കുവാനും മെച്ചപ്പെട്ട മാനസികാവസ്ഥ ഉണ്ടാവുവാൻ കാരണമാകുന്നു.
ശരീര വേദന, വീക്കം എന്നിവ കുറയുവാൻ സഹായിക്കുന്നു.
വേദനയും, അതിനോട് അനുബന്ധിച്ച ശരീര വീക്കവും കുറയുവാൻ സഹായിക്കുന്നു.
നമ്മുടെ ഊർജ്ജം കൂടുവാനും, ഉന്മേഷത്തോടെ പ്രവർത്തിക്കുവാനും ബ്രെഡ് ഡയറ്റിൽ നിന്നും ഒഴിവാക്കുന്നത് സഹായിക്കുന്നു.
ശരീര ഭാരം കുറയുവാനും, വയറ്റിലെ കൊഴുപ്പ് കുറയുവാനും ഇത് സഹായകരമാകുമെന്ന് പഠനങ്ങൾ പറയുന്നു.
ഇന്നത്തെ പ്രധാന ജീവിത ശൈലി രോഗങ്ങളിൽ ഒന്നായ പ്രമേഹം നിയന്ത്രിക്കുവാൻ നമ്മുടെ ഡയറ്റിൽ നിന്നും ബ്രെഡ് ഒഴിവാക്കുന്നത് സഹായിക്കുന്നു.
ldl കുറയുകയും ധമനികളിൽ ഓക്സിഡേഷൻ കുറയുകയും ചെയ്യുന്നു.
നമ്മുടെ ശരീരത്തിലെ വിറ്റാമിൻ E, വിറ്റാമിൻ ബി എന്നിവ കൂടുവാൻ കാരണമാകുന്നു.
What happens when you Stop eating rice and pasta ?
നിങ്ങൾ റൈസും പാസ്തയും കഴിക്കുന്നത് നിർത്തിയാൽ എന്ത് സംഭവിക്കും?
ബ്രെഡും, ഗ്രേയിനും ഒഴിവാക്കിയാൽ ഉണ്ടാകുന്ന അതേ രീതിയിൽ ഉള്ള മാറ്റങ്ങളാണ് അരിയും, പാസ്ഥയും നമ്മുടെ ഡയറ്റുകളിൽ നിന്നും ഒഴിവാക്കിയാൽ ഉണ്ടാവുക. കാരണം ഒന്ന് ധാന്യവും, മാറ്റൊന്ന് ധാന്യത്തിൽ നിന്നും പ്രോസസ്സ് ചെയ്തെടുക്കുന്ന ഭക്ഷ്യ വസ്തുവുമാണല്ലോ